കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആർട്സ് ഫെസ്റ്റിവൽ ദിവസം കോളജിനുള്ളിലെത്തിയ കഞ്ചാവ് മാഫിയ സംഘത്തെ എസ്എഫ്ഐക്കാർ അടിച്ചോടിച്ചതോടെ ക്രിസ്മസ് അവധിക്കായി സിഎംഎസ് കോളജ് അടച്ചു. രണ്ടു ദിവസങ്ങളിലായി സിഎംഎസ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് മാഫിയ സംഘം കഞ്ചാവുമായി എത്തിയത്. സംഭവത്തെ തുടർന്ന് കോളജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ മാഫിയ സംഘത്തെ തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും മാഫിയ സംഘാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി. അടി കൊണ്ട അക്രമി സംഘം പിൻതിരിഞ്ഞോടി. ബുധനാഴ്ച രാവിലെ അക്രമി സംഘം വീണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. എം […]

പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനം: സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിക്കുന്നു; ആദ്യ യോഗം കോട്ടയത്ത് ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധനകളുടെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിച്ചു. കോട്ടയം നഗരത്തിൽ ചേർന്ന ആദ്യ യോഗത്തിൽ മുപ്പതിലേറെ വാഹന ഉടമകൾ പങ്കെടുത്തു. വിപുലമായ രീതിയിൽ സംഘടന രൂപീകരിച്ച് വൻ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനാണ് സംഘടനയുടെ പദ്ധതി. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയ്ക്ക് ഏറെയും ഇരയാകേണ്ടി വരുന്നത് സ്വകാര്യ വാഹന ഉമടകളാണ്. കാര്യമായ നിയമലംഘനങ്ങളൊന്നും നടത്താതെ കൃത്യമായ നികുതി അടച്ചാണ് 90 ശതമാനം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. എന്നാൽ, ഹെൽമറ്റിന്റെയും സീറ്റ് […]

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റിയേക്കും: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പരിശോധന ഉടൻ ആരംഭിക്കും ; തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിലവിൽ കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയ്ക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. നഗരത്തിലെ വ്യവസായിയായ ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഇതു സംബന്ധിച്ചു മറുപടി നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റയ്ക്കും പരതി അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ഇതിനു മറുപടി നൽകിയിരിക്കുന്നത്. നഗരത്തിൽ പൊലീസ് സ്റ്റേഷനില്ലാത്തതിനാൽ […]

പാറമ്പുഴ ഡിപ്പോ കടവിൽ വെള്ളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് അരമണിക്കൂറിനു ശേഷം: മരിച്ചത് വയനാട് സ്വദേശിയായ യുവാവിനെ; വിളിച്ച് അരമണിക്കൂർ കഴിഞ്ഞിട്ടും അഗ്നിരക്ഷാ സേന എത്തിയില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: പാറമ്പുഴ ഡിപ്പോകടവിൽ മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഡെന്റൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുമായ വയനാട് സ്വദേശി വിഷ്ണുവിനെ(20)യാണ് മീനച്ചിലാറ്റിൽ കാണാതായത്. അരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയത്. അതുവരെയും ഗാന്ധിനഗർ പൊലീസും, നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്. വൈകിട്ട് ഏഴു മണിയോടെ ഇതേ കടവിൽ നിന്നു നൂറു മീറ്റർ മാറിയുള്ള സ്ഥലത്തു നിന്നു മൃതദേഹം കണ്ടെത്തി.വൈകിട്ട് നാലരയോടെയാണ് […]

ജില്ലാ ജഡ്ജി നിയമന നടപടികളിലെ അപാകതകൾ ഉടൻ പരിഹരിക്കണം: അഭിഭാഷക പരിഷത്ത്

സ്വന്തം ലേഖകൻ കോട്ടയം: നിലവിലുള്ള സംവിധാനമനുസരിച്ച് ഹൈക്കോടതി നടത്തുന്ന ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനങ്ങളെല്ലാം ഉന്നത കോടതിയുടെ ഇടപെടൽ ആവശ്യമുള്ളതായി വരുന്നത് ശ്രദ്ധിക്കണമെന്ന് കോട്ടയം അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുപത്തഞ്ചു ശതമാനം മാത്രമാക്കി ചുരുക്കിയ അഭിഭാഷകർക്കായുള്ള ജില്ലാ ജഡ്ജി പദവികളിലേക്ക് ഒരു കോടതി ഉത്തരവുമില്ലാതെ ജുഡിഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുന്നതിനുള്ള നടപടികൾ റദ്ദാക്കി ഇക്കാര്യത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു യുക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ചു. ബഹു: ഹൈക്കോടതി അഭിഭാഷകരെ കൂടുതലായി ഉൾപ്പെടുത്തുവാൻ ഉത്തരവിട്ടിട്ടും വീണ്ടും ജുഡീഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുകയായിരുന്നുവെന്ന് […]

ആൻസ് ബേക്കറിയിലെ കൊള്ള വില: ഇടപെടാനാവില്ലെന്ന് പറഞ്ഞ് കളക്ടർ കൈ മലർത്തി; സാധാരണക്കാരന്റെ ഭക്ഷണവിലയിൽ കൈവയ്ക്കാൻ ആരുമില്ല; ക്രിസ്മസ് വിപണിയിൽ കേക്കിൽ കൊള്ള തുടരാൻ ലക്ഷ്യമിട്ട് ആൻസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിലെ കൊള്ളവിലയോട് പ്രതികരിച്ചിട്ടും നടപടിയെടുക്കാൻ ആരുമില്ല. കൊള്ളവില തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയുടെ അധികാരിയായ കളക്ടറെ തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ടെങ്കിലും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ജില്ലാ കളക്ടർ നൽകിയത്. രണ്ട് കട്‌ലറ്റും രണ്ട് ചായയും കഴിച്ച യുവാക്കളിൽ നിന്നും 92 രൂപ അന്യായമായി ഈടാക്കിയത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടർന്നാണ് ഞങ്ങളുടെ പ്രതിനിധികൾ ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്. നഗരത്തിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ ഇരുമ്പുകമ്പിയുമായി എത്തിയ ലോറിയ്ക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; സ്ത്രീകൾ അടക്കം ഇരുപതോളം പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.സി ഏറ്റൂമാനൂരിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുമ്പ് കമ്പിയുമായി എത്തിയ ലോറിയ്ക്ക് പിന്നിലിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ കാബിനിലുള്ളിൽ കുടുങ്ങിയതോടെ പിന്നോട്ടുരുണ്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. ഇതോടെ ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലാലി ഫിലിപ്പോസ് (40), തമിഴ്‌നാട് സ്വദേശി ഡ്രൈവർ സെന്തിൽ (37) എന്നിവരെ പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ പതിനാല് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജു ( […]

ഹർത്താലൊരു പ്രശ്‌നമല്ല; നോഹയുടെ പേടകത്തിൽ അനിൽ പറന്നെത്തും; യാത്ര തികച്ചും സൗജന്യം

സ്വന്തം ലേഖകൻ കോട്ടയം: ആരു തടഞ്ഞാലും ശരി ഹർത്താൽ ദിനത്തിൽ നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് ആശ്രയമായി താനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർ. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അനിൽ ആന്റണിയാണ് ഹർത്താൽ ദിനത്തിൽ സൗജന്യ സർവീസ് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് അനിൽ ഈ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേവന സന്നദ്ധതയിൽ കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് വേറിട്ട ഒരു മാതൃകയാകുകയാണ് അനിൽ ആന്റണി ഇപ്പോൾ. തന്റെ നോഹ എന്ന ഓട്ടോറിക്ഷയുമായാണ് അനിൽ വെള്ളിയാഴ്ച രാവിലെ മുതൽ ടൗണിലെത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ […]

അയലയും മത്തിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മത്തിയും അയലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. വായിക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ശരിക്കും സത്യമാണ്. അയലയും മത്തിയും മത്സരിക്കുന്നത് അവരുടെ വിലയിൽ ആണെന്ന് മാത്രമേയുള്ളൂ. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ഈ സീസണിൽ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളിൽ 220 രൂപ വരെ എത്തി. മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടിൽ കിട്ടാക്കനിയാകുന്നത്. ഇത്തരത്തിൽ ഇടിവ് നേരിട്ടതോടെ കേരളത്തിൽ മത്തി വില വൻ തോതിൽ കുതിച്ചു […]

മാങ്ങാനം ഐപിസി സെമിനാരിയ്ക്കു സമീപത്തെ വയോധികയുടെ മൃതദേഹം: മരിച്ച വയോധികയെ തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനം പാലൂർപ്പടിയിലെ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയ്ക്കു പിന്നിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സമീപ വാസിയായ വയോധികയെ എന്ന് പൊലീസ്. അയൽവാസിയും തനിച്ച് താമസിക്കുന്നവരുമായ പുതുപ്പള്ളി എള്ളുകാലായിൽ സരസ്വതിഅമ്മയെ (65)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയ്ക്കു പിന്നിലെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത മൃതദേഹത്തിന് അഞ്ചു ദിവസത്തിലേറെ പഴക്കവുമുണ്ടായിരുന്നു. ഇതേ തുടർന്ന് മൃതേദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മാർട്ടം നടത്തിയപ്പോൾ മൃതദേഹത്തിൽ അസ്വാഭാവികമായ […]