play-sharp-fill

അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞ് വീണ് മരിച്ചു; മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഴഞ്ഞ് വീണ് മരിച്ചു; അമ്മയുടെയും മകളുടെയും അകാലവിയോഗത്തിന്റെ ആഘാതം മാറാതെ നാട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞു വീണ് മരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞ് വീണ ഉടന്‍ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകളും മരിച്ചത്. ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്. മാതാവ് ജാനമ്മ കുറച്ച് നാളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു .ജാനമ്മയെ കാണിക്കാനാണ് മകള്‍ സുധ ഇവരുമായി ആശുപത്രിയിലെത്തുന്നത് . ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് […]

കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ; ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ മനോരമ-ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ വന്‍വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ കഞ്ഞിക്കുഴിയിലും ട്രാഫിക് പൊലീസ് ഗതാഗത പരീക്ഷണങ്ങള്‍ നടപ്പിലാക്കിയത്. പക്ഷേ, ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റി. നിരത്തിലിറങ്ങിയരെ കൂടുതല്‍ കുരുക്കിലാക്കാന്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉപകാരപ്പെട്ടത്. കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്കിന്റെ പ്രധാനകാരണം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ്. മുട്ടമ്പലം- കൊല്ലാട്, പുതുപ്പള്ളി-കറുകച്ചാൽ , മണര്‍കാട്- പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിരിക്കുന്നത് ഏറ്റവും തിരക്കുള്ള വഴികളിലാണ്. ബസുകള്‍ക്ക് റോഡരുകിൽ […]

പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

സ്വന്തം ലേഖകൻ പാലാ: നകഗരസഭാ കൗൺസിലിൽ യോഗത്തിൽ വച്ച് തനിക്ക് കിട്ടിയ അടിയുടെ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം ഉണ്ടാകാൻ കാരണമായത്. എന്നാൽ അത് കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.ഇതിന് പിന്നാലെ കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും […]

പ്രചാരണ വാഹനം മുന്നോട്ട് പോകവേ റോഡരുകില്‍ കാത്തുനിന്ന വയോധികനെ കണ്ടപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ പഴയ പതിമൂന്ന്കാരനായി; ഉടന്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു; തന്നെ വളര്‍ത്തി വലുതാക്കി രാഷ്ട്രീയക്കാരനാക്കി മാറ്റിയ പ്രിയ ഗുരു, ശിഷ്യന് ഹാരാര്‍പ്പണം നടത്തുന്നത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം:അറുത്തൂട്ടിയിലൂടെ പ്രചരണവാഹനം കടന്ന് പോകുന്നതിനിടയില്‍ പെട്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കണ്ണില്‍ ഒരു വയോധികന്റെ മുഖം ഉടക്കിയത്. ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയതും അദ്ദേഹം ചാടിയിറങ്ങി. അണികളും മാധ്യമപ്രവര്‍ത്തകരും ചുറ്റും കൂടിയ ജനസാഗരവും എന്താണ് കാര്യമെന്നറിയാതെ അന്തിച്ചു നിന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന വയോധികനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. ചാണ്ടി ആന്‍ഡ്രൂസ് എന്ന തന്റെ ഗുരുനാഥന്റെ മുന്നില്‍ ആ പഴയ പതിമൂന്ന്കാരനായി മാറാന്‍ കോട്ടയത്തിന്റെ വികസന നായകന് അധികസമയം വേണ്ടിവന്നില്ല.   അഞ്ച് പതിറ്റാണ്ടിലേറെ […]

അറുപതു വർഷം ഭരിച്ച് ഇരുമുന്നണികളും കേരളത്തെ ദരിദ്രമാക്കി : മിനർവ മോഹൻ

സ്വന്തം ലേഖകൻ കോട്ടയം: അറുപത് വർഷം കേരളം ഭരിച്ച രണ്ടു മുന്നണികളും ചേർന്നു സമസ്തമേഖലയിലും കേരളത്തെ ദരിദ്രമാക്കിയതായി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ റോഡ് ഷോയിലും വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിലും പ്രസംഗിക്കുകയായിരുന്നു അവർ. രണ്ടു മുന്നണികളും സംസ്ഥാനത്ത് ഭരണം നടത്തിയിട്ട് എന്താണ് സാധാരണക്കാർക്ക് കിട്ടിയതെന്നു നമ്മൾ ചിന്തിക്കണം. സംസ്ഥാനത്തിനു പുറത്തു പോയെങ്കിൽ മാത്രമേ നല്ല ജോലി ചെയ്യാൻ സാധിക്കൂ. ഭക്ഷണത്തിനും എല്ലാകാര്യത്തിനും നമുക്ക് മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലേയ്ക്കാണ് രണ്ടു മുന്നണികളും കേരളത്തെ എത്തിച്ചതെന്നും […]

മുപ്പത് വർഷം തന്റെ ചോരയും നീരും കൊടുത്ത് കുടുംബം പോലും ഉപേക്ഷിച്ച് ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം പത്രപ്രസ്താവന കൊണ്ട് എന്നെ പുറത്താക്കി ; എന്റെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു, പാർട്ടിയ്‌ക്കെതിരെയായിരുന്നില്ലെന്ന്‌ ലതികാ സുഭാഷ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഏറെ ഉയർന്ന് കേട്ടിരുന്ന പേരായിരുന്നു ലതികാ സുഭാഷിന്റേത്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ലതികയ്ക്ക് സീറ്റ് നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ മാധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു […]

ഏറ്റുമാനൂരിൽ താലൂക്ക് വേണം: താലൂക്ക് യാഥാർത്ഥ്യമാക്കാൻ യു.ഡിഎഫ് പ്രതിഞ്ജാ ബന്ധം: അഡ്വ.പ്രിൻസ് ലൂക്കോസ്: കുടുംബയോഗങ്ങളിൽ പങ്കെടുത്ത് എം.എം ഹസൻ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ കേന്ദ്രീകരിച്ചു താലൂക്ക് വേണമെന്ന നാടിന്റെ ആവശ്യം യാഥാർ്ഥ്യമാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാ ബന്ധമാണെന്നു നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രചാരണ പ്രവർത്തിനങ്ങളുടെ ഭാഗമായി ലഭിച്ച സ്വീകരണത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറ്റുനാനൂരിൽ താലൂക്ക് എന്ന നാടിന്റെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇതിനു യാതൊരു പരിഗണനയും നൽകിയിട്ടില്ല. സാധാരണക്കാരുടെ ജനകീയ പ്രകടന പത്രിക തയ്യാറാക്കുന്ന യു.ഡി.എഫ് ഈ പ്രകടന പത്രികയിലെ ആവശ്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് […]

യു.ഡി.എഫ് വിജയിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സംസ്ഥാനത്ത് യു.ഡി.എഫ് തിരികെ അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കട്ടച്ചിറ പുച്ചിനാപള്ളിയിൽ നടന്ന തുറന്ന വാഹനത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളന്മാർക്കും, സി.പി.എമ്മിലെ കൊള്ളക്കാർക്കും മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എല്ലാം ശരിയായത്. പ്രളയത്തിന്റെ പേരിലും, കൊവിഡിന്റെ പേരിലും തട്ടിപ്പ് നടത്തുകയാണ് സർക്കാർ ചെയ്തത്. പ്രളയകാലത്ത് സംസ്ഥാനത്ത് ഡാമുകൾ തുറന്നു വിട്ട സർക്കാർ […]

തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ആവേശത്തിരയുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം അടുത്ത ഘട്ടത്തിലേയ്ക്ക്; ഇനി ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ അതിവേഗ പ്രചാരണം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: തുറന്ന വാഹനത്തിലെ പ്രചാരണത്തിരയുണർത്തി അതിവേഗ പ്രചാരണത്തിനൊരുങ്ങി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. ചൊവ്വാഴ്ച ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥി ഏറ്റുമാനൂർ നഗരത്തിലെ ആവേശകരമായ ആഘോഷ പരിപാടികൾ വഴി പ്രചാരണം അടത്തു ഘട്ടത്തിലേയ്ക്കു കടന്നു. ചൊവ്വാഴ്ച കട്ടച്ചിറ പുച്ചിനാപള്ളി പ്രദേശത്തു നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തുമുള്ള സ്വീകരണ പോയിന്റുകളിൽ എത്തുന്ന സ്ഥാനാർത്ഥിയെ […]

കോട്ടയത്തിനിപ്പോൾ ഇടതു മനസ് : നാടെങ്ങും അനിൽകുമാറിന് വമ്പൻ വരവേൽപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ജനകീയസർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും കപട വികസനങ്ങൾക്കുമെതിരെ ജനജാഗ്രത ഉണർത്തിയും എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലാകെ തരംഗമാകുന്നു. തുടർഭരണത്തിലേറുന്ന എൽഡിഎഫ്‌ സർക്കാരിലൂടെ കോട്ടയത്തിന്റെ വികസനങ്ങൾ നടപ്പിലാക്കാനും രണ്ടാം പിണറായി സർക്കാരിന്റെ കരുതലിലേക്ക് കോട്ടയത്തെ ചേർത്തുനിർത്താനുമായി കോട്ടയത്ത് ഇടതുപക്ഷം ജയിക്കണം. തടിച്ചുകൂടിയ തൊഴിലാളികളോടും നാട്ടുകാരോടും ഇടതു മുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ അഭ്യർത്ഥന അതായിരുന്നു.   കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായ ചിങ്ങവനം, പള്ളം പ്രദേശത്തെ വീടുകൾ അനിൽകുമാർ സന്ദർശിച്ചു. കാലതാമസമില്ലാതെ നഷ്ടപരിഹാരം […]