play-sharp-fill
കൊച്ചി മെട്രോയിലെ ലിസി സ്‌റ്റേഷന്റെ പേര് മാറ്റി : നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര്

കൊച്ചി മെട്രോയിലെ ലിസി സ്‌റ്റേഷന്റെ പേര് മാറ്റി : നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര്

 

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതൽ ടൗൺഹാൾ മെട്രോ സ്റ്റേഷൻ എന്നായിരിക്കും. നാളെ മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പേര് മാറ്റത്തിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു.തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നിർദേശം സംസ്ഥാന സർക്കാരും അംഗീകരിച്ചു.


മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനർനാമകരണം. ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ഇതു സംബന്ധിച്ച കെഎംആർഎൽ ബോർഡ് തീരുമാനം സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു സർക്കാരിൽനിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ മാറ്റുന്നതിനൊപ്പം തന്നെ നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ആയിരിക്കും നൽകുക.