Friday, October 22, 2021

2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മർ: 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ് ...

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനന്റെ ജീവിതം ഇരുളടഞ്ഞില്ല

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേല്‍ക്കുന്ന ചികിത്സയ്ക്ക് വന്‍ ചെലവു വരുന്നതിനാല്‍ പ്രതീക്ഷയറ്റിരിക്കവേയാണ് നിപ്മറിനെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ചികിത്സയ്ക്കായി സമീപിച്ചു. ഈ വർഷം...

സുരക്ഷിത വ്യാവസായിക രീതികൾക്കുള്ള സംസ്ഥാന സർക്കാർ അംഗീകാരം മാൻ കാൻകോറിന്

സ്വന്തം ലേഖകൻ കൊച്ചി:കേരള സർക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പിന്റെ 2020-ലെ സേഫ് ഇൻഡസ്ട്രിയൽ പ്രാക്ടീസസ് അവാർഡിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ അർഹമായി. കമ്പനിയുടെ അങ്കമാലിയിലെ ഫാക്ടറിക്കാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അവാർഡ് സമ്മാനിച്ചു. മാൻ കാൻകോർ അസോസിയേറ്റ് ഹെഡ്- പ്രൊഡക്ഷൻ ജയമോഹൻ സി,...

ശ്വേതാ സജിയ്ക്ക് യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജിയ്ക്ക് യാത്രയയപ്പ് നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന അവസരത്തിൽ കലാ രംഗത്ത് സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. മൊമെന്റോ പ്രസിഡണ്ട് രാജീവ് നടുവിലേമുറി ,...

യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്സുകളുമായി ജെയിൻ

സ്വന്തം ലേഖകൻ കൊച്ചി:ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. കോമേഴ്സ്, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്, എൻഐആർഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യുജി, പിജി ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി ഈയിടെയാണ് അനുമതി...

മെഡിക്കൽ കോഡിങ്ങിൽ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ

സ്വന്തം ലേഖകൻ കൊച്ചി:കോവിഡ് കാലത്തും മെഡിക്കൽ കോഡിങ് മേഖലയിൽ തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ നടക്കുന്ന വിർച്വൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ ആരംഭിക്കും. തുടക്കത്തിൽ വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി. രജിസ്റ്റർ ചെയ്തവരിൽ നിന്ന്...

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട:സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ് മറിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്....

ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി സോട്ടി

സ്വന്തം ലേഖകൻ കൊച്ചി : 'സോട്ടി നെക്‌സ്റ്റ് ജെന്‍ റോഡ്‌ഷോ സൗത്തിന്ത്യ എഡിഷന്‍' ബിഇ, ബിടെക്, എംടെക്, എംഎസ്‌സി, എംസിഎ വിദ്യാര്‍ഥികള്‍ക്ക് മാത്രമായാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് വാര്‍ഷിക റോഡ്‌ഷോ ജൂലൈ 6 വൈകീട്ട് 6.30 മുതല്‍ രാത്രി 8.30 വരെ നടക്കും. ഓണ്‍ലൈന്‍ ടെസ്റ്റ് ആഗസ്റ്റ് 5-ന് 2020-ല്‍ നടത്തിയ ആദ്യ ഓണ്‍ലൈന്‍ ഡ്രൈവിലേക്ക് 14,000 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 8,000 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുകയും...

ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ നൽകാൻ ഡോ. റെഡ്ഡീസ് ലാബുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

സ്വന്തം ലേഖകൻ കൊച്ചി:സ്പുട്നിക് വി വാക്സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയിൽ വാക്സിൻ നൽകാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സർക്കാരിന്റെ വാക്സിൻ യജ്ഞം ഊർജിതമാക്കാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആദ്യഘട്ടത്തിൽ കേരളത്തിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റി, മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആസ്റ്റർ ആധാർ എന്നീ ആശുപത്രികളിലൂടെയാണ് വാക്സിൻ നൽകുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്ററിന്റെ 14...

സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 2025-ല്‍ നടക്കുന്ന കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമാണ് സെന്റര്‍. അഹിംസയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും...