ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. ഷീജ അനിൽ ചുമതലയേറ്റു ..
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. ഷീജ അനിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ചുമതലയേറ്റു. നിലവിൽ കോട്ടയം നഗരസഭ കൗൺസിലറാണ് ഷീജ അനിൽ.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനായി അഡ്വ. ഷീജ അനിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ചുമതലയേറ്റു. നിലവിൽ കോട്ടയം നഗരസഭ കൗൺസിലറാണ് ഷീജ അനിൽ.
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയിൽ അക്ഷര നഗരത്തിന്റെ സ്വന്തം ചിത്രം അങ്ങ് ദൂരെ ഒരു ദേശത്ത് പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രമാണ് അങ്ങ് ദൂരെ ഒരു ദേശത്ത്. കോട്ടയം സ്വദേശിയായ ജോഷി മാത്യുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് അനശ്വര തീയറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗം , പുനെ ഫിലിം ഫെസ്റ്റിവൽ , ഫ്രാൻസിലെ സിനി ലിങ്ക് ഫെസ്റ്റിവൽ , റെയിൻ ഇന്റെർനാഷണൽ […]
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ കവാടത്തിലേയ്ക്ക് നടന്നു വരുമ്പോൾ ഇതൊരു നാലുകെട്ടാണോ എന്ന് അത്്ഭുതപ്പെട്ടാൽ തികച്ചും യാദൃശ്ചികം മാത്രം. ഇരുപത് കോടി മുടക്കി മുഖം മിനുക്കുന്ന കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ആത്ഭുത കാഴ്ചകളിൽ ഒന്നു മാത്രമാവും ഇത്. കേരളീയ വാസ്തുവിദ്യയുടെ പ്രതിരൂപമായ നാലുകെട്ടിന്റെ മാതൃകയിൽ കവാടം പുതുക്കിപ്പണിയുമെന്നതിനാണ് പദ്ധതിയെന്ന് ജോസ് കെ.മാണി് എംപി പറഞ്ഞു. 1.65 കോടി രൂപ ചെലവിൽ ഇരുചക്രവാഹനങ്ങൾക്കായി ആധുനിക മൾട്ടിലെവൽ പാർക്കിങ സംവിധാനത്തിന്റെ നിർമാണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്..ഇതിന്റെ ഭാഗമായി പാർക്കിംഗ് സ്ഥലത്ത് നിലവിലുണ്ടായിരുന്ന മരങ്ങളെല്ലാം മുറിച്ചു മാറ്റിയിട്ടുണ്ട്. […]
സ്വന്തം ലേഖകൻ കോട്ടയം: അക്ഷരനഗരത്തിന്റെ കനവുകൾക്ക് സിനിമയുടെ നിറംപകർന്ന് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ബുധനാഴ്ച രാവിലെ 9.30 ന് അനശ്വര തീയറ്ററിലെ ചടങ്ങിലായിരുന്നു പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായത്. ചലച്ചിത്ര ഗ്രന്ധകാരനും ആദ്യ കാല ചലച്ചിത്ര പ്രവർത്തകനുമായ എം.എം വർക്കി തിരിതെളിച്ചു. ചലച്ചിത്ര മേളയിൽ വ്യാഴാഴ്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തൻ ദി ലവർ ഓഫ് കളർ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം ഇതിന് ശേഷം ആദ്യമായാണ് ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത്. രാവിലെ 9.30 ന് കൊളംബിയൻ ചിത്രമായ ദി […]
സ്വന്തംലേഖകൻ വിജയപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം സോളാര്‍ സൗഹൃദമാകുന്നു. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതോടെ പഞ്ചായത്തിന്റെ നൂറൂ ശതമാനം വൈദ്യുതി ഉപഭോഗവും സൗരോര്‍ജ്ജത്തില്‍ നിന്നാകും. നിലവിലുള്ള സോളാര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 11 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെല്‍ട്രോണ്‍ സ്ഥാപിച്ച എട്ട് കെ.വി ശേഷിയുള്ള ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റമാണ് നിലവിലുള്ളത്. എട്ട് കെവിയില്‍ നിന്ന് 16 കെ വി ഓണ്‍ ഗ്രിഡ് ആക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കെല്‍ട്രോണാണ് പുതിയ പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ഗ്രിഡിലേക്ക് […]
സ്വന്തംലേഖകൻ ചൂടു കൂടിയ കാലാവസ്ഥയില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാർക്കും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍ക്കുമാണ് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതല്‍. വെയിലത്ത് ജോലിചെയ്യുമ്പോള്‍ പേശിവലിവ് അനുഭവപ്പെടുന്നതാണ് സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണം. കാലുകളിലെയും വയറ്റിലെയും പേശികള്‍ കോച്ചിപ്പിടിച്ച് വേദന അനുഭവപ്പെട്ടാല്‍ തണലുള്ള സ്ഥലത്ത് വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യാതെ ജോലി തുടരുന്നത് സ്ഥിതി ഗുരുതരമാകാന്‍ ഇടയാക്കിയേക്കാം. ഗുരതരാവസ്ഥയില്‍ മനംപുരട്ടല്‍, […]
സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 24 ന് ആറാട്ടോടു കൂടി സമാപിക്കും. 23 നാണ് തിരുനക്കര പകൽപ്പൂരം. 22 കൊമ്പൻമാരാണ് പകൽപ്പൂരത്തിൽ അണിനിരക്കുന്നത്. ഉത്സവത്തിന്റെ എട്ടു ദിവസവും ഉത്സവബലി ദർശനം ഉണ്ടാകും. 65 ലക്ഷം രൂപയാണ് ഉത്സവത്തിന്റെ ബജ്റ്റ. പൊതുസമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖർ ഉദ്ഘാടനം ചെയ്യും. പത്മശ്രീ ലഭിച്ച കെ.ജി ജയനെ ആദരിക്കും. ഉപദേശകസമിതി പ്രസിഡന്റ് ബി. ഗോപകുമാർ […]
സ്വന്തംലേഖകൻ കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തോമസിനെ ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ : മേരിക്കുട്ടി. മക്കൾ : പ്രിന്‍സ്, പ്രിയ. സംസ്കാരം പിന്നീട്.
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം. നൂറ് കണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി, പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. ആത്മ ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നായർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ സംവിധായകൻ ജോഷി മാത്യു ഫെസ്റ്റിവൽ ആമുഖം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, […]
സ്വന്തംലേഖകൻ കോട്ടയം ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ മോർച്ചറി പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ സോനായാണ് ഉദ്ഘാടനം ചെയ്തത്. മോർച്ചറിക്കായി നഗരസഭയാണ് ഇരുപതു ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. ഒരേ സമയം ആറ് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കാം. ഒരു പോലീസ് സർജനെയും നിയമിച്ചിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.