play-sharp-fill

തൃശ്ശൂരിൽ ലോറിക്ക് മുകളിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു ;ഇന്ന് പുലർച്ചെയായിരുന്നു അപകടം

സ്വന്തം ലേഖകൻ തൃശ്ശൂർ: ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തൃശ്ശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിൻ 28 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എറണാകുളത്ത് കളമശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു.റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് ബസ് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു.ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്

തൃശ്ശൂരിൽ മീൻ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ :തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്. ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃശ്ശൂർ പുതുക്കാട് ദേശീയപാതയിൽ അപകടം; പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പതിനാലുവയസുകാരി മരിച്ചു; സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

തൃശ്ശൂർ:പുതുക്കാട് ദേശീയപാതയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു. സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ 14 വയസുള്ള ശിവാനിയാണ് മരിച്ചത്. റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശിവാനി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ […]

വടക്കാഞ്ചേരി ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരിച്ചു; അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു; ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടകാരണമെന്നാണ് സൂചന

സ്വന്തം ലേഖക തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറി ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. ഹോട്ടലിൻറെ മുൻവശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മങ്ങാട് സ്വദേശി സരളയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇവർ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത്‌ അപകടം തുടർക്കഥയാക്കുന്നു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത്‌ അപകടം തുടർക്കഥയാക്കുന്നു സ്വന്തം ലേഖിക പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. തമിഴ്നാട് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. തീർത്ഥാടകർക്ക് ആർക്കും പരുക്കില്ല. ഒരു മാസം മുൻപ് ബസ് അപകടമുണ്ടായ സ്ഥലത്ത്‌ തന്നെയാണ് വീണ്ടും അപകടം ഉണ്ടായത്.

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് :ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകായിരുന്നു