കെഎസ്ഇബിയുടെ വക ഇരുട്ടടി; രണ്ട് മുറി വീട്ടിൽ 17,044 രൂപ വൈദ്യുത ബിൽ; പിന്നാലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് ബോർഡ്

സ്വന്തം ലേഖകൻ തിരുവല്ല: വെറും രണ്ടുമുറി മാത്രമുള്ള വീടിന് കെഎസ്ഇബി നൽകിയ വൈദ്യുതി ബിൽ 17,044 രൂപ. പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും ബോർഡ് വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരി വീട്ടിൽ വിജയനും കുടുംബവും ബോർഡിൻറെ മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ പകച്ചിരിക്കുകയാണ്. വയോധികയും ഹൃദ്രോഗിയുമായ മാതാവും, വിജയനും ഭാര്യയും, വിദ്യാർത്ഥികളായ രണ്ടു മക്കളുമാണ് ഇവിടെ താമസം. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമാണ് പ്രവർത്തിക്കുന്നത്. വിജയൻറെ ജേഷ്ഠ സഹോദരൻ രമേശന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 […]

സ്ത്രീകൾക്കായി ഷീ ലോഡ്ജ് ആരംഭിച്ചു; നഗരത്തിലെ സ്ത്രീകൾക്ക് താമസത്തിനുള്ള ആദ്യ സംരംഭം; ആശംസ അറിയിച്ചു നേതാക്കൾ

സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരപരിധിയിൽ രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് തല ചായ്ക്കുന്നതിനായി നഗരസഭാ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ‘ഷീ ലോഡ്ജ്’ ആരംഭിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് ഉദ്ഘാടനം കർമം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ബെന്നി ജോസഫ്, സ്ഥിരസമിതി അധ്യക്ഷരായ എൽസമ്മ ജോബ്, കുഞ്ഞുമോൾ സാബു, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, കൗൺസിലർ സന്തോഷ് ആന്റണി, റവന്യു ഓഫിസർ മനോജ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 300 രൂപ ദിവസ വാടകയും കൂടാതെ സർവീസ് ചാർജും ഈടാക്കും.

ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

സ്വന്തം ലേഖകൻ വൈക്കം: ഗിന്നസ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി ഒൻപത് വയസ്സുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ നാലാം ക്ലാസുകാരനായ ആദിത്യൻ ഗിന്നസിൽ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റർ വീതിയുള്ള കായൽ നീന്തികടന്നാണ് ആദിത്യൻ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പ്രകടനം നടത്തിയത്. ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യൻ്റെ കൈകൾ ബന്ധിച്ച് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 24 മിനുട്ട് കൊണ്ട് […]