play-sharp-fill

ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയി: ഏജന്റുമാരുടെ വിഹാര കേന്ദ്രമായി വീണ്ടും കോട്ടയം ആർ.ടി ഓഫിസ്; പിരിവുകാർ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെ; ഒന്നിനും സമ്മതിക്കാതെ കൊള്ളക്കാരായ ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ കോട്ടയം: ഏജന്റുമാരെ പുറത്താക്കാൻ ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയതോടെ കോട്ടയം ആർ.ടി ഓഫിസ് ഏജന്റുമാരുടെ വിഹാര കേന്ദ്രമാകുന്നു. എന്തിനും ഏതിനും ആളുകളെ പിഴിഞ്ഞെടുക്കാൻ മുന്നിൽ നിൽക്കുന്ന ഏജന്റുമാർ ആർ.ടി ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തെപോലും ഹൈജാക്ക് ചെയ്യുന്നു. സാധാരണക്കാരോട് തോന്നും പടി മോശമായി പെരുമാറുന്ന ജീവനക്കാർ കൂടി ചേരുന്നതോടെ ആർ.ടി ഓഫിസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലായി. നേരത്തെയുണ്ടായിരുന്ന ആർ.ടി.ഒ ബാബു ജോൺ മൂവാറ്റുപുഴയിലേയ്ക്ക് മാറിയതിനു പിന്നാലെയാണ് വി.എം ചാക്കോ ആർ.ടി.ഒ ആയി കോട്ടയത്ത് എത്തിയത്. ബാബു ജോൺ ആർ.ടി.ഒ ആയിരുന്നപ്പോൾ തേർഡ് ഐ […]

പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച: അവസാന നിമിഷം ആശ്വാസ വിജയവുമായി ഭരണപക്ഷ സംഘടന; കോടതിയുടെ വിലക്ക് നീക്കി പ്രേംജി കെ.നായർ മത്സരിക്കും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പ്രേംജി കെ.നായരെ വിലക്കി സഹകരണ സംഘം പിടിക്കാനുള്ള യുഡിഎഫ് അനുകൂല വിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി. നിലവിലെ പ്രസിഡന്റ് പ്രേംജി കെ നായരുടെ പത്രിക തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് പാനലിലും എൽഡിഎഫ് പാനലിനും ഒരു പോലെ നിർണ്ണായകമായി മാറി. രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നാഗമ്പടം റെയിൽവേ സ്റ്റേഷനു സമീപത്തെ ലയൺസ് ക്ലബ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. […]

കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടം ഉടൻ: നവീകരണവും പാത ഇരട്ടിപ്പിക്കലും, ത്വരിതപ്പെടുത്തണം :   തോമസ് ചാഴികാടന്‍ എം.പി

സ്വന്തം ലേഖകൻ കോട്ടയം : നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന കോട്ടയം റയില്‍വെസ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും, പാതഇരട്ടിപ്പിക്കലും ത്വരിതപ്പടുത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധങ്ങളായ റയില്‍വെ വികസന പ്രവര്‍ത്തനങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയത്തെത്തിയ ഉന്നതഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കോട്ടയം റയില്‍വെ സ്റ്റേഷന്‍ ആധുനിക വല്‍ക്കരിക്കുന്നതിന് 20 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.  കേരളീയ വാസ്തുശില്‍പ്പമാതൃകയിലാണ് സ്റ്റേഷന്‍ നവീകരിക്കുന്നത്. കോട്ടയം റയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിക്കറ്റ് […]

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനചന്ദ്രൻ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യു.ഡി.എഫ് കോട്ടയം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എം.പി സന്തോഷ്‌കുമാർ, നഗരസഭ അംഗം ടി.സി റോയി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ലീലാമ്മ ജോസഫ്, കെ.എം.സി.എസ്.എ […]

കേരള നേറ്റീവ്ബോൾ ഫെഡറേഷൻ: സന്ദീപും മത്തായിയും ഭാരവാഹികൾ

സ്വന്തം ലേഖകൻ കോട്ടയം: കേരള നേറ്റീവ്ബോൾ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് മത്തായി മാടപ്പാടിന്റെ അധ്യക്ഷതയിൽ പാമ്പാടിയിൽ ചേർന്നു .ഐസക് തിരുവഞ്ചൂർ സ്വാഗതം ആശംസിച്ചു , ജന: സെക്രട്ടറി സന്ദീപ് എസ് കരോട്ടുകുന്നേൽ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി മത്തായി മാടപ്പാടിനെയും, വൈസ് പ്രസിഡന്റ് സാം വെള്ളൂർ, ബിജിത്ത് തലപ്പാടി എന്നിവരെയും ജന:സെക്രട്ടറി ആയി സന്ദീപ് എസ് കരോട്ടുകുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാർ രഘു മാങ്ങാനം, ഐസക്ക് തിരുവഞ്ചൂർ, എന്നിവരെയും ട്രഷറർ ആയി ജീമോൻ വെള്ളൂരിനെയും […]

വൃത്തിയില്ലാതെ ഭക്ഷണം: കോട്ടയം മാർക്കറ്റിനുള്ളിലെ കള്ള് ഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടി; നാലു ഹോട്ടലുകൾക്കെതിരെ നടപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഏറ്റവും തിരക്കേറിയ എം.എൽ റോഡിലെ കള്ളുഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ അടച്ചു പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുന്ന ആടുക്കളയിൽ വൃത്തിയില്ലെന്നും, അടുക്കളയിലും ഭക്ഷണപാത്രത്തിനു മുകളിലും ഈച്ചകൾ പറക്കുന്നതായും കണ്ടെത്തിയതോടെയാണ് സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്റെ മാത്രം ബലത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നുണ് കണ്ടെത്തിയിട്ടുണ്ട്. കള്ള്ഷാപ്പെന്ന പേരിൽ തോന്നിയ വാസം പ്രവർത്തിച്ചു വന്നതായി കണ്ടെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി കർശനമാക്കിയത്. എം.എൽ റോഡിലെ കള്ളു ഷാപ്പ് അടച്ചു […]

ശ്രീകൃഷ്ണ ജയന്തി ആഘോഷം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ആഗസ്റ്റ് 23 നു നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം തിരുനക്കര എൻ.എസ്.എസ്.കരയോഗം ഹാളിൽ ബാലഗോകുലം ജില്ലാ പ്രസിഡന്റ എൻ.മനുവിന്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ.സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ” അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ്സ്” എന്ന സന്ദേശ പത്രം ജില്ലാ രക്ഷാധികാരി കെ.എസ്.സാവിത്രി പ്രകാശനം ചെയ്തു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ.സോന, ആർ.എസ്.എസ്.വിഭാഗ് സംഘചാലക് എം.എസ്.പദ്മനാഭൻ, ബാലഗോകുലം മേഖലാ പ്രസിഡൻറ് […]

ധർമ്മാചാര്യ സഭ ആഗസ്റ്റ് അഞ്ചിന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര സംവിധാനത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചെറുക്കാനായി രൂപീകരിച്ച ധർമ്മാചാര്യസഭ ആഗസ്റ്റ് 5 നു  ചേരും. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്ന സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും ഏകീകരണം ലക്ഷ്യമിട്ടാണ് ധർമ്മാചാര്യസഭ. കേരളത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, തന്ത്രിമാര്‍, മേല്‍ശാന്തി, ജ്യോതിഷികള്‍, വാസ്തു ശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്‍, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി തുടങ്ങിയ സനാതന ധര്‍മ്മ സംരക്ഷകരായ ആചാര്യന്മാര്‍ പങ്കെടുക്കുന്ന ധർമ്മാചാര്യസഭ ഏറ്റൂമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് […]

ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ വാർഷിക സമ്മേളനം നടത്തി: ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ ബ്രാഞ്ച് ഒന്ന് കൗൺസിൽ യോഗം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് വിദ്യാഭ്യാസ – ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു. ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് മിനി റെജി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണൽ കമ്മിറ്റി പ്രസിഡന്റ് എൻ.ഒ ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് പി.എൻ രാജീവൻ, കെ.സി വർഗീസ്, എ.ബി ഷാജി, ഡി.തങ്കച്ചൻ, എം.പി രമേശ്കുമാർ, പൊന്നമ്മ കൃഷ്ണൻ, പുന്നൂസ് പി.വർഗീസ്, വി.സി ജോർജുകുട്ടി, […]

നഗരമധ്യത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി മീൻ കച്ചവടം: അനധികൃത കച്ചവടം നടത്തുന്നത് എം.എൽ റോഡിൽ; നഗരസഭയ്ക്ക് നാട്ടുകാരുടെ പരാതി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ എം.എൽ റോഡിനെ കുരുക്കിലാക്കി അനധികൃത മീൻ കച്ചവടം. എം.എൽ റോഡിൽ നിന്നും ചന്തക്കടവിലേയ്ക്ക് വരുന്ന റോഡിലാണ്, വഴിയിലേയ്ക്ക് ഇറക്കി വച്ച് മീൻ കച്ചവടം നടത്തുന്നത്. ഏറ്റവും തിരക്കേറിയ മാർക്കറ്റിനുള്ളിലെ, തിരക്കേറിയ സ്ഥലത്ത് നടക്കുന്ന കച്ചവടം കണ്ടിട്ടും നഗരസഭ അധികൃതർ ഇത് കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ഇതു സംബന്ധിച്ചു നാട്ടുകാരും, മാർക്കറ്റിലെ കച്ചവടക്കാരും തേർഡ് ഐ ന്യൂസ് ലൈവിനു ചിത്രം സഹിതം പരാതി നൽകിയിരുന്നു. ഈ പരാതി തേർഡ് ഐ സംഘം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്ക് കൈമാറിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും […]