ജവാന്മാർക്ക് ആദരവുമായി കോട്ടയത്തെ കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം: കശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന അമർ ജവാൻ ജ്യോതി തെളിക്കലും അനുസ്മരണവും കോൺഗ്രസ് നേതാവ് മുൻ ഡിസിസി സെക്രട്ടറി എൻ എസ് ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽസെക്രട്ടറി ജോബോയ് ജോർജ്, കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻറ് ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ബാഹുൽ കൃഷ്ണ, സുബിൻ മാത്യു, യശ്വന്ത് സി. നായർ, ബിബിൻ രാജ്, […]

ജില്ലയിലെ പഞ്ചായത്തുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്

സ്വന്തംലേഖകൻ കോട്ടയം : മാറാല പിടിച്ച ഓഫീസുകളും പൊടിപിടിച്ച ഫയലുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും പുതിയ ചുവടുകളിലേക് ജില്ലയിലെ പഞ്ചായത്തുകൾ. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാരം നേടി സംസ്ഥാനത്തിന് മാതൃകയാകുന്നു. മഹാത്മാ ഗാന്ധിയുടെ സ്വപ്നമായ സദ്ഭരണം എല്ലാ പഞ്ചായത്തുകളിലും യാഥാർഥ്യമായിരിക്കുകയാണ്. ഇനി പൊതുജനങ്ങൾക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കെട്ടിട നികുതി , ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ ,ജനന മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഓൺലൈൻ ആയി മാറിക്കഴിഞ്ഞു. പഞ്ചായത്തിൽ എത്തുന്ന ആവശ്യക്കാർക്ക് മാതൃക അപേക്ഷ ഫോമുകൾ,സംശയ നിവാരണത്തിന് ഹെല്പ് […]

ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അയ്മനം പഞ്ചായത്തിന്

സ്വന്തംലേഖകൻ കോട്ടയം: സംസ്ഥാനത്തു ഐ.എസ്. ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ പഞ്ചായത്തു എന്ന ബഹുമതിക്ക് പിന്നാലെ കോട്ടയം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി അയ്മനം പഞ്ചായത്. 10 ലക്ഷം രൂപയും , പ്രശസ്തി പത്രവും, സ്വരാജ് ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. 2017-2018 വർഷത്തെ വിവിധ മേഖലകളിലെ പഞ്ചായത്തുകളുടെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് നിശ്ചയിച്ചത്. കോട്ടയം ജില്ലയിൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സേവന-വികസന മേഖലകളിൽ പുതുമയാർന്ന പദ്ധതികൾ ഏറ്റടുത്തു പഞ്ചായത് ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങൾക്ക് സേവനം അതിവേഗം ലഭ്യമാക്കാൻ മികച്ച […]

മത്സ്യ തൊഴിലാളികൾക്കായി പ്രത്യേക പലിശരഹിത വായ്പാ പദ്ധതി അനുവദിക്കും : മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

സ്വന്തംലേഖകൻ കോട്ടയം : പ്രളയാനന്തര പുനരുജ്ജീവനത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പലിശരഹിത വായ്പ അനുവദിക്കുമെന്ന് ഫിഷറീസ് -ഹാര്‍ബര്‍ എഞ്ചിനീയറിംഗ് – കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പ് ജില്ലയില്‍  നടപ്പാക്കുന്ന പ്രളയാനന്തര പാക്കേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാരംഭ ഘട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. മത്സ്യഫെഡിന്റെ സഹകരണത്തോടെ 100 കോടി രൂപ പലിശരഹിതമായി അനുവദിക്കുന്നതാണ് പദ്ധതി.മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും ഉള്‍പ്പെടെയുള്ള ജീവനോപാധികള്‍ വാങ്ങാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം’ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് സഹായകരമാകും. നിലവില്‍ 55 […]

പുൽവാമ സംഭവം  ലോക  സമാധാനത്തിനേറ്റ കനത്ത പ്രഹരം: കെസിവൈഎം വിജയപുരം രൂപത

സ്വന്തം ലേഖകൻ കോട്ടയം : ജമ്മുകശ്മീരിലെ പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ടത് ലോകസമാധാനത്തിനു ഭീകര പ്രവർത്തകർ ഏൽപ്പിച്ച കനത്ത പ്രഹരവും വെല്ലുവിളിയുമാണെന്നു കെസിവൈഎം വിജയപുരം രൂപത ആരോപിച്ചു.   വീരമൃത്യു വരിച്ച ധീരഅവസരവാദ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുതെന്നു നമ്മൾ തിരിച്ചറിയണമെന്നും രാജ്യത്തിന് സുരക്ഷ ഒരുക്കുന്ന ജവാന്മാരുടെ ജീവനെ സംരക്ഷിക്കുന്നതിനുള്ള ജാഗ്രതയ്ക്ക് വീഴ്ചകൾ സംഭവിക്കാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.  ജവാന്മാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കോട്ടയം ഗാന്ധിസ്ക്വയറിൽ  സമാധാന ദീപം തെളിയിച്ചു. രൂപത  പ്രസിഡന്റ് അരുൺ  തോമസ് അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ  സംസ്ഥാന ഖജാൻജി വിനോദ് കെ ജെ  ഉദ്ഘാടനം […]

കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് കൂട്ടായ്മ നടത്തി

സ്വന്തം ലേഖകൻ കോട്ടയം :- കശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്കൊപ്പമാണ് രാജ്യമെന്ന് ഡി.സി.സി.പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് നാഷണൽ എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് കോൺഗ്രസ് കോട്ടയത്ത് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സാബു മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രഞ്ജു കെ.മാത്യു , പി.ഐ. ജേക്കബ്സൺ , ടി.എസ്. സലിം, പ്രകാശ് ഡി , ബോബിൻ വി .പി ., ബോബി തോമസ് , ബിനോജ് എസ് , അഖിൽ എസ് […]

നാരങ്ങാ വെള്ളത്തിന് വില കുറച്ചു: തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ കോട്ടയം: സോഡായുടെ വില കൂടിയതിന്റെ പേരിൽ കൂട്ടിയ നാരങ്ങാ വെള്ളത്തിന്റെ വില കുറച്ചു. കോട്ടയം നഗരത്തിലെ വ്യാപാരികളാണ് നാരങ്ങാ വെള്ളത്തിന്റെ വില ഇരുപതിൽ നിന്നും പതിനഞ്ചായി കുറച്ചത്. ചൂടി കൂടിയതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെയാണ് ഇപ്പോൾ വിലകുറച്ചതെന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്. സോഡാ വില വർധിച്ചതിന്റെ പേരിൽ നാരങ്ങാ വെള്ളത്തിന്റെ വില ഇരുപത് രൂപയാക്കി ഉർത്തിയത് സംബന്ധിച്ചു നേരത്തെ തേർ്ഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വില വർധിനവ് പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെയാണ് സോഡാവില ഏഴ് രൂപയായത്. […]

സാദാ പൊലീസ് എത്ര വെയിൽ കൊണ്ടാലും, മുന്തിയ കാക്കിക്ക് സല്യൂട്ട് കിട്ടിയാൽ മതി..!

സ്വന്തം ലേഖകൻ കോട്ടയം: സാദാ പൊലീസുകാർ എത്ര വെയിൽ കൊണ്ടാലും ശരി, റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാതിരുന്നാൽ മതി. പച്ച വെള്ളം പോലുമില്ലാതെ സാദാ പൊലീസുകാർ നഗരമധ്യത്തിൽ പൊള്ളും വെയിലിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആരും യാതൊരു കരുണയും കാട്ടാതെ, പച്ചവെള്ളം പോലും കുടിക്കാൻ നൽകാതെയാണ് കൊടും വെയിലിൽ ഈ കാക്കിക്കാർ ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടായാൽ അതിന്റെയും പഴി ഈ സാദാ പൊലീസുകാരന്. പൊരിവെയിലിൽ കൂലിപ്പണിക്കാർ പോലും വിശ്രമം അനുവദിക്കണമെന്ന ചട്ടം നിലനിൽക്കുന്ന നാട്ടിലാണ് സാമാന്യം ഭേദപ്പെട്ട നിലയിൽ ജോലി ചെയ്യുന്ന പൊലീസുകാർ വെയിലേറ്റ് വാടുന്നത്. കോട്ടയത്തെ […]

കോട്ടയം നഗരത്തിൽ വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയവരുടെ അഴിഞ്ഞാട്ടം: മദ്യലഹരിയിൽ നാഗമ്പടത്ത് നഗ്നതാ പ്രദർശനവും പരസ്യമായി അസഭ്യം പറയലും; പിടിയിലായ ആളെ ബലമായി പൊലീസിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടത്ത് വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയ സാമുഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ പരസ്യമായി അസഭ്യം പറയുകയും, നാട്ടുകാരെയും കട ഉടമകളെയും ആക്രമിക്കാൻ ശ്രമിക്കുകയും, പ്രതിരോധിച്ചവർക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നാഗമ്പടത്ത് അഴിഞ്ഞാടിയ അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും, കൂട്ടാളികൾ ചേർന്ന് ബലമായി ഇവരെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയെത്തിയ രണ്ടു പേരും, ഒപ്പമുണ്ടായിരുന്ന […]

കോട്ടയം നഗരസഭ ഹരിതകർമ്മസേന പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവവും വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഹരിതകർമ്മ സേനയുടൈ പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവും സിഡിഎസ് ഭരണസമിതികളുടെ വാർഷികവും ഇന്ന് നടക്കും. പരിപാടികൾ കെ.സി മാമ്മൻമാപ്പിള ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിക്കും. കോട്ടയം നോർത്ത് സൗത്ത് സിഡിഎസ് ഭരണസമിതിയുടെ സംയുക്ത വാർഷികാഘോഷം, എഡിഎസുകൾക്കുള്ള ആവാർഡ് വിതരണം, അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണം, തൊഴിൽ നൈപുണ്യപരിശീലനം നേടിയിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അയൽക്കൂട്ട സംരംഭങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. നഗരസഭ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ […]