Spread the love

തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസ അറിയിച്ച ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ ജനതയ്ക്കും പാര്‍ട്ടിക്കും നന്ദി അറിയിച്ചു. ശക്തമായ പ്രതിപക്ഷമാകുമെന്നും ഉദയനിധി സ്റ്റാലിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘പാര്‍ട്ടി അദ്ധ്യക്ഷന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ നിയമസഭയിലും ജനങ്ങള്‍ക്ക് മുന്നിലും സമൂഹമാധ്യമങ്ങളിലും ഞങ്ങള്‍ ശക്തരായ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയര്‍ത്തും. ക്രിയേറ്റീവായ വിശകലനങ്ങള്‍ നടത്തും. നമുക്ക് നല്ല പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാം. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയിലുള്ള മാധ്യമമായിരിക്കും ഞങ്ങള്‍. എന്നെ വിശ്വസിച്ച് ജനം നല്‍കിയ ഉത്തരവാദിത്തം 100 ശതമാനം ഞാന്‍ പാലിക്കും. ഇതിനായി ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

video
play-sharp-fill

അതേസമയം ഇന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമാ താരം തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.