രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ടാഗോർ കർമ്മ പുരസ്കാരം സൽകലാ വാസുദേവന്

സ്വന്തം ലേഖകൻ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹിക, സാംസ്കാരിക ,മാധ്യമ , ജീവകാരുണ്യ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ കർമ്മ പുരസ്കാരത്തിന് സൽകലാ വാസുദേവ് അർഹയായി. ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി സുൾഫി ഷാഹിദ്, സംസ്ഥാന ജനറൽ സെക്രട്ടറി മായ വി എസ് നായർ എന്നിവരാണ് അറിയിച്ചത്. കുന്നത്തൂർ ജെ പ്രകാശ് ചെയർമാനും ജോസ് മോൻ ഷാഹിദ് ലത്തീഫ് കോഴിക്കോട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. സുപ്രസിദ്ധ സിനിമാ താരം അലൻസിയർ കർമ്മ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.

മോഷണ കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്

സ്വന്തം ലേഖകൻ കോട്ടയം : മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 32 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തടത്തിൽ വീട്ടിൽ രാജൻ റ്റി.പി (61) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 1991 ൽ റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് കോടതി ഇയാൾക്ക് തടവു ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ വിധിക്കെതിരെ അപ്പീല്‍ കൊടുത്തതിനു ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് കോടതി […]

കോട്ടയം തൃക്കൊടിത്താനത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (തൃക്കൊടിത്താനം ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജു (42)വിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ ഇവരുടെ വീട്ടിൽ എത്തിയിരുന്ന വാഴപ്പള്ളി സ്വദേശിയായ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ മോട്ടോർസൈക്കിൾ പണയംവച്ചിരുന്നത് തിരികെ കിട്ടാത്തതിന്റെ പേരിൽ ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും , തുടർന്ന് വീട്ടമ്മ ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം […]

കോട്ടയം തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

തൃക്കൊടിത്താനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, നാരങ്ങാനം, അന്തിയിളൻകാവ് ഭാഗത്ത് മുളന്താറ കുഴിയിൽ വീട്ടിൽ റെജി എന്ന് വിളിക്കുന്ന കലേഷ്(31) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടം!!ഒരാൾക്ക് പരുക്ക്.

സ്വന്തം ലേഖിക കോട്ടയം:കോട്ടയം മണിപ്പുഴ – ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു .അടുത്ത ദിവസം കട ആരംഭിക്കുന്നതിനായി തൊഴിലാളികൾ ഇവിടെ പരിസരം ശുചീകരിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.ശുചീകരണത്തൊഴിലാളികളിൽ ഒരാൾക്ക് പരുക്കേറ്റു ,പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ബൈക്കും .രാവിലെ 11 :15 ഓടെ ആയിരുന്നു അപകടം

മീനച്ചിലാറ്റിൽ കാണാതായ കിടങ്ങൂർ സ്വദേശി ഹരിയുടെ മൃതദേഹം കണ്ടെത്തി; കോട്ടയത്തുനിന്ന് എത്തിയ സ്കൂബ ടീമും എമർജൻസി ടീമും നന്മ കൂട്ടവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം : മീനച്ചിലാറ്റിൽ കാണാതായകിടങ്ങൂർ കൊച്ചുമഠത്തിൽ രവീന്ദ്രൻ നായരുടെ മകൻ ഹരി (34) യുടെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിന്സമീപത്തു നിന്നാണ്ഹരിയെ കാണാതായത്. രാവിലെഒൻപതരയോടെയാണ് ഹരി കടവിലെത്തിയത്. ആറിന്റെ സൈഡിലൂടെ ഹരി നടന്നുനീങ്ങുന്നത് കടവിലെത്തിയ മറ്റൊരാൾ കണ്ടിരുന്നു. പിന്നീട് ഹരിയെ കാണാതാവുകയായിരുന്നു   ഹരിയുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവിൽ കണ്ടെത്തി. തുടർന്നാണ് തെരച്ചിലാരംഭിച്ചത്. കോട്ടയത്ത് നിന്നെത്തിയ സ്കൂബ ടീമും ടീം എർജൻസിയും ടീം നന്മക്കൂട്ടവും സംയുക്തമായി നടത്തിയ തിരച്ചലിലാന്ന് മൃതദേഹം കണ്ടെത്തിയത്.   മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് […]

ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി; കോട്ടയം നട്ടാശേരിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തു നിന്നു ഏറ്റുമാനൂർ പൊലീസ് കണ്ടെത്തി.

സ്വന്തം ലേഖിക കോട്ടയം : ആശങ്കകൾക്ക് ഒടുവിൽ ആശ്വാസമായി കോട്ടയം നട്ടാശേരിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തു നിന്നും കണ്ടെത്തി.രണ്ട് രാത്രിയും, ഒരു പകലും നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കോട്ടയം നട്ടാശ്ശേരി സ്വദേശികളായ പ്ലസ് വൺ , എസ്എസ്എൽസി വിദ്യാർത്ഥികളായ ആൺകുട്ടികളെ ഏറ്റുമാനൂരിൽ നിന്നും കണ്ടെത്തിയത്.അയൽവാസികളായ ഇവർ ഉറ്റസുഹൃത്തുക്കളാണ്. തിങ്കളാഴ്ച്ച ഇവർ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോ എന്നുള്ള പേടിയിലാണ് വിദ്യാർത്ഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന […]

ശബരിമലയില്‍ മലഅരയ സമുദായം നടത്തി വന്ന ആചാരഅനുഷ്ഠാനങ്ങള്‍ വിലക്കിയത് ജാതീയ വേര്‍തിരിവാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ

സ്വന്തം ലേഖകന്‍ കോട്ടയം: നാനാജാതി മതസ്ഥര്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശനമുണ്ടെന്നു പറയുമ്പോഴും മലഅരയ സമുദായത്തെ അവര്‍ നടത്തി വന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിലക്കിയത് ജാതീയ വേര്‍തിരിവിനും ജാതീയ അധിക്ഷേപത്തിനു തുല്യമാണെന്ന് അഖില തിരുവിതാംകൂര്‍ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരന്‍, സെക്രട്ടറി വി.പി.ബാബു എന്നിവര്‍ ആരോപിച്ചു. ശബരിമലയില്‍ ആചാരം ലംഘിക്കുന്നതിന് നേതൃത്വം നല്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും ഇവര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാനും തേനഭിഷേകത്തിനുമുള്ള അനുമതിയും നിഷേധിച്ചത് ദേവസ്വം ബോര്‍ഡാണ്. ശബരിമലയില്‍ മലഅരയ സമുദായത്തിനുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങളും അവകാശങ്ങളും തിരികെ നല്കണമെന്ന് […]

കോട്ടയം നീണ്ടൂരില്‍ കർഷകരോട് ക്രൂരത;വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍, സിസിടിവിയുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുളിന്‍റെ മറവിലെ തോന്ന്യാസം.

സ്വന്തം ലേഖിക കോട്ടയം:കോട്ടയം നീണ്ടൂരില്‍ വിത്ത് വിതച്ചിരുന്ന പാടത്തേക്ക് സെപ്റ്റിക് മാലിന്യം തളളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍.നീണ്ടൂര്‍ പഞ്ചായത്തിന്‍റെ പതിനഞ്ചാം വാര്‍ഡിലെ വിശാലമായ പാടശേഖരം,പ്രധാന റോഡിന്‍റെ ഇരുവശവും നിറയെ കൃഷിയുളള പാടമാണ്. ഇവിടെ വിത്തു വിതച്ചിട്ടിരുന്ന വെളളിക്കണ്ണി പാടത്തേക്കാണ് തിങ്കളാഴ്ച ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്. മണ്ണെണ്ണ കലര്‍ത്തിയ കക്കൂസ് മാലിന്യം തളളിയതോടെ വിതച്ച വിത്തത്രയും നശിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഇതേ പാടശേഖരത്തിലാണ് കൊയ്തു കൂട്ടിയിട്ടിരുന്ന നെല്ലിലേക്ക് ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തളളിയത്.സിസിടിവിയുടെ കണ്ണ് […]

റോഡ് പണിക്കിടെ സ്‌കൂട്ടറും മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു അപകടം ടിവിപുരം നേഴത്ത് വളവില്‍

സ്വന്തം ലേഖകന്‍ വൈക്കം: റോഡ് പണിക്കിടെ മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ടിവിപുരം മണ്ണത്താനം കൊടപ്പള്ളില്‍ കെ.പി.സാനു (42)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ടിവിപുരം നേഴത്ത് വളവില്‍ ചൊവ്വാഴ്ച പകല്‍ മൂന്നോടെയായിരുന്നു അപകടം. സാനു വൈക്കത്തു നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഇതിനിടെയാണ് റോഡ് പണിക്കിടയില്‍ അകപ്പെട്ടത്. ഭാര്യ മിനി വൈക്കം നഗരസഭാ ജീവനക്കാരിയാണ്. മൂന്നു വയസുള്ള മാധവ് ഏക മകനാണ്. വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.