പകര്‍ച്ച വ്യാധി ചികിത്സയ്ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ; ശില്‍പശാല നടത്തി
കോട്ടയം : പകര്‍ച്ച വ്യാധി ചികിത്സയ്ക്കുളള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. 13 രോഗങ്ങളുടെ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ടേബിള്‍ ടോപ്പ് മാതൃകയിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെങ്കിപ്പനി, എലിപ്പനി, നിപ്പ, മസ്തിഷ്ക ജ്വരം എന്നീ രോഗങ്ങളുടെ […]