play-sharp-fill

അപകടത്തിരുവോണം..! തിരുവോണദിവസം ജില്ലയിലുണ്ടായത് 20 വാഹനാപകടങ്ങൾ, കൂട്ടത്തല്ല് കുടുംബവഴക്ക്: മെഡിക്കൽ കോളേജിൽ പരിക്കേറ്റെത്തിയത് 41 പേർ..!

സ്വന്തം ലേഖകൻ കോട്ടയം: തിരുവോണം അപകടങ്ങളുടെയും കൂട്ടത്തല്ലിന്റെയും അടിപിടിയുടെയും പെരുന്നാളായി കോട്ടയത്ത് മാറി. തിരുവോണദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായത് 20 വാഹനാപകടങ്ങളാണ്. ഇതിൽ 28 പേർക്കാണ് പരിക്കേറ്റത്. ഇത് കൂടാതെ ഓണം ആഘോഷിച്ചപ്പോഴുണ്ടായ അടിപിടിയും അക്രമവും അത് വേറെ. ഇതൊന്നും പോരാതെ തിരുവോണ ദിവസം തന്നെ ആശുപത്രികളിൽ അക്രമമുണ്ടാക്കിയ രണ്ടു പേരെ പൊലീസ് റിമാൻഡ് ചെയ്യുകയും ചെയ്തു. നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ്  പരിപ്പിൽ പരിപ്പ് സ്വദേശികളായ നിഥിൻ വർഗീസ് (25), പ്രശാന്ത് (22) എന്നിവർക്ക് പരിേക്കറ്റു. അയർക്കുന്നം തണ്ണിക്കുട്ടി ഭാഗത്ത് ബൈക്ക് അപകടത്തിൽപെട്ട് […]

കൊല്ലാട് പഞ്ചായത്താവുമോ..? ജില്ലയിലെ പഞ്ചായത്തുകളുടെ എണ്ണം കൂടുമോ..? യുഡിഎഫ് സർക്കാരിന്റെ പഞ്ചായത്ത് വിഭജനം വീണ്ടും പൊടിതട്ടിയെടുത്ത് പിണറായി സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് വിഭജിച്ച് കൊല്ലാട് പഞ്ചായത്ത് രൂപീകരിക്കുന്നതിന് അടക്കം കഴിഞ്ഞ യുഡിഎഫ് സർക്കാർ രൂപം നൽകിയ പഞ്ചായത്ത് വിഭജനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും പഞ്ചായത്ത് വിഭജനം എന്ന ആശയവുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ കോട്ടയത്ത് ആറു പഞ്ചായത്തുകൾ വിഭജിച്ച് പുതിയ മൂന്ന് പഞ്ചായത്തുകൾ കൂടി രൂപീകരിക്കുന്നതിനാണ് ഇപ്പോൾ വഴി തെളിയുന്നത്. തദ്ദേശസ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു; കത്തീഡ്രലിലേക്ക് വൻഭക്തജനപ്രവാഹം

സ്വന്തം ലേഖകൻ മണർകാട്: വൃതശുദ്ധിയിൽ നോമ്പുനോറ്റെത്തിയ പതിനായിരങ്ങൾ പങ്കെടുത്ത വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു. എട്ടുനോമ്പിന്റെ സമാപന ദിവസമായ ഞായറാഴ്ച പള്ളിയിലും പരിസരത്തും വൻഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ദീപഭ്രയിൽ അലങ്കരിച്ചിരിക്കുന്ന പള്ളി കാണുന്നതിനും കൽക്കുരുശിൽ വന്ന് പ്രാർഥിക്കുന്നതിനും രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. ഞായറാഴ്ച രാവിലെ പ്രധാന പള്ളിയിൽ നടന്ന പ്രഭാത പ്രാർത്ഥനയ്ക്കും മൂന്നിന്മേൽ […]

ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വൻ പദ്ധതിയുമായി കച്ചവടക്കാർ: കൊള്ളക്കാരെ കുടുക്കാൻ ശക്തമായ നടപടികളുമായി സർക്കാർ; ജില്ലയിലെ പരിശോധനയിൽ കുടുങ്ങിയത് 96 സ്ഥാപനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വിലകൂട്ടി രംഗത്തിറങ്ങുന്ന വ്യാപാരികൾക്ക് മൂക്കുകയറിടാൻ സർക്കാർ ശ്കതമായ നിലപാടുമായി രംഗത്ത്. പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത സ്‌ക്വാഡിൻറെ പരിശോധന ജില്ലയിൽ ഊർജ്ജിതം. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലുളള സംഘം വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 296 കടകളിൽ പരിശോധന നടത്തി. 96 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഹോട്ടലുകൾ, പച്ചക്കറികടകൾ, ബേക്കറികൾ, പലചരക്കു കടകൾ, റേഷൻ കടകൾ, ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലാത്ത പച്ചക്കറി, പലചരക്കു കടകൾ, […]

പനച്ചിക്കാട് നവരാത്രി ഉത്സവം; ഹരിതചട്ടം പാലിക്കും

സ്വന്തം ലേഖകൻ പനച്ചിക്കാട് : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഈ മാസം 27 മുതൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ ഹരിതചട്ടം പാലിക്കും. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ക്ഷേത്ര പരിസരത്തെ കടകളിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കും. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്തുകളും ജൈവ-അജൈവ മാലിന്യ ശേഖരണത്തിന് ബിന്നുകളും […]

ചാമ്പ്യൻസ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളി ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: നെഹ്‌റു ട്രോഫിയുടെ ആവേശമടങ്ങും മുമ്പ് ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാമത്തെ പോരാട്ടത്തിന് ശനിയാഴ്ച കേരളത്തിലെ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മീനച്ചിലാറ്റിറങ്ങുന്നു. കായികാവേശവും കലാവിരുന്നും സമന്വയിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള തയ്യാറെടുപ്പുകൾ താഴത്തങ്ങാടിയിൽ പൂർത്തിയായി. സി.ബി.എല്ലിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിൽ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ നടുഭാഗം ചുണ്ടനാണ് കോട്ടയത്ത് പോരാട്ടത്തിനിറങ്ങുന്ന വള്ളങ്ങളിലെ താരം. രണ്ടാം സ്ഥാനം നേടിയ കൈനകരി യു.ബി.സിയുടെ ചമ്പക്കുളം ചുണ്ടനും മൂന്നാം സ്ഥാനത്തെത്തിയ പോലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും ഒപ്പമുണ്ട്. ഉച്ചയ്ക്ക് 12ന് കലാവിരുന്നോടെ […]

താഴത്തങ്ങാടി മത്സര വള്ളംകളി; ശനിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി മത്സരവള്ളം കളി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഗതാഗത നിയന്ത്രണം നടപ്പിൽ വരുന്നത്. നിയന്ത്രങ്ങൾ ഇങ്ങനെ കോട്ടയം ടൗണിൽനിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്. കുമരകത്ത്‌നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗ്ഷൻ, ആർ. […]

മൂലവട്ടം ആര്യഭട്ട ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ ഓണാഘാഷ പരിപാടികൾ എട്ടിനും പതിനഞ്ചിനും

സ്വന്തം ലേഖകൻ മൂലവട്ടം: ആര്യഭട്ടാ ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ എട്ടിനും പതിനഞ്ചിനുമായി റെയിൽവേ മേൽപ്പാലത്തിന് സമീപം നടക്കും. 8 ന് രാവിലെ ഒൻപതിന് ക്ലബ് പ്രസിഡന്റ് പി.സി എബ്രഹാം പുതുച്ചിറ പതാക ഉയർത്തും. പത്തു മുതൽ കായിക മത്സരങ്ങൾ. 15 ന് വൈകിട്ട് ആറിന് ഫാൻസിഡ്രസ് മത്സരം. 6.30 ന് ചേരുന്ന പൊതുസമ്മേളം നഗരസഭ അംഗം ഷീനാ ബിനു ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ അംഗം ഷീജ അനിൽ മുഖ്യപ്രഭാഷണം നടത്തും. ക്ലബ് ഉപദേശക […]

പ്രകൃതി സൗഹൃദ ഓണാഘോഷം.. മാതൃകയായി ജില്ലാ പോലീസ്..

സ്വന്തം ലേഖകൻ കോട്ടയം : പ്ലാസ്റ്റിക്ക് പടിക്ക് പുറത്തിറക്കി പ്രകൃതി സൗഹൃദ ഓണഘോഷത്തിൽ മാതൃകയായി ജില്ലാ പോലീസ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം എ. ആർ ക്യാമ്പിൽ നടന്ന ഓണാഘോഷമാണ് പൂർണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചു നടപ്പിലാക്കിയത്.  നാടൻ വാഴയിലയിൽ ഓണസദ്യ, തുണി കൊണ്ടുള്ള ബാനർ, പ്ലാസ്റ്റിക്‌ രഹിത അലങ്കാരം, വെള്ളം വിതരണം ചെയ്യാൻ സ്റ്റീൽ ഗ്ലാസ്സും ഭക്ഷണം സൂക്ഷിക്കാൻ സ്റ്റീൽ പാത്രങ്ങൾ ഇങ്ങനെ തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമം ഫലമായി പ്ലാസ്റ്റിക്ക് പൂർണ്ണമായും മാറ്റി നിർത്തിയുള്ള ആഘോഷമാണ് സംഘടിപ്പിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ […]

താഴത്തങ്ങാടി മത്സരവള്ളംകളി സെപ്റ്റംബർ ഏഴിന്: മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; ഹീറ്റ്‌സും ട്രാക്കുകളും നിശ്ചയിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തിന്റെ ആർപ്പുവിളികളും ആവേശവും കോർത്തിണക്കി താഴത്തങ്ങാടിയിലെ മത്സര വള്ളംകളി സെപ്റ്റംബർ ഏഴ് ശനിയാഴ്ച താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടക്കും. ഒൻപത് ചുണ്ടൻവള്ളങ്ങളാണ് താഴത്തങ്ങാടിയിലെ ട്രാക്കിൽ മാറ്റുരയ്ക്കാനായി എത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും തീരുമാനിച്ചു. ടൂറിസം വകുപ്പിൻറെയും ബോട്ട് ക്ലബ്ബുകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് മൂന്നു ഹീറ്റ്‌സുകളിലും മത്സരിക്കേണ്ട ചുണ്ടൻ വള്ളങ്ങളെ തിരഞ്ഞെടുത്തത്. ഓരോ ഹീറ്റ്‌സിലും മൂന്നു വള്ളങ്ങൾ വീതമുണ്ടാകും.  ഒന്നാം ഹീറ്റ്‌സിൽ വീയപുരം(വേമ്പനാട് ബോട്ട് ക്ലബ്), മഹാദേവി കാട്ടിൽ തെക്കേതിൽ(കുമരകം കെബിസി/എസ്.എഫ്.ബി.സി), ഗബ്രിയൽ(എടത്വ […]