play-sharp-fill

എംഎല്‍എയു‌ടെ ഔദ്യോഗികവസതി കലാപകാരികൾ തകർത്തു: 1.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു.

ഇംഫാല്‍: മണിപ്പുരില്‍ കലാപകാരികള്‍ എംഎല്‍എയു‌ടെ ഔദ്യോഗികവസതി അടിച്ചുതകർത്തു. 1.5 കോടി രൂപയുടെ സ്വർണാഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു. ജെഡി-യു എംഎല്‍എ കെ.എച്ച്‌. ജോയ്കിഷൻ സിംഗിന്‍റെ വസതിയിലാണ് അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജോയ്കിഷൻ സിംഗിന്‍റെ അമ്മ പോലീസില്‍ പരാതി നല്‍കി. 18 ലക്ഷം രൂപയും ആഭരണങ്ങളുമാണു കവർന്നത്. എംഎല്‍എയുടെ വസതിയില്‍ സൂക്ഷിച്ചിരുന്ന, ദുരിതാശ്വാസ ക്യാന്മുകളിലേക്കുള്ള സാധനങ്ങളും കലാപകാരികള്‍ നശിപ്പിച്ചു. വെസ്റ്റ് ഇംഫാലിലെ തങ്‌മൈബന്ദില്‍ കഴിഞ്ഞ 16നായിരുന്നു സംഭവമെന്നു പരാതിയില്‍ പറയുന്നു. രണ്ടു മണിക്കൂറോളം ജനക്കൂട്ടം അതിക്രമം നടത്തി.

സംവരണ വിരുദ്ധ വിധിക്കെതിരേ പ്രതിഷേധ സാഗരത്തിലേക്ക് എ.കെ.സി.എച്ച്.എം.എസ് :സംവരണം നിലനിർത്താൻ ഏതറ്റം വരേയും പോകും;ജാതി സെൻസസ് നടപ്പാക്കണം: പ്രതിഷേധ സാഗരം ഡിസംബർ 10ന് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻവരെ

കോട്ടയം: പട്ടികവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന നീക്കവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീങ്ങുന്നത് ഭരണഘടനാ വിരിദ്ധവും പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയുമാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്‌ഥാന കമ്മിറ്റി പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീം കോടതിയുടെ സംവരണ വിരുദ്ധ വിധിക്കെതിരേ പ്രതിഷേധിക്കുന്ന ദലിത് ആദിവാസി സഖ്യത്തിനൊപ്പം ചേരാൻ സംസ്‌ഥാന കൗൺസിൽ തീരുമാനിച്ചു.മനുഷ്യാവകാശ ദിനത്തിൽ ഡിസംബർ 10ന് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻവരെ പ്രതിഷേധിക്കുന്ന ‘പ്രതിഷേധ സാഗരത്തിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പട്ടികവിഭാഗങ്ങളുടെ സംവരണത്തിൽ ഉപവർഗീകരണവും ക്രീമിലയറും നടപ്പാക്കണമെന്ന സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധവുമാണെന്ന് എ.കെ.സി.എച്ച്.എം.എസ് […]

കോട്ടയം നാട്ടകത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ: 30,000 രൂപയ്ക്ക് വാങ്ങി: ചെറു പൊതികളാക്കി വിൽക്കാൻ കൊണ്ടുപോകുമ്പോൾ കുടുങ്ങി

കോട്ടയം :നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടയം തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് പി.എസ് നെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടിയത്. ചെറു പൊതികളിലാക്കി ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുമ്പോഴാണ് എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. കോട്ടയം തിരുവാതുക്കൽ കൊച്ചു പറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലാണ് കഞ്ചാവ് തനിക്ക് നൽകിയതെന്ന് താരിഫ് മൊഴി നൽകിയിട്ടുണ്ട്. 30,000 രൂപ ഇതിനായി നൽകിയെന്നും പ്രതി പറഞ്ഞു. ഇയാളെ […]

മകന്റെ കൂട്ടുകാരൻ അമ്മയുടെ ഭർത്താവ്: 7 മക്കളുടെ അമ്മയായ 46 കാരിക്ക് 21 കാരൻ വരൻ: മൂവരും ഒരു വീട്ടിൽ സന്തുഷ്ട ജീവിതം നയിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

മിഷിഗൺ: തന്നെക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അതില്‍ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. തന്റെ മകന്റെ സമപ്രായക്കാരനായ ഉറ്റസുഹൃത്തിനെ വിവാഹം കഴിച്ച യുഎസിലെ മിഷിഗണ്‍ സ്വദേശിയായ ആമി എന്ന 46 കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആമിയുടെ മകന്‍ എയ്ഡിനും സുഹൃത്ത് ബ്രൈസും 13ാം വയസ്സിലാണ് കണ്ടുമുട്ടുന്നത്. അപ്പോള്‍ മുതല്‍ ബ്രൈസിന് ആമിയോട് ഇഷ്ടം തോന്നിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇക്കാര്യം ബ്രൈസ് ആമിയോട് പറഞ്ഞിരുന്നില്ല. തനിക്ക് 18 വയസ്സ് ആകുന്നത് വരെ […]

കോട്ടയം വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം; കുമരകം എസ്.കെ.എം.എച്ച്.എസ്സിന് ഓവറോൾ ചാമ്പ്യൻ പട്ടം

കോട്ടയം : കോട്ടയം വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് കുമരകം എസ്.കെ.എം.എച്ച്.എസ്സ് ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കുടമാളൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന സ്കൂൾ കലോത്സവത്തിൽ 15 ഒന്നാം സ്ഥാനം ഉൾപ്പെടെ 144 പോയിന്റ് നേടി ഹയർ സെക്കണ്ടറി വിഭാഗം ഓവറോൾ ട്രോഫി കരസ്ഥമാക്കി. 14 ഒന്നാം സ്ഥാനം ഉൾപ്പെടെ 196 പോയിന്റ് നേടി എച്ച്.എസ് വിഭാഗം ഫസ്റ്റ് റണ്ണർ അപ്പ് നേടി. സംസ്കൃത കലോത്സവത്തിൽ 8 ഒന്നാം സ്ഥാനം ഉൾപ്പെടെ 83 പോയിന്റ് […]

സജി ചെറിയാന് എതിരായ കോടതി വിധിയിൽ പോലീസിനെതിരേ അതിരൂക്ഷ വിമർശനം: മൊഴിയെടുക്കുന്നതില്‍ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതില്‍ മജിസ്ട്രേറ്റിനും വീഴ്ച പറ്റിയെന്നും ഹൈക്കോടതി വിമർശിച്ചു.

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പൊലീസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിമർശിച്ചത്. അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ മജിസ്ട്രേറ്റിന് പൊലീസ് അവസരം നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാവിരുദ്ധ പരാമർശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടാണു കോടതിയുടെ നിരീക്ഷണങ്ങള്‍. ഭരണഘടനാവിരുദ്ധ പരാമർശത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്നാണു കോടതി വിലയിരുത്തിയത്. കേസില്‍ മാധ്യമപ്രവർത്തകർ ഉള്‍പ്പെടെയുള്ളവരെ പൊലീസ് സാക്ഷികളാക്കിയില്ല. മൊഴിയെടുക്കുന്നതില്‍ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതില്‍ മജിസ്ട്രേറ്റിനും വീഴ്ച പറ്റിയെന്നും കോടതി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരുടെ […]

ശബരിമലയിൽ പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തി പാമ്പ്: ഇന്നു രാവിലെയാണ് സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി: പതിനെട്ടാംപടിക്ക് സമീപം ഇതാദ്യമാണ് പാമ്പിനെ കണ്ടെത്തുന്നത്

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം , അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിൻ്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിന് ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിൻ്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയിൽ നീണ്ട് നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ഈ ഭാഗത്ത് കൂടി തീർത്ഥാടകർ അടിപ്പാതയിലേക്ക് കടക്കുന്നത് […]

കാമരാജ് ഫൗണ്ടേഷൻ ദേശീയ സമ്മേളനം കോട്ടയം പേരൂർ കാസാ മരിയാ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു: 23 – ന് സമ്മേളനം ഉദ്ഘാടനം കേരളാ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ

കോട്ടയം: കാമരാജ് ഫൗണ്ടേഷൻ ദേശീയ വാർഷിക സമ്മേളനം കോട്ടയം പേരൂർ കാസാ മരിയാ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.. ഇന്നു രാവിലെ ചെയർമാൻ ഡോ. എ. നീലലോഹിതദാസ് പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി.തുടർന്ന് ദേശീയ കൗൺസിൽ യോഗം ചേരും. 23-ാം തീയതി ശനിയാഴ്ച്‌ച രാവിലെ 10.30 ന് ദേശീയ പ്രതിനിധി സമ്മേളനം കേരളാ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ. എ. നീലലോഹിതദാസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. കെ.പി. മോഹനൻ എം.എൽ.എ. എന്നിവർ പ്രസംഗിക്കും. […]

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും: സെക്രട്ടറിയേറ്റില്‍ വൈകീട്ട് 4 മണിക്കാണ് യോഗം.

തിരുവനന്തപുരം:മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം. ഭൂമിക്ക് മേല്‍ പ്രദേശവാസികള്‍ക്കുള്ള റവന്യൂ അവകാശം എങ്ങനെ പുനസ്ഥാപിക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. റവന്യൂ, നിയമ , വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രദേശവാസികള്‍ക്ക് ഭൂമിക്ക് മേല്‍ അവകാശം നല്‍കുന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ നിലപാട് സര്‍ക്കാര്‍ ആരായും. അതേസമയം മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിച്ച്‌ റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് […]

ഭരണ ഘടനയെ തള്ളി പറഞ്ഞെന്ന് ആരോപണമുള്ള മന്ത്രി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം: ഇത് തന്നെയാണ് സിപിഐയ്ക്കുമുള്ളത്:ഇക്കാര്യം സിപിഎം നേതൃത്വത്തെ ഇന്ന് സി പി ഐ അറിയിക്കും.

തിരുവനന്തപുരം: സജി ചെറിയാന്‍ വിഷയത്തില്‍ പിണറായി വിജയനോട് ഇടഞ്ഞ് സിപിഐ. ഭരണ ഘടനയെ തള്ളി പറഞ്ഞെന്ന് ആരോപണമുള്ള മന്ത്രി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഐയ്ക്കുമുള്ളത്. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കും. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ ശേഷം നടപടികളുണ്ടായിട്ട് കാര്യമില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. നേരത്തെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താന്‍ രാജിവയ്ക്കുന്നുവെന്ന് പറഞ്ഞ വ്യക്തിയാണ് സജി ചെറിയാന്‍. രാജിവച്ച ശേഷം അന്വേഷണം നടന്നു. കുറ്റമുക്തനായി. എന്നാല്‍ ഈ കുറ്റമുക്തിയിലാണ് ഹൈക്കോടതി സംശയം ഉന്നയിക്കുന്നത്. ഇതോടെ വീണ്ടും അന്വേഷണം എത്തുന്നു. എന്നാല്‍ […]