play-sharp-fill

മഴ കനക്കും മുൻപ് ആറുമാനൂർ പൊയ്കതോട് സുന്ദരിയായി

സ്വന്തം ലേഖകൻ ആറുമാനൂർ: ചരിത്രം ഉറങ്ങുന്ന പൊയ്കതോടും കൈവഴികളും ആഴം കൂട്ടി  ശുചിയാക്കി .ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിലിന്റെ നിർദ്ദേശപ്രകാരമാണ് മൈനർ ഇറിഗേഷൻ പൊയ്ക ശുചിയാക്കിയത്. മീനച്ചിലാറ്റിൽ നിന്നുള്ള കൈവഴികളും ചൊറിച്ചികടവും ശുചിയാക്കി. മീനച്ചിലാർ മീനന്തറയാർ പദ്ധതി പ്രദേശമായ ഇവിടെ കൂടുതൽ വൃത്തിയാക്കൽ പദ്ധതികൾ മഴ മൂലം തടസപെട്ടിരിക്കുവാണ്. എന്നിരുന്നാലും പൊയ്കതോട് വൃത്തിയാക്കിയതും ചൊറിച്ചി പാലത്തിന്റെ ഭാഗം ചെളി നീക്കി ശുചീകരിച്ചതും നിരവധി കർഷക കുടുംബഗങ്ങൾക്കും സമീപവാസികൾക്കും ആശ്വാസമായി. അയർക്കുന്നം ടൗണിൽ നിന്നുൾപ്പടെ പലപ്പോഴായി ഒഴുകി വന്നടിഞ്ഞ മാലിന്യങ്ങളും, […]

ക്ഷേമനിധിയിൽ അംഗമായ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കണം: മോൻസ്‌ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലയളവിൽ ക്ഷേമനിധിയിൽ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉടൻ ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.റ്റി.യു .സി (എം), യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റും, ആട്ടയും വിതരണംചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി ജില്ലാ സെക്രട്ടറി ജെയിസൺ ജോസഫ്, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് […]

അയ്മനത്ത് ഡി വൈ എഫ് ഐ സൗജന്യ മാസ്ക് വിതരണം നടത്തി

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിലെ വീടുകളിൽ നൽകാനായി അയ്മനം സർവ്വീസ് സഹകരണ ബാങ്കും ഡി.വൈ.എഫ്.ഐ അയ്മനം വെസ്റ്റ് മേഖലാ കമ്മറ്റിയും സംയുക്തമായി നിർമ്മിച്ച് നല്കുന്ന മാസ്കിന്റെ ആദ്യ വിതരണം ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ് നിർവ്വഹിച്ചു. അയ്മനം പഞ്ചായത്തിലെ നാലാം വാർഡിലെ ഹന്ന ഭവനിലെ മദർ സുപ്പീരിയറിന് നൽകി. 50 ൽ അധികം വാർദ്ധഖ്യത്തിൽ എത്തിയ അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത് ലോക് ഡൗൺ മൂലം വലിയ ബുദ്ധിമുട്ടിൽ കഴിയുന്ന ഹന്നാ ഭവനിലേയ്ക്ക് ഡി.വൈ.എഫ്.ഐ സഖാക്കൾ സമാഹരിച്ച അരിയും പച്ചക്കറികളും നൽകി. ജില്ലാ പഞ്ചായത്തംഗം മഹേഷ് […]

എത്ര കിട്ടിയാലും കോട്ടയം പഠിക്കില്ല..! ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിക്കും മുൻപ് വാഹനങ്ങൾ കൂട്ടത്തോടെ നഗരത്തിലേയ്ക്ക്; കഞ്ഞിക്കുഴിയിൽ രാവിലെ അരമണിക്കൂറിലേറെ ഗതാഗതക്കുരുക്ക്; കഞ്ഞിക്കുഴി മേൽപ്പാലത്തിലെ പൈപ്പ് അറ്റകുറ്റപണിയും കുരുക്കിന് കാരണം

തേർഡ് ഐ ബ്യൂറോ കോട്ടയം: എത്രകിട്ടിയാലും കോട്ടയം പഠിക്കില്ലെന്നു ഉറപ്പിച്ച് നഗരത്തിൽ വാഹനങ്ങളുടെ തിരക്ക്. മൂന്നാം തവണയും കൊറോണയിൽ നിന്നും മുക്തമായത് കോട്ടയം ആഘോഷമാക്കുകയാണ്. ആദ്യ രണ്ടു തവണ കഷ്ടിച്ചു രക്ഷപെട്ട കോട്ടയം നാലാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ആദ്യ ദിവസം തന്നെ കൂട്ടത്തോടെ വഴിയിൽ ഇറങ്ങിയിരിക്കുകയാണ്. കഞ്ഞിക്കുഴി ജംഗ്ഷനിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ അരമണിക്കൂറോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. കഞ്ഞിക്കുഴി മേൽപ്പാലത്തിൽ പൊട്ടിയ പാലത്തിന്റെ അറ്റകുറ്റപണികൾ കൂടി ആയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സംസ്ഥാനത്ത് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഒന്ന് കോട്ടയമായിരുന്നു. ഇറ്റലിയിൽ […]

ലോക്ക് ഡൗൺ അഗ്രി ചലഞ്ച് കാർഷിക വിപ്ലവത്തിനുള്ള തുടക്കം കുറിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്ത ലോക് ഡൗൺ അഗ്രി ചലഞ്ച് കേരളത്തിന്റെ കാർഷിക മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. അഗ്രി ചലഞ്ചിന്റെ ഭാഗം മായി പത്താംമുദയം മുതൽ തിരുവാതിര ഞാറ്റുവേല വരെ കേരളത്തിൽ ഒട്ടാകെ 10 ലക്ഷം തൈകൾ നടും അയ്യായിരം വാർഡുകളിൽ കർഷക ഗ്രൂപ്പുകൾ രൂപികരിക്കും’ എല്ലാ മണ്ഡലംങ്ങളിലും അഗ്രി ചലഞ്ച് മത്സരവും സംഘടിപ്പിക്കുമെന്ന മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു കേരള കോൺഗ്രസ് എമ്മിന്റെ […]

അയ്മനത്ത് ഹലോ ആരോഗ്യം പദ്ധതിയ്ക്കു തുടക്കമാകുന്നു

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിൽ ഹലോ ആരോഗ്യം പദ്ധതി, അയ്മനം പഞ്ചായത്തിൽ വിവിധ സംസ്ഥാനത്ത് നിന്നും വിവിധ രാജ്യങ്ങളിൽ നിന്നം വരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൊറൻറ്റൈൻ വീടുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വീടുകളിലെ പ്രായം ചെന്നവരുടെയും രോഗാവസ്തയിൽ ഉള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പെഷ്യാലിറ്റി ഡോക്ടറുമാരുമായി നിശ്ചിത സമയത്ത് ഫോണിലൂടെ സേവനം ലഭ്യമാക്കും. ഓർത്തോ, ഫിസിഷ്യൻ, ഗൈനക്കോളജി, ചെസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, ന്യൂറോ, എന്നിവരും കൂടാതെ ആയുർവേദം, ഹോമിയോ എന്നി വിഭാഗങ്ങളുടെയും സേ വനം പ്രയോജനപ്പെടുത്താം. ഇതു […]

ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കഴിയേണ്ടത് വീടുകളില്‍ -ജില്ലാ കളക്ടര്‍

സ്വന്തം ലേഖകൻ കോട്ടയം : മറ്റു സംസ്ഥാനങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ എത്തുന്നവര്‍ പൊതു സമ്പര്‍ക്കമില്ലാതെ വീടുകളിലാണ് കഴിയേണ്ടതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുവദിക്കുക. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഹോം ക്വാറന്‍റയിന്‍ മതിയാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ വരുന്നവരില്‍ വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ പോലും ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അതത് തദ്ദേശഭരണ […]

യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുളൻകുഴി പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഗൗരി ശങ്കർ, അരുൺ മാർക്കോസ്, സുബിൻ,നിഷാന്ത് ആർ, യദു, സനൽ, അനസ്, ഷെല്ലി, സുനീഷ്, നിഖിൽ,സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.

പതിനയ്യായിരം രൂപ വഴിയിൽ കിടന്നു കിട്ടിയിട്ടും രാജുവിന്റെ കണ്ണ് മഞ്ഞളിച്ചില്ല; പനച്ചിക്കാട് ഓട്ടക്കാഞ്ഞിരത്തിൽ റോഡിൽ കിടന്നു കിട്ടിയ പണം പൊലീസ് സ്റ്റേഷൻ വഴി യഥാർത്ഥ ഉടമയുടെ കൈകളിൽ എത്തിച്ച് രാജു

തേർഡ് ഐ ബ്യൂറോ ചിങ്ങവനം: റോഡരികിൽ കിടന്നു കിട്ടിയ 15000 രൂപ, തന്റെ പോക്കറ്റിലാക്കാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച രാജു മാതൃകയായി. പൊലീസ് സ്റ്റേഷനിൽ നിന്നും നടത്തിയ അന്വേഷണത്തിന് ഒടുവിൽ പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി പണം തിരികെ നൽകുകയും ചെയ്തു. ചാന്നാനിക്കാട് പലചരക്ക് കടനടത്തുന്ന പീടികയിൽ രാജുവാണ് കഴിഞ്ഞ ദിവസം പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്തു വച്ച് റോഡിൽ കിടന്നു കിട്ടിയ 15000 രൂപ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കട അടച്ച ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് രാജുവിന് റോഡരികിൽ കിടന്ന് പണം കിട്ടിയത്. ഇത് […]

കുടയംപടിയിലെ വെള്ളക്കെട്ട്: തേർഡ് ഐ വാർത്ത തുണച്ചു; വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ തുടങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടയംപടി കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചു. റോഡിൽ മണ്ണിട്ട് ഉയർത്തി റോഡ് നിരപ്പിൽ നിന്നും ഉയർത്തുന്ന നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. കോട്ടയത്തു നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള ഏറെ തിരക്കേറിയ കുടയംപടി ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളംകെട്ടി നിന്നത്. ഈ വെള്ളക്കെട്ടിനെ തുടർന്നു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അടക്കം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് […]