ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജയദേവ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവരെ ജില്ലാ പഞ്ചായത്ത് യോഗം ആദരിച്ചു. കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, മുൻ പ്രസിഡന്റ് […]

1464 പേർ പശ്ചിമ ബംഗാളിലേക്ക് പോയി; ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയത് 6021 അതിഥി തൊഴിലാളികൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽനിന്നും 1464 അതിഥി തൊഴിലാളികൾ കൂടി പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമ ബംഗാളിലെ ബെർഹാംപോർ കോർട്ടിലേക്കുള്ള ട്രെയിൻ ഇന്നലെ മെയ് 29 വൈകുന്നേരം 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6021 ആയി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് 44 കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാളികളെ സ്റ്റേഷനിൽ എത്തിച്ചു. കോട്ടയം-350, ചങ്ങനാശേരി- 350, വൈക്കം-214, മീനച്ചിൽ- 350, കാഞ്ഞിരപ്പള്ളി-200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, […]

കുറവിലങ്ങാട്ട് യൂത്ത് കോൺഗ്രസ് ‘സ്നേഹവീട്’ നിർമ്മാണം തുടങ്ങി

സ്വന്തം ലേഖകൻ കുറവിലങ്ങാട്: സ്‌പെഷ്യൽ സ്കൂൾ ഒളിംപിക്‌സ് താരം ജോജോ ജോസിന് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി നിർമ്മിച്ചുനല്കുന്ന സ്നേഹവീടിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. ആദ്യ ഘട്ടമായി മേൽക്കൂര പൊളിച്ചുമേയുന്ന ജോലികൾ പൂർത്തിയാക്കി. ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്ന വീട്ടിൽ ആണ് ജോജോയും അമ്മയും സഹോദരിയും ഉൾപ്പെടെ താമസിക്കുന്നത്. ഇവരുടെ കഷ്ടപ്പാട് നേരിട്ട് കണ്ട യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിലാണ് വീട് പുനരുദ്ധരിക്കാമെന്ന് വാഗ്ദാനം ചെയ്തത്.   ഇതേ തുടർന്നാണ് യൂത് കോൺഗ്രസ് സംസ്ഥാനത്താകെ നടപ്പാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായി “സ്നേഹവീട്’ എന്ന […]

യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ടു: മഹാരാഷ്ട്രയിൽ കുടുങ്ങിയ 17 വിദ്യാർത്ഥികൾ നാട്ടിലെത്തി: പണം മുടക്കിയതും കോവിഡ് ടെസ്റ്റ് നടത്തിയതും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ

സ്വന്തം ലേഖകൻ കോട്ടയം : മഹാരാഷ്ട്രയിലെ സോലാപ്പുരിൽ ലോക്ക് ഡൗൺ മൂലം കുടുങ്ങി കിടന്ന 17 വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേരെ നാട്ടിലെത്തിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പണം മുടക്കി ,കോവിഡ് ടെസ്റ്റ് നടത്തിയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇവർ നാട്ടിലെത്തിയ ബസിൻ്റെ ടിക്കറ്റിനുള്ള പണം നൽകിയതും യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടാണ്. കോട്ടയം ജില്ലയിൽ നിന്ന് (17), പത്തനംത്തിട്ട (1), ആലപ്പുഴ (3), പാലക്കാട് (3), കണ്ണൂർ (1) എന്നിങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും അടങ്ങിയ സംഘമാണ് […]

ഈരാറ്റുപേട്ടയിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു: നാടിന്റെ തേങ്ങലായി മാറി അനന്തു; നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അനന്തുവിന് നാട് വിട നൽകി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈരാറ്റുപേട്ടയിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടെ വെള്ളത്തിൽ മുങ്ങിമരിച്ച യുവാവിന് നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവാവും സുഹൃത്തുക്കളും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇതേ തുടർന്നു യുവാവിനെ കാണാതാകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 ഓടെ കട്ടിക്കയം വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് ഇരാറ്റുപേട്ട ഫയർഫോഴ്‌സും ,ഈരാറ്റുപേട്ട നന്മകൂട്ടത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്. മാന്നാനം നല്ലാങ്കൽ വീട്ടിൽ ഷാജിയുടെ മകൻ അനന്തു ഷാജി (20)യുടെ മൃതദേഹമാണ് വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടെത്തിയത്. ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വച്ചാണ് ഇയാളും […]

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു യാത്രാ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് : മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ പനച്ചിക്കാട്: SS.LC. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്സ് . ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത പരീക്ഷാർത്ഥികളെ ബാധിക്കാതിരിക്കാൻ കരുതലുമായാണ് യൂത്ത് കോൺഗ്രസ്സ് പനച്ചിക്കാട് കമ്മിറ്റി മാതൃക സൃഷ്ടിച്ചത്. വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതേണ്ട സ്വന്തമായി വാഹനമില്ലാത്ത കുടുംബങ്ങളിലെവിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തങ്ങളുടെ വാഹനങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത് ആശ്വാസമായി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ലിബിൻ ഐസക്, നിഷാന്ത് ജേക്കബ്, ബിപിൻ കരുമാങ്കൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മാസ് […]

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധ; ജില്ലയില്‍ 19 കോവിഡ് രോഗികള്‍

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേരുടെ കോവിഡ് സാമ്പിള്‍ പരിശോധനാ ഫലംകൂടി പോസിറ്റീവായി. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 1. ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. 2. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27). 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. 3. ചങ്ങനാശേരി മാമ്മൂട് […]

എബിവിപി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച എം.ജി സർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് ആവശ്യമായ മാസ്‌കുകളും ശുചികരണ ഉൽപ്പന്നങ്ങളും എബിവിപി ഏറ്റുമാനൂരപ്പൻ കോളജ് യൂണിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാറിന് കൈമാറി. എബിവിപി പ്രവർത്തകർ അവരുടെ വീടുകളിൽ നിർമ്മിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് ഭാരവാഹികളായ അജയ്, വിഷ്ണു, അരുന്ധതി തുടങ്ങിയവർ നേതൃത്വം നൽകി. …

ആപ്പിലുണ്ട്, പക്ഷേ കഞ്ഞിക്കുഴി ക്രിസോബെറിലിൽ ഇല്ല: ആപ്പിൽ മദ്യശാലയുടെ പേരുണ്ടായിട്ടും മദ്യം ലഭിച്ചില്ല; മദ്യം സോറ്റോക്കില്ലെന്ന് മറുപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗണിന്റെ ഭാഗമായി രണ്ടു മാസത്തോളം അടച്ചിട്ട ശേഷം ആപ്പു വച്ച് ബാർ തുറന്നത് സർക്കാരിനെ തിരിഞ്ഞു കുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച പ്രകാരം ബാറുകളും ബിവറേജുകളും ആപ്പ് ഉപയോഗിച്ച് തുറന്നെങ്കിലും സർവത്ര ആശയക്കുഴപ്പം തുടരുകയാണ്. കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള ക്രിസോബെറിൽ എന്ന ഹോട്ടലിലെ ബിയർ ആൻഡ് വൈൻ പാർലറിൽ മദ്യം ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ ബിവ്ക്യൂ ആപ്പ് പറയുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ക്രിസോബെറിലിലേയ്ക്കുള്ള ടോക്കണുമായി സ്ഥലത്ത് എത്തിയ ഉപഭോക്താവിന് മദ്യം ലഭിച്ചില്ല. ഇവിടെ മദ്യം സ്‌റ്റോക്കില്ലെന്ന […]

ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ നീണ്ട ക്യൂ: ബാറുകളിലും ബിവറേജിലും തിരക്കേറുന്നു; റേഷൻ കടയിൽ അരിവാങ്ങാൻ ക്യൂ നിൽക്കാത്ത മലയാളി കള്ളു വാങ്ങാൻ നീണ്ടു നിവർന്നു നിൽക്കുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ തുറന്നതിനു പിന്നാലെ ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കും ബാറുകൾക്കും മുന്നിൽ വൻ തിരക്ക്. ബാറുകലിലെ മദ്യ വിതരണത്തിനുള്ള ആപ്ലിക്കേഷൻ തയ്യാറാകാത്തതാണ് ഇപ്പോൾ മദ്യവിതരണത്തിനു പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ, സർക്കാരിന്റെ അനുമതി ലഭിച്ചിട്ടും ചില ബാറുകൾക്കു ഇനിയും മദ്യം നൽകുന്നതിനുള്ള ആപ്ലിക്കേഷനിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ഒൻപതു മണിമുതലാണ് സംസ്ഥാനത്തെ ബാറുകളിലും ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ വഴിയും മദ്യവിതരണം ആരംഭിച്ചത്. ബിവറേജസ് കോർപ്പറേഷനു വേണ്ടി ക്യൂ നിയന്ത്രിക്കുന്നതിനുള്ള ബിവ്ക്യൂ എന്ന ആപ്ലിക്കേഷൻ വഴിയാണ് […]