മൂലവട്ടത്ത് കിണർ തേകാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി: അഗ്നിരക്ഷാ സേന രക്ഷിച്ച് പരിക്കുകളോടെ ആശുപത്രിയിലാക്കി

സ്വന്തം ലേഖകൻ മൂലവട്ടം: കിണർതേകാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തി യുവാവിനെ രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മൂലവട്ടം കുറുപ്പംപടിയിൽ മണ്ണഞ്ചേരിയിൽ എം.ഷാജിയുടെ വീട്ടിലെ കിണർ തേകാൻ ഇറങ്ങിയ ഇത്തിത്താനം പുന്നത്ര പ്രകാശാണ് കിണറ്റിൽ കുടുങ്ങിയത്. കിണർ തേകാൻ ഇറങ്ങുന്നതിനിടെ ഇയാൾ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ശരീരത്തിൽ ആകമാനം പരിക്കേറ്റ ഇയാൾ കിണറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷിക്കാൻ ആർക്കും സാധിച്ചില്ല. തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്ത് എത്തി […]

കഞ്ഞിക്കുഴിയിൽ സ്‌കൂളിലും മാങ്ങാനത്ത് ഫ്‌ളാറ്റിലും തീപിടുത്തം: കല്ലുപുരയ്ക്കലലിൽ സ്‌കൂളിൽ ഗ്യാസ് ലീക്കായി; നഗരത്തിൽ നെട്ടോട്ടമോടി അഗ്നിരക്ഷാ സേന; വൻ അപകട പരമ്പര

സ്വന്തം ലേഖകൻ   കോട്ടയം: പെരുമഴയിൽ നഗരത്തിൽ മൂന്നടത്ത് തീ പിടുത്തം. രണ്ടു സ്‌കൂളുകളിലും ഫ്‌ളാറ്റിലുമാണ് തീ പിടുത്തമുണ്ടായത്. മാങ്ങാനത്തെ ഫ്‌ളാറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവങ്ങളെല്ലെല്ലാം. കഞ്ഞിക്കുഴി കവിതാ അപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്ന മണിമല പൊന്തൻപുഴ പുള്ളങ്കാവുങ്കൽ ജെറിൻ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഷോപ്പി സ്ഥാപനത്തിലാണ് തീ പിടുത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാൻ ജെറിൻ ജേക്കബ് എത്തിയപ്പോഴാണ് തീയും പുകയും കണ്ടെത്തിയത്. തുടർന്ന് തീ പിടുത്തം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. […]

കനത്തമഴ ; ജില്ലയിൽ വ്യാപക നാശ നഷ്ടം; ശക്തമായ കാറ്റിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു

സ്വന്തംലേഖകൻ കോട്ടയം: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. കനത്തകാറ്റിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്‌. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞിരം, കിളിരൂർ, മറിയപ്പള്ളി, പള്ളം ഭാഗങ്ങളിലേ നിരവധി വീടുകൾക്ക് നാശമുണ്ടായി. കിളിരൂരിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. കിളിരൂർ ക്ഷേത്രത്തിന് ആലൂംചുവട്ടിൽചിറ കൂലിപ്പണിക്കാരാനായ എ.ആർ.രാജന്റെ വീടാണ് തകർന്നത്. അയൽവാസിയുടെ മൂന്നുമരങ്ങൾ കടപുഴകി വീണാണ് നാശ നഷ്ട്ടമുണ്ടായത്.   പുളിമരം, മഹാഗണി, പെരുമരം എന്നിവ പതിച്ച് അടുക്കളഭാഗവും കുളിമുറിയും പൂർണമായും തകർന്നു. പാത്രങ്ങളടക്കം നശിച്ചു. ഭാര്യ രാജമ്മ, മകൻ […]

ആളുകൾക്കു വേണ്ടാത്ത ആകാശപ്പാതയിൽ യുവമോർച്ച ശനിയാഴ്ച്ച ഊഞ്ഞാൽകെട്ടും ; പ്രതിഷേധം സംഘടിപ്പിക്കുന്നത് യുവമോർച്ച ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: ആളുകൾക്കു വേണ്ടാത്ത ആകാശപ്പാതയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഞ്ഞാൽ കെട്ടി പ്രതിഷേധിക്കും. യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെ പത്തിനാണ്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ കാൽനട യാത്രക്കാർക്ക് തിരക്കിൽപ്പെടാതെ റോഡ് മുറിച്ചു കടക്കാനായാണ് ആകാശപ്പാത നിർമ്മിക്കുന്നതെന്നാണ് ജനപ്രതിനിധികളുടെ വർഷങ്ങളായുള്ള വാദം. എന്നാൽ, ഇത് നഗരത്തിലെ പ്രമുഖ മാൾ അധികൃതർക്കു വേണ്ടിയാണെന്ന ആരോപണം ഒരു വശത്ത് ഉയർന്നിട്ടുണ്ട്.രണ്ടര വർഷം മുമ്പ് യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനായി ആകാശപ്പാത നിർമാണം ആരംഭിച്ചത്. അന്നു മുഖ്യമന്ത്രിയായിരുന്ന […]

അഞ്ഞൂറ് കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കാരുണ്യത്തിന്റെ പുതിയ വഴി തുറന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ; അസോസിയേഷന്റെ പഠനോപകരണ, പുരസ്‌കാര വിതരണം ജൂൺ എട്ടിന്

സ്വന്തംലേഖകൻ കോട്ടയം:അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ  വിതരണം ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതി തയ്യാറാക്കി കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കമാൻഡർ കെ.കുര്യക്കോസ് അനുസ്മരണവും പുരസ്‌കാര വിതരണവും, പഠനോപകരണ വിതരണവും കെ.പി.എസ് മേനോൻ ഹാളിൽ ജൂൺ എട്ട് ശനിയാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ സുധീർബാബു ഐ.എ.എസ് പുരസ്‌കാര ജേതാക്കളെ ആദരിക്കും. കേരള […]

പാമ്പാടി ആർ.ഐ.ടി പച്ചത്തുരുത്തിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : ഹരിതകേരള മിഷന്റെ കൈപിടിച്ചു പച്ചത്തുരുത്തിലേക്കു നടന്ന് അടുക്കുകയാണ് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി) ക്യാമ്പസ്. ഫലവൃക്ഷത്തോട്ടം, മുളവേലി, കാവ് പരിപാലനം,പ്രകൃതിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അപൂർവ്വ വൃക്ഷങ്ങളുടെ തോട്ടം, വിവിധ തരം മാലിന്യ സംസ്കരണ പദ്ധതികൾ ,മണ്ണ് ജലസംരക്ഷണത്തിനായി കൽകെട്ടുകൾ, ബണ്ടുകൾ ,മഴവെള്ള സംഭരണികൾ ,സ്റ്റേഡിയം ,പൂമരങ്ങൾ അതിരിടുന്ന റോഡുകൾ , കുളങ്ങൾ ,മഴക്കുഴികൾ തുടങ്ങി നിരവധി പദ്ധതികളാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. 40 ഏക്കറോളം സ്ഥലത്തു 80 ലക്ഷത്തോളം തുക ചെലവഴിച്ചാണ് പച്ചത്തുരുത്ത് യാഥാർഥ്യമാക്കുക. […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ പുതുപ്പള്ളി: കാലാവസ്ഥ വ്യതിയാനം നൽകുന്ന സൂചനകൾ ഉൾക്കൊണ്ടുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി കെ.സ്.യു പുതുപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്തത്തിൽ വൃക്ഷങ്ങൾവെച്ചുപിടിപ്പിച്ചും വൃക്ഷതൈകൾ വഴിയാത്രക്കാർക്ക് വിതരണം ചെയ്തും പരിസ്ഥിതി ദിനമാഘോഷിച്ചു. പരിപാടിയോടനുബന്ധിച്ചുള്ള ഉൽഘാടനയോഗം കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി ഉൽഘാടനം ചെയ്തു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അത് സംരക്ഷിക്കുവാനും സാധിക്കണം എന്നദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ പരാമർശിച്ചു. കെ.സ്.യു പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ അശ്വിൻ മോട്ടി അധ്യക്ഷതവഹിച്ച പരിപാടിക്ക് കെ.സ്.യു ജില്ലാ സെക്രട്ടറി സച്ചിൻ മാത്യു,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇ.വി പ്രകാശൻ, പഞ്ചായത്ത്‌ […]

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയില്‍ ഒന്നര ലക്ഷത്തോളം കുട്ടികള്‍ വ്യാഴാഴ്ച്ച (ജൂണ്‍ 6)  ന് സ്കൂളിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കോട്ടയം ജില്ലയിലെ സ്കൂളുകള്‍ ഒരുങ്ങി. പ്രവേശനോത്സവ ദിനമായ വ്യാഴാഴ്ച്ച (ജൂണ്‍ 6) ജില്ലയിലെ 857 പൊതു വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍  1,44,479 വിദ്യാര്‍ഥികളെത്തും. ഒന്നാം ക്ലാസില്‍ മാത്രം 88൪0 കുട്ടികളുണ്ട്. രണ്ടു മുതല്‍ പത്തു വരെ ക്ലാസുകളില്‍ 7580 പേര്‍ പുതിയതായി പ്രവേശനം നേടി. സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് സുഗമമായി യാത്ര […]

ആറുമാനൂർ ഗവ.യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം മുൻ മുഖ്യന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ ഗവ.യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റ്റി.റ്റി ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, വൈസ് പ്രസിഡണ്ട് അജിത് കുന്നപ്പള്ളി,ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ നിസ കുഞ്ഞുമോൻ, ,ഗ്രാമപഞ്ചായത്തംഗം ഗീതാ രാധാകൃഷ്ണൻ,ജോസ് കൊറ്റം,ബിനോയി മാത്യു,ജോയി കൊറ്റത്തിൽ,ഹെഡ്മിസ്ട്രസ് എസ്.എസ് ശോഭന,പി.ടി.എ പ്രസിഡണ്ട് സോമ ശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.

കരുതല്‍ സ്പര്‍ശം; ശില്പശാല ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : വനിതാ ശിശുവികസന വകുപ്പ്  നടപ്പാക്കുന്ന ‘കരുതല്‍ സ്പര്‍ശം കൈ കോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച ശില്പശാല  നടത്തും. റെസ്പോള്‍സിബില്‍ പേരന്‍റിംഗ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ എസ്. രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ […]