തുരപ്പൻ കൊച്ചുണ്ണിയെ പൊക്കി..! വാഹനങ്ങളിലെ ഇന്ധനചോര്‍ച്ചയ്ക്ക് പിന്നിലെ ‘വില്ലനെ’ കണ്ടെത്തി ഗവേഷകര്‍; പ്രിയം പെട്രോളിലെ എഥനോളിനോട്; തുരപ്പന്മാരെത്തിയത് 2018ലെ പ്രളയത്തിനുശേഷം

സ്വന്തം ലേഖകൻ വാഹന ഉടമസ്ഥര്‍ക്ക് നാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകള്‍. ഇപ്പോഴിതാ ആ വണ്ടുകളേതെന്ന് തിരിച്ചറിഞ്ഞെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളില്‍ ഇന്ധനചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെ തുടന്ന് നടത്തിയ പഠനത്തിലാണ് വണ്ടുകളെകുറിച്ചുള്ള രഹസ്യം ചുരുളഴിഞ്ഞത്. കാറുകളിലെ റബ്ബര്‍പൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്ന വണ്ടുകള്‍ സ്‌കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 2.5 മില്ലിമീറ്റര്‍ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാര്‍ഡ് വുഡ്, റബ്ബര്‍ എന്നിവ തുരക്കും. ചില ലോഹങ്ങളും. […]

താറാവ്, പന്നിയിറച്ചി, ടർക്കി ട്രീറ്റുകൾ, സാൽമൺ, ഐസ്‌ക്രീം മുതൽ കനൈൻ കപ്പുച്ചിനോകൾ വരെ; നായ്ക്കൾക്ക് ഭക്ഷണം കഴിക്കാനായി കഫെ..!

സ്വന്തം ലേഖകൻ വളർത്തു മൃഗങ്ങൾ ഇന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അതിൽ നായ്ക്കൾക്കാണ് കൂടുതൽ പ്രാധാന്യം നൽകാറ്. കഴിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണങ്ങളും താമസിക്കാൻ പ്രത്യേക സൗകര്യങ്ങളും എന്തിനേറെ യാത്ര ചെയ്യാൻ വാഹനങ്ങൾ പോലും പലരും ഒരുക്കാറുണ്ട്. പലരും ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റുകൾ തേടുമ്പോൾ തങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് കൂടി ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഇടങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. Qqഎന്നാൽ നായ്ക്കൾക്ക് മാത്രമായി ഒരു കഫെ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെയൊരു കഫെയുണ്ട്..! നമ്മുടെ നാട്ടിൽ ഇത് അത്ര പ്രചാരത്തിലേക്ക് വന്നിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിൽ […]

‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’…! ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ ; നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ കുടുംബജീവിതം ഉണ്ടാവില്ല ; വിവാദ പരാമർശവുമായി സന്തോഷ് വർക്കി

സ്വന്തം ലേഖകൻ മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും എല്ലാം ഭാമ എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന സമയത്തായിരുന്നു താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ ഭാമ വിവാഹം കഴിച്ചു. തുടര്‍ന്ന് 2020 ഡിസംബറിലാണ് ഭാമയ്ക്ക് […]

അനാഥാലയത്തിൻ്റെ ചുവരുകളിൽ നിന്ന് ഇനി കുടുംബ ജീവിതത്തിൻ്റെ പടവുകളിലേക്ക് ; അനാഥത്വത്തിന്റെ സങ്കടങ്ങളില്ലാതെ ആര്യയുടെ കൈകോർത്ത് പിടിച്ച് ബിജു ; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നവർ ഇനി ജീവിതത്തിൽ ഒരുമിച്ച്

സ്വന്തം ലേഖകൻ കോഴിക്കോട്:ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യമായി കണ്ടുമുട്ടുന്നത്.ആദ്യം കാഴ്ച്ച,പിന്നെ സൗഹൃദം,പതിയെ പ്രണയം ഇതായിരുന്നു ബിജുവിൻ്റെയും ആര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു ആര്യയുടെ ജീവിതം.ബിജു വളര്‍ന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും. അനാഥത്വത്തിൻ്റെയും സങ്കടത്തിൻ്റെ ബാല്യ കൗമാരങ്ങളിലൂടെയാണ് ഇരുവരും കടന്നുപോയത്. അതിനിടെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യം കണ്ടുമുട്ടുന്നത്.ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു. ഒടുവില്‍ കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച്‌ ബിജു ആര്യയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി […]

പുതിയ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് ; ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാം ; സേവനം ആർക്കൊക്കെ ?

മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങൾ. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള ഫീച്ചറുകൾ കൊണ്ടു വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ പ്ലേ സ്‌റ്റോറിൽ ആൻഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്‌സ് ആപ്പ് ബീറ്റാ പുതിയ വേർഷനിലാണ് ഈ സൗകര്യമുണ്ടാകുക. ചില ഭാഗ്യശാലികളായ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. നിലവിൽ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പങ്കുവയ്ക്കാൻ കഴിയുന്നത്.പുതിയ […]

റൊമാന്‍സ് കുമാരനും ചേര്‍ക്കോടന്‍ സ്വാമിയും കള്ളന്‍ പവിത്രനും ഉള്‍പ്പെടെ അനശ്വരരായി തുടരുന്ന നിരവധി കഥാപാത്രങ്ങള്‍; ചിലര്‍ക്ക് പകരം മറ്റൊരാളില്ലെന്നത് എത്ര സത്യമാണ്? നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം; ഓര്‍മ്മയുടെ ഒന്നാം കൊടുമുടിയില്‍ നെടുമുടി..!

ശ്രീലക്ഷ്മി സോമന്‍ ”കുട്ടനാട്ടില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെയായത്. ഈ മണ്ണില്‍ ഇല്ലാത്ത കഥാപാത്രങ്ങളില്ല. ഇരുട്ടത്ത് പോലും ഒരാളുടെ ചുമയോ കാറലോ കേട്ടാല്‍ അതാരാണെന്ന് തിരിച്ചറിയാനാവും, അത്രയ്ക്ക് അടുപ്പമുണ്ട് ഇന്നാട്ടിലെ മനുഷ്യര്‍ തമ്മില്‍. വ്യത്യസ്തരായ കഥാപാത്രങ്ങളെ കണ്ട് സംവദിക്കാന്‍ ഇടമുണ്ട് ഇവിടെ. അതുകൊണ്ടു തന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും ഇഷ്ടം പോലെ സ്പെസിമെന്‍ എന്റെ കയ്യിലുണ്ട്..” മഹാപ്രതിഭകളുടെ പിറവിക്ക് പിന്നില്‍ ജനിച്ച ദേശത്തിന്റെ ജൈവാംശം ഉണ്ടാകുമെന്ന് പറയുന്നത് നെടുമുടി വേണുവിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. സ്വയം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഓരോ കലാകാരന്റെയും വെല്ലുവിളി. […]

ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? കളിയാക്കലുകൾ കരുത്തയാക്കിയ ഒരു പെണ്ണാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിന്റെ അഭിമാനമാകാനൊരുങ്ങുന്നത് ; കഞ്ഞിക്കുഴിക്കാരി ജിൻസിക്ക് തടി കൂടുതലാണ്.. ആത്മവിശ്വാസവും അത്ര തന്നെ കൂടുതലാണ്..!

സ്വന്തം ലേഖകൻ കോട്ടയം: രാത്രിയിൽ ആഹാരം കഴിക്കണ്ട.. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്ക്.. ഒരു പണിയും ചെയ്യാതിരുന്നിട്ടാ.. വീട്ടിലെ ജോലി ചെയ്താൽ മതി.. ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും ഉപദേശങ്ങൾ തരുന്നുണ്ടെങ്കിൽ, അത് തടിയുള്ളവർ മാത്രം അനുഭവിച്ചിട്ടുള്ള വല്ലാത്തൊരു അനുഭവമാണ്. വഴിയേ പോകുന്നവർ പോലും കേറി ഉപദേശിച്ചു കളയും. ശ്ശെടാ, തടിയുള്ളത് എന്താ ക്രിമിനൽ കുറ്റം ആണോ? ഉപദേശിച്ച് നന്നാക്കാൻ മനസ് ഇല്ലാത്തവർ ഒരു പടികൂടി കടന്ന് കളിയാക്കലുകളിലേക്ക് കടക്കും. ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? […]

ഖത്തറില്‍ സ്‌കൂള്‍ അടച്ച് പൂട്ടി, കേരളത്തിലോ? മിന്‍സയെ പോലെ അതിദാരുണമായി പൊലിഞ്ഞ പിഞ്ചോമനകള്‍ ഇവിടെയുമുണ്ട്; ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയും നീതി ലഭിക്കാത്ത മറ്റനേകം കുഞ്ഞുങ്ങളും..!

സ്വന്തം ലേഖകന്‍ കോട്ടയം: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി മിന്‍സ, സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തിന്റെ നടുക്കം നാടിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് ഭീതിയുടെ കനല് കോരിയിട്ട ദാരുണ സംഭവം. രാവിലെ സ്‌കൂളിലേക്ക് ഒരുക്കി വിട്ട കുഞ്ഞിനെ വൈകുന്നേരം വെള്ളത്തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവരുന്ന ചിത്രം ഓര്‍ക്കാന്‍ പോലും കഴിയില്ല. അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്ന മിന്‍സയുടെ കുടുംബത്തിനെ ആശ്വാസിപ്പിക്കാന്‍ വാക്കുകള്‍ പോലുമില്ല. സ്‌കൂള്‍ ബസ് ജീവനക്കാരുടെ നിസ്സാരമായ അശ്രദ്ധയാണ് മിന്‍സയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. സംഭവം നടന്നത് […]

ലോങ്ങ് റേഞ്ചുമായി നെക്സോൺ ഇ.വി മാക്സ്; ഇലക്ട്രിക്ക് കാറുകളിൽ ഇനി ഇവൻ രാജാവ്; ഒറ്റ ചാർജിൽ 437 കിലോമീറ്റർ

സ്വന്തം ലേഖകൻ ഇ.വി ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന നെക്സോൺ ഇ.വി ലോങ്ങ് റേഞ്ച് പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്. നെക്സോൺ ഇ.വി മാക്സ് എന്ന മോഡലിന് ഇന്ത്യയിലെ എക്സ്ഷോറൂം വില 17.74 രൂപയാണ്. 30.2 kWh പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിഷ്ക്കാരങ്ങളുമായിട്ടാണ് ടാറ്റ പുതിയ മോ‍ഡലിറക്കിയിരിക്കുന്നത്. പുതിയ മോഡലിന് XZ+ വേരിയന്റിന് 17.74 ലക്ഷം രൂപയും 7.2 kW ചാർജുള്ള XZ+ പതിപ്പിന് 18.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. 40.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്റെ പ്രധാന […]

ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂർത്തീകരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയില്‍ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കല്‍ അനിവാര്യമായി മാറിയത്. ഇവര്‍ ചികിത്സിച്ച ആശുപത്രിയില്‍ തന്നെ […]