ചങ്ങനാശേരി ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതികള്‍ ബംഗാളികളെന്ന് സൂചന

സ്വന്തം ലേഖിക ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണത്തിനു പിന്നില്‍ ബംഗാളികളെന്ന് സൂചന. കഴിഞ്ഞമാസം നാലിനു പുലര്‍ച്ചെയാണ് ബീവറേജസ് ഔട്ട്‌ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച്‌ പതിനായിരത്തിലേറെ രൂപയും അഞ്ചുകുപ്പി വിദേശമദ്യവും മോഷ്ടിക്കപ്പെട്ടത്. ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ പൂട്ടുപൊളിച്ച്‌ മോഷണം നടത്തുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്. തുടരന്വേഷണത്തിലാണ് ഇതരസംസ്ഥാനക്കാരാണ് മോഷണത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്.

ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണി; സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ ക്യാമറ വിദഗ്ധൻ എംഡിഎംഎയുമായി എക്​സൈസിന്‍റെ പിടിയിൽ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ കാമറ വിദ്​ധൻ നാലു ഗ്രാം എം.ഡി.എം.എയുമായി എക്​സൈസിന്‍റെ പിടിയിൽ. ഇടുക്കി കുന്നത്ത്​ മറ്റം അനീഷ്​ ആന്‍റണിയാണ്​ (23) പിടിയിലായത്​. കോട്ടയം എക്​സൈസ്​ സ്​പെഷൽ സ്ക്വാഡ്​ ഇൻസ്​പെക്ടർ അൽ​​േഫാൻസ്​ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ പിടികൂടിയത്​. എൻജിനീയറിങ്​ ബിരുദധാരിയായ യുവാവ്​ ഒരു മാസമായി എക്​സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. സിനിമ -സീരിയൽ നിർമാതാക്കൾ എന്ന വ്യാജേന പ്രതിയുമായി സംസാരിച്ച ഉദ്യോഗസ്ഥർ എം.ഡി.എം.എ ആവശ്യ​പ്പെട്ടു. തുടർന്ന്​ പ്രതി ആവശ്യപ്പെട്ട രഹസ്യകേന്ദ്രത്തിലെത്തി. അവിടെവെച്ച്​ പിടികൂടുകയായിരുന്നു. ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്നാണ്​​ ലഹരിപാക്കറ്റുകൾ കണ്ടെത്തിയത്​. നിരവധി കോളജ്​ […]

ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിലെ ലിഫ്റ്റില്‍ അഭിഭാഷകന്‍ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് എത്തി ഫയര്‍ഫോഴ്‌സ്; ഒടുവിൽ സംഭവിച്ചത്….!

സ്വന്തം ലേഖിക ചങ്ങനാശേരി: ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമുച്ചയത്തിലെ ലിഫ്റ്റില്‍ അഭിഭാഷകന്‍ കുടുങ്ങി. കോടതിയിലെ ജീവനക്കാര്‍ ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും തുറക്കാനായില്ല. പ്രവര്‍ത്തനത്തിനിടെ നിലച്ച ലിഫ്റ്റില്‍ കോട്ടയം പരിപ്പ് സ്വദേശി അഡ്വ. അരുണ്‍ വാഴയില്‍ (28)ആണ് കുടുങ്ങിയത്. വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി. ജോസഫിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ ഹൈഡ്രോളിക് മോട്ടോര്‍ ഉപയോഗിച്ച്‌ ലിഫ്റ്റിന്‍റെ ഡോര്‍ തുറന്നാണ് അഭിഭാഷകനെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തതിൻ്റെ പ്രതികാരം; ചങ്ങനാശ്ശേരിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: എക്സൈസ് സംഘത്തിന് ഒറ്റു കൊടുത്തതിന്റെ പ്രതികാരത്തിൽ യുവാവിനെ ആക്രമിച്ച ഏഴ് പേരെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗൻ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു 21) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അമീൻ (20), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ […]

ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പുലിക്കോട്ടുപടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ റ്റിസൺ ആന്റണി (21) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനുശേഷം പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ചൈൽഡ് ലൈൻ മൂഖാന്തിരം ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ,എ.എസ്.ഐ ആന്റണി,സി.പി.ഓ തോമസ് സ്റ്റാൻലി എന്നിവർ […]

ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുളിക്കീഴ് സൈക്കിൾ മുക്ക് ഭാഗത്ത് കോട്ടൂർ ഇന്ദിരവിലാസം വീട്ടിൽരാഗേഷ് രഘുനാഥ് (34) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത അതിജീവതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,പ്രസാദ് ആർ നായർ, എ.എസ്.ഐ ആന്റണി, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് […]

ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ തുടങ്ങി; അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഉഷ മുഹമ്മദ് ഷാജി ആദ്യ വിൽപന നിർവഹിച്ചു. നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫെയർ ഏപ്രിൽ 21 വരെയുണ്ടാകും. ഫെയറിൽ പതിമൂന്നിന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. പഞ്ചസാര, അരി, ശബരി ഇനങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട്/ഓഫർ ലഭ്യമാണ്.

ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർ ലൈറ്റ് പോസ്റ്റിൽ ഇടിച്ച് അപകടം; അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖിക കോട്ടയം: അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഉച്ചയ്ക്ക് 12:30 യോടു കൂടി ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം നിയന്ത്രണം വിട്ട കാർലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഈ സമയം പെട്രോളിങ് നടത്തി വന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മന്ദിരം കവലയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാറിൽ യാത്ര ചെയ്തിരുന്ന ഓച്ചിറ സ്വദേശിയായ അബ്ദുൽ കലാം ആസാദും മൂന്ന് […]

മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ ചങ്ങനാശേരി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി

സ്വന്തം ലേഖിക മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി. ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ട പരിഹാരം ലഭിച്ചത്. ഡിസ്‌പ്ലേ തകരാറിലായ മൊബൈല്‍ നന്നാക്കാനായി തിരൂരിലെ ഒരു കടയില്‍ റഹീസ് ഏല്‍പിച്ചിരുന്നു. ഫോണ്‍ നന്നാക്കാനായി 2,200 രൂപയും കടയുടമ ഈടാക്കി. പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ മാറ്റിയ ശേഷവും ഡിസ്പ്ലേ ശരിയാകാത്തതിനാല്‍ വീണ്ടും […]

കോട്ടയം ചങ്ങനാശ്ശേരിയിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; രണ്ട് പേർ അറസ്റ്റിൽ; 36000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ ചങ്ങനാശേരി: കോട്ടയം ചങ്ങനാശ്ശേരിയിൽ പോലീസിൻ്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ട . രണ്ട് പേർ അറസ്റ്റിൽ. ചങ്ങനാശേരി ഫാത്തിമപുരം പുത്തൻപീടികയിൽ വീട്ടിൽ അനീഷ്‌ മകൻ മുഹമ്മദ്‌ സാനിദ് (23), തിരുവല്ല കോതേക്കാട്ടു ചിറ ആലുംത്തുരുത്തി വീട്ടിൽ രാജൻ മകൻ രതീഷ് കുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 32 ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന 36000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ‘ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി പോലീസും ലഹരി വിരുദ്ധ സേനയും […]