അക്ഷരനഗരിയിൽ മലബാർ വിഭവങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ
സ്വന്തംലേഖകൻ കോട്ടയ൦ : ‘നുറുക്കു കോഴി’ എന്നു കേട്ടാൽ കോട്ടയത്തെ ആളുകൾ ഒരു നിമിഷം ചിന്തിക്കും, സംശയിക്കേണ്ട സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കുടുംബശ്രീ കഫേയിലെ പ്രധാന മലബാർ വിഭവമാണ് ‘നുറുക്ക് കോഴി’. മലബാറിന്റെ തനതായ വിഭവങ്ങളും കോട്ടയത്തെ പാരമ്പര്യ രുചി ഭേതങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി അക്ഷര നഗരിയിൽ ശ്രദ്ധേയമാകുകയാണ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ട് .പ്രാദേശിക രുചികളും മലബാർ രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തുന്നത് കുടുംബശ്രീ അംഗങ്ങളായ പതിനൊന്ന് വനിതാ രത്നങ്ങളുടെ നേതൃത്വത്തിലാണ്. ചിക്കൻ […]