play-sharp-fill

കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് താക്കീതായി പൊലീസിന്റെ പ്രദർശനം: മടിക്കേണ്ട പ്രതികരിക്കുക നിങ്ങൾക്കൊപ്പം പൊലീസ് കാവലുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: കേരള പൊലീസ് കൈപിടിച്ചു കൂടെയുണ്ട്.. നിങ്ങൾ ഒന്നും ഭയക്കേണ്ടതില്ല… കുട്ടികളുടെ സുരക്ഷയ്ക്കായി കുഞ്ഞേ നിനക്കായി എന്ന പേരിൽ സംസ്ഥാന പൊലീസ് തയ്യാറാക്കിയ വീഡിയോ സന്ദേശം പറയുന്നത് ഇതാണ്. ചാക്യാർ കൂത്തിന്റെ മാതൃകയിൽ കേരള പൊലീസ് തയ്യാറാക്കിയ ഈ വീഡിയോ സന്ദേശം കേരളത്തിലെ കുട്ടികൾക്കും, ഇവർക്ക് സുരക്ഷ ഒരുക്കുന്നവർക്കും ആത്മവിശ്വാസം നൽകുന്നതാണ്. വ്യാഴാഴ്ച തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ബോധവത്കരണ വീഡിയോ പ്രദർശനം ഉദ്ഘാടനം ചെയ്തു.  ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ […]

സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

  സ്വന്തം ലേഖിക കോട്ടയം :പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ കുമ്പാനി കർത്താസ് ഹട്ട്‌സ് ഓഫ് വെൽനസിൽ വെച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ഓൾ മെഡ് ഫാർമസി പാലാ യുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയവും, കേൾവി -സംസാര വൈകല്യ നിർണയവും ബോധവൽക്കരണവും, ഡയറ്റിഷ്യന്റെ […]

കുഞ്ഞേ നിനക്കായി പ്രദർശനം രാവിലെ ഏഴരയ്ക്ക് ഏറ്റുമാനൂരിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനായുള്ള ” കുഞ്ഞേ നിനക്കായി ” വീഡിയോ പ്രദർശനം നവംബർ 28 ന് ഏറ്റുമാനൂരിൽ നടക്കും. രാവിലെ 7 30ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സി.ഐ ഓഫിസിന് മുന്നിൽ ബാലതാരം മീനാക്ഷി പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ എ.ജെ തോമസ് ,  എസ്.ഐ അനുപ് .സി .നായർ എന്നിവർ  നേതൃത്വം നല്കും . സംസ്ഥാന സർക്കാരും കേരള പോലീസും ചേർന്ന് സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അനിലേ…, തുരുത്തുമേൽ പാടം കണ്ടിട്ടേ ഞാൻ പോകുന്നുള്ളു ; മന്ത്രി വി.എസ് സുനിൽ കുമാർ

  സ്വന്തം ലേഖകൻ കോട്ടയം : അനിലേ ഞാൻ തുരുത്തുമേൽ പാടം കൂടി കണ്ടിട്ടേ പോകുന്നുള്ളൂ. മെത്രാൻ കായലിലെ വിത്ത് വിത ഉത്സവം ഉദ്ഘാടനം ചെയ്യാൻ കൃഷി മന്ത്രി ശ്രി.വി.എസ് സുനിൽ കുമാർ അഡ്വ.കെ.അനിൽകുമാറിനോട് പറഞ്ഞ വാക്കുകളാണിത്. ഏതാനും മാസങ്ങൾക്ക് മുൻപ് കൃഷി മന്ത്രി 25 വർഷത്തിലേറെയായി തരിശ് കിടന്നിരുന്ന ഈ പാടശേഖരം സന്ദർശിക്കുകയും മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഇവിടെ ക്യഷിയിറക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന ഈറകാടുകളും ഓടപുല്ലുകളും […]

വിവിധ ബ്രീഡ്കളിൽ ഉള്ള നായ്ക്കളെ പരിചയപ്പെടുത്തി നാഗമ്പടത്ത് ഡോഗ് ഷോ: നായ്ക്കളെയും നായ്ക്കളുടെ പരിചരണ രീതികളും പരിചയപ്പെടാം: നായ്ക്കളുടെ ഭക്ഷണവും മരുന്നുകളുമായി സ്റ്റാളുകളും

സ്വന്തം ലേഖകൻ കോട്ടയം: വിവിധ ബ്രീഡുകളിലുള്ള നായ്ക്കളെ പരിചയപ്പെടാനും അടുത്തറിയാനും അവസരം ഒരുക്കി നാഗമ്പടം മൈതാനത്ത് ശ്വാനമേള പുരോഗമിക്കുന്നു. ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെയാണ് കെന്നൽ ക്ലബിന്റെ നേതൃത്വത്തിലുള്ള ശ്വാനമേളയും പ്രദർശനവും നടക്കുന്നത്. കേരളത്തിലും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് 150ലേറെ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ശ്വാന മേളയ്ക്ക് നാഗമ്പടത്ത് എത്തിയിരിക്കുന്നത്. പതിനായിരം മുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള നൂറുകണക്കിന് നായ്ക്കൾ ഇവിടെ എത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി ആയി ക്രമീകരണങ്ങളാണ് നാഗമ്പടത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.   നായ്ക്കളെ അടുത്തറിയാനും ഭക്ഷണരീതികൾ പരിചയപ്പെടാനും ആരോഗ്യം വ്യായാമം […]

അയ്യപ്പഭക്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം: കെ പി ശശികല

സ്വന്തം ലേഖകൻ കോട്ടയം: ശബരിമയുടെ പേരിൽ ഭക്തന്മാർ ക്കെതിരെ എടുത്ത എല്ലാ കള്ള കേസുകളും ഉടൻ പിൻവലിക്കാൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്വമിയാർ മീത്തിൽ നടന്ന പ്രവർത്തക കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അന്ന് കേസെടുത്തവർ ഇന്ന് മനസ്സ് മാറി ആചാരം സംരക്ഷിക്കാൻ തയ്യാറായെങ്കിൽ മനമുരുകി നാമം ജപിച്ച അമ്മമാരുടെ വിജയമാണ് ഇവിടെ കാണാൻ കഴിയുന്നത്.സംസ്‌കാരത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിട്ടുള്ള കൂലി തൊഴിലാളികൾ അരങ്ങു വാഴുന്ന കാലത്താണ് നാം […]

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ് ലയ്ക്കു വേണ്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ;  പ്രിയപ്പെട്ട ഷഹ് ലയ്ക്കായി മെഴുകുതിരി തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ കോട്ടയം: വയനാട് ബെത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ചു പത്തുവയസുകാരി ഷെഹ് ല ഷെറിന് ആദരാഞ്ജലി അർപ്പിച്ചു വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷഹ് ലയ്ക്കു ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേറിട്ട വഴി തെളിയിച്ചത്. കളക്ടറേറ്റ് മാർച്ചും പ്രതിഷേധങ്ങളുമായി രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തെരുവിലിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്ത പ്രതിഷേധം. പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളും പരിസരവുമാണ് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം […]

സ്വന്തം മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട് ഞെട്ടി പൊലീസ് ; മകളെ കൊലപ്പെടുത്താന്‍ നാല് ദിവസം കാത്തിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട്   ഞെട്ടി പൊലീസ്.മകളെ കൊലപ്പെടുത്താന്‍ താൻ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നെന്ന്  അറസ്റ്റിലായ അമ്മ പൊലീസിന്  മൊഴി നൽകി. ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ സാലി […]

മെത്രാന്‍ കായലില്‍ വിത്ത് വിത ഉത്സവത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ കോട്ടയം : മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് ഇന്ന് തുടക്കമായി. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും എത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു മെത്രാൻ കായലിൽ വിത്ത് വിതച്ചത്.   120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം […]

‘ഹരിത പെരുമാറ്റചട്ടം’ പാലിച്ച് ലൂർദ് പള്ളിയുടെ കൂദാശ നാളെ

  സ്വന്തം ലേഖിക കോട്ടയം : ഹരിതകേരളം മിഷന്റെ നേത്യത്വത്തിൽ പൂർണ്ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള കോട്ടയം ലൂർദ് ഫൊറോനാ പള്ളിയുടെ കൂദാശ നാളെ നടക്കും. വിശുദ്ധനാട്ടിലെ തിബേരിയാസ് കടൽതീരത്ത് നിന്നുമുള്ള കല്ലിനാൽ ശിലാസ്ഥാപനം നടത്തി അൾത്താര ഭാരതത്തിലെ പഴയകാല ശിൽപ്പഭംഗിയിലും, റോമൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച പുതിയ പള്ളിയുടെ കുദാശ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ഹരിത പെരുമാററച്ചട്ടം പാലിച്ചാണ് നടത്തുന്നത്. 2.30 നു ആരംഭിക്കുന്ന കൂദാശ ചടങ്ങുകൾക്ക് ശേഷമുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ സഭാ തലവന്മാർ, […]