Spread the love

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കോട്ടയത്ത് പിന്നിലായിട്ടില്ലെന്ന് കണക്കുകള്‍ നിരത്തി സി.പി.എമ്മും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും.
സിപിഎം

video
play-sharp-fill

പ്രാഥമിക വിലയിരുത്തല്‍
2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വാർഡുകളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. ചെറിയ മാർജിനിലും നറുക്കിലുമാണ് ചില സീറ്റുകള്‍ നഷ്ടമായത്.

പാർട്ടിയുടെ ജനകീയ അടിത്തറയ്‌ക്ക് മാറ്റമുണ്ടായിട്ടില്ല. ശബരിമല സ്വർണപ്പാളി വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ല.
ബി.ജെ.പിയുടെ വളർച്ച പാർട്ടിയെ ബാധിച്ചിട്ടില്ല. ബി.ജെ.പി സ്വാധീന മേഖലകളില്‍ പോലും സീറ്റു ലഭിച്ചു. ബി.ജെപിയുടെ സ്വാധീനം പലയിടത്തും കുറക്കാനും കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി കീഴ് ഘടകങ്ങളില്‍ നിന്നു നല്‍കിയ കണക്കുകള്‍ ശരിയായില്ല.അമിത ആത്മ വിശ്വാസം ദോഷമായി. നിരവധി തദ്ദേശ സ്ഥാപന വാർഡുകളില്‍ ബി.ജെ.പി യുഡിഎഫ് കൂട്ടുകെട്ട് ഉണ്ടായി. പരസ്പരം സ്ഥാനാർത്ഥിയെ നിറുത്താതെയും വോട്ടു മറിച്ചും സഹായിച്ചു ബി.ജെ.പിക്ക് പലയിടങ്ങളില്‍ ജയിക്കാനും രണ്ടാമതെത്താനും ഇത് സഹായകമായി.

സ്ഥാനാർത്ഥി നിർണയത്തില്‍ ചില നേതാക്കളുടെ ഇടപെടല്‍ ദോഷകരമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാക്കണം.
പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്ത് തലത്തിലുള്ള വിലയിരുത്തലിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലാകും വിശദമായ റിപ്പോർട്ട്.

കേരള കോണ്‍. (എം)
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ പാർട്ടിക്ക് വലിയ ദോഷം സംഭവിച്ചില്ലെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തല്‍. 2020ല്‍ 208 സീറ്റ് വിജയിച്ചിടത്ത് ഇത്തവണ 152 ആയി.

പാലാ നിയോജക മണ്ഡലത്തില്‍ വൻ പരാജയം ഉണ്ടായെന്ന യു.ഡി.എഫ് പ്രചാരണം ശരിയല്ല. പാലാ മുൻസിപ്പാലിറ്റിയില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ 10 സീറ്റുകളും നിലനിർത്തി. ഗ്രാമപഞ്ചായത്ത് – മുനിസിപ്പല്‍ വാർഡുകളില്‍ യു.ഡി.എഫ് 91 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന് നാലു സീറ്റേ കുറഞ്ഞുള്ളൂ.87 ലഭിച്ചു.
ഭരണങ്ങാനം ഡിവിഷൻ നിലനിർത്തിയതിനു പുറമേ ഉഴവൂർ ഡിവിഷനില്‍ വിജയിച്ചു കിടങ്ങൂർ ഡിവിഷൻ തിരിച്ചുപിടിച്ചു. പാലായില്‍ നിലവില്‍ ഉണ്ടായിരുന്ന 44വാർഡുകള്‍ 47 ആക്കി ഉയർത്താനായി.

പാലാ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തിലും,നഗരസഭയിലും വിജയിക്കാനും കൂടുതല്‍ സീറ്റുകള്‍ നേടാനുമായി .ഏഴു പഞ്ചായത്തുകള്‍ യു.ഡി.എഫില്‍ നിന്നും തിരിച്ചുപിടിച്ചു. ജോസഫ് ഗ്രൂപ്പുമായി തുലനം ചെയ്താല്‍ ജില്ലയില്‍ പാർട്ടിക്ക്‌ഒരു കോട്ടവും സംഭവിച്ചിട്ടില്ല നേട്ടമെന്നാണ് പൊതു വിലയിരുത്തല്‍.