
ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകള്‍ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്.
ചെന്നൈയില്‍ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി വി കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു. 2011 ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ പോളിംഗ് കുതിപ്പ്.
പശ്ചിമബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 6 മണിവരെയുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി.
പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളില്‍ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളില്‍ വ്യത്യാസം ഉണ്ടാകും.









