കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത കേസ്: യുവതിക്ക് ജാമ്യം നൽകി ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി; അപകടത്തിന് കാരണമായത് കെഎസ്ആർടിസിയുടെ അമിതവേഗം; യുവതിക്ക് വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി

കോട്ടയം: കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്‍റെ ഹെഡ്‌ലൈറ്റ് അടിച്ചു തകര്‍ത്തകേസില്‍ യുവതിക്ക് ജാമ്യം. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)വിനാണ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത നാലുവരിപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ സുലുവും അമ്മയും സഞ്ചരിച്ചിരുന്ന കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് കാറിന്റെ ലിവര്‍ ഉപയോഗിച്ച്‌ സുലു ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു […]

മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസ്; മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസില്‍ പ്രതിയായ ജീവനക്കാരിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണു ഉത്തരവ്. പ്രതിയായ ആശുപത്രി ഗ്രേഡ് 2 അറ്റൻഡര്‍ പന്തളം സ്വദേശിനി ജയലക്ഷ്മിയെ (35) ആണ് ഹാജരാക്കേണ്ടത്. പ്രതിയെ നവംബര്‍ 24 ന് ഹാജരാക്കാൻ എസിജെഎം എല്‍സാ കാതറിൻ ജോര്‍ജ് സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. 2020 ലാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ഒന്നര പവന്റെ […]

‘നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മടക്കിയിട്ടത് വസ്തുതയാണ്’; ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ഹൈക്കോടതി പരിശോധിക്കും

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷിയും മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. […]

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി; ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച്‌ ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും. ആരാധനാലയങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള വെടിക്കെട്ട് സാമിഗ്രികള്‍ പിടിച്ചെടുക്കണമെന്നും പൊലീസിനും കലക്ടര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി അജേഷ് കുറ്റക്കാരൻ; കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നാളെ വിധി പറയും

കോട്ടയം: അയര്‍ക്കുന്നത്ത് 15കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് കേസില്‍ നാളെ വിധി പറയും. പീഡനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൊലപാതം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച്‌ പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്ബനിയുടെ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം […]

“സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല, സ്വന്തമായി മനസുള്ളവരാണ്”; വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്പായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ തന്റെ വിവാഹമോചനഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ ആദ്യം നല്‍കിയ വിവാഹ മോചന ഹര്‍ജി തൃശ്ശൂര്‍ കുടുംബകോടതി തള്ളിയിരുന്നു. തര്‍ക്കങ്ങള്‍ മറന്ന്, അഭിപ്രായവിത്യാസങ്ങള്‍ കുഴിച്ച്‌ മൂടി […]

ഭാര്യക്ക്‌ പാചകമറിയില്ലെന്നത് വിവാഹമോചനത്തിന് കാരണമല്ല; ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ഭാര്യക്ക്‌ പാചകമറിയില്ലെന്നും തനിക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ വാദം വിവാഹമോചനത്തിനു മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. വിവാഹമോചന ഹര്‍ജി അനുവദിക്കാത്ത കുടുംബകോടതി ഉത്തരവിനെതിരേ തൃശ്ശൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫിതോമസും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്ക്‌ പാചകമറിയില്ല, തൻ്റെ ജോലികളയാനായി വിദേശത്തുള്ള തൊഴിലുടമയ്ക്ക് കത്തെഴുതി, തന്റെ ശരീരത്തില്‍ തുപ്പി, മജിസ്ട്രേറ്റിന് കോടതിയിലടക്കം പരാതി നല്‍കി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്. […]

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച് ഷാളുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ

സ്വന്തം ലേഖിക കൊല്ലം: ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരുളുമായി ബന്ധമുണ്ടെന്ന ആഷ്ളിയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിനിപ്പുറമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ഓക്ടോബ‍ര്‍ 9- നായിരുന്നു കേസിനാസ്പദമായ സംഭവം. അതി ക്രൂരമായാണ് ആഷ്ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കുകയുമായിരുന്നു. വീട്ടില്‍ മറ്റാരുമല്ലിത്ത സമയത്തായിരുന്നു കൊലപാതകം. അതുകൊണ്ട് തന്നെ […]

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം; ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെട്ടില്ല. ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍ സെന്ററുകളുടെ സ്വാധീനമുണ്ടെന്ന് […]

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; ഹര്‍‌ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും

സ്വന്തം ലേഖിക ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എസ്.ആര്‍. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടി സ്വ‌വര്‍ഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ […]