play-sharp-fill

വീട് നഷ്ടപ്പെടുന്നവനെ അതിൻ്റെ ദണ്ണം അറിയൂ; എൻ്റെ വീട് നഷ്ടമായി, ഇറക്കി വിടാൻ വരുന്നവരുടെയോ അല്ലെങ്കിൽ ഇതിന് ഒത്താശ ചെയ്യുന്ന സിപിഎം നേതാക്കന്മാരുടെയോ വീടും സ്ഥലവും ഞങ്ങൾക്ക് തരൂ, ഞങ്ങൾ മാറി തരാം; തിരുനാവായയിൽ വീട് നഷ്ടപ്പെട്ട സുഹറ ബീവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ തിരുനാവായ: തിരുനാവായ സ്വദേശിനി സുഹറ ബീവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കെ റെയിൽ സ്ഥലമെടുപ്പിൽ സ്വന്തം വീടും സ്ഥലവും നഷ്ടമായ സുഹറ ബീവി സിപിഎം നേതാക്കളോട് ചോദിക്കുന്ന ചോദ്യമാണ് ഫെയ്സ് ബുക്കിൽ വൈറലായത് ” എൻ്റെ വീട് നഷ്ടപ്പെട്ടു. എൻ്റെ വീടിൻ്റെ മുറ്റത്താണ് കല്ലിട്ടത്. എന്നെ പോലെ ആയിരക്കണക്കിന് നിർധനർക്ക് വീട് നഷ്ടപ്പെട്ടു. നിങ്ങളുടെ വീട് ഞങ്ങൾക്ക് തരുമോ…? പല രാഷ്ട്രീയ നേതാക്കന്മാർക്കും ഏക്കറ് കണക്കിന് ഭൂമിയും ഒന്നിൽ കൂടുതൽ വീടുകളും ഉണ്ട്. നിങ്ങളുടെ വീട് ഞങ്ങൾക്ക് സർക്കാർ നിരക്കിൽ തരൂ. […]

വാനില്‍ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ കുട്ടി വണ്ടിയിലേക്ക് തിരികെയെത്തി; ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തു; സ്കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക ചെന്നൈ: സ്കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാര്‍ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്. വാനില്‍ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയുടെ മേല്‍ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച്‌ തന്നെ ദീക്ഷിത് മരിച്ചു.

കോട്ടയം നഗരമധ്യത്തിൽ ബിഗ് ബസാർ തകർന്നടിഞ്ഞു; അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ജീവനക്കാർ ബിഗ് ബസാർ അടച്ചു പൂട്ടിച്ചു; പത്ത് രൂപയുടെ ചോക്ളേറ്റ് മോഷണം ആരോപിച്ച് പത്തു വയസുകാരനെ സഹോദരിമാരുടെ മുന്നിൽ നഗ്നനാക്കി പരിശോധിച്ചത് മുതൽ കസ്റ്റമേഴ്സിനെ കൈയേറ്റം ചെയ്യുന്ന ജീവനക്കാരും ചേർന്ന് ബിഗ് ബസാറിനെ തകർത്തു

സ്വന്തം ലേഖകൻ കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസിക്കു സമീപം ആർഭാടമായി തുടങ്ങിയ ബിഗ് ബസാർ തകർന്നടിഞ്ഞു. അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ജീവനക്കാർ തന്നെ ബിഗ് ബസാർ അടച്ചു പൂട്ടിച്ചു. നാലു വർഷം മുൻപാണ് ബിഗ് ബസാർ നഗരമധ്യത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയത്. ഉദ്ഘാടനം മുതൽ തന്നെ ബിഗ് ബസാറിനെതിരെ വ്യാപക പരാതിയും ഉയർന്നിരുന്നു. പത്തു രൂപയുടെ ചോക്ളേറ്റ് മോഷണം ആരോപിച്ച് പത്തു വയസുകാരനെ സഹോദരിമാരുടെ മുന്നിൽ നഗ്നനാക്കി പരിശോധിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ബിഗ് ബസാറിൽ സഹോദരിമാർക്കൊപ്പമെത്തിയ പത്തു വയസുകാരൻ ചോക്ളേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് തടഞ്ഞു വെയ്ക്കുകയും […]

മൂലമറ്റം വെടിവെയ്പ്പ്; മരിച്ച സനല്‍ ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു

സ്വന്തം ലേഖിക ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ വെടിയേറ്റ് മരിച്ച യുവാവ് സനല്‍ ബാബു കഴിഞ്ഞ വര്‍ഷം ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു. സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകനാണ് സനല്‍. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഇസ്രായേലിലേക്കുണ്ടായ ഹമാസിന്റെ മിസൈലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തില്‍ സാബുവിന്റെയും വത്സലയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് സനല്‍. സ്വകാര്യ ബസ് കണ്ടക്ടറായ സനല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഒന്നര സെന്റ് സ്ഥലത്താണ് സനലിന്റെ വീട്. അച്ഛന്‍ സാബു കിടപ്പു രോഗിയാണ്. […]

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ഭീഷണിപ്പെടുത്തി; അലമാരയില്‍ നിന്നും 33000 രൂപ അപഹരിച്ചു; പ്രതി പിടിയിൽ

സ്വന്തം ലേഖിക ചാത്തന്നൂര്‍: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തില്‍ കല്ലിനുമേല്‍ വീട്ടില്‍ ജിനേഷ് ബാബു (36) ആണ് പിടിയിലായത്. വീട്ടില്‍ അതിക്രമിച്ചുകയറി ഷാള്‍ യുവതിയുടെ കഴുത്തില്‍ മുറുക്കി ഭീഷണിപ്പെടുത്തി. നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛന്‍ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. ഈ സമയം മുറിയിലെ അലമാരയില്‍ നിന്നും 33000 രൂപ അപഹരിച്ച്‌ യുവാവ് കടന്നു. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്‍റെ നിര്‍ദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈന്‍, അനില്‍കുമാര്‍, ബിനു, […]

ദിലീപും ക്രൈംബ്രാഞ്ചും ഇന്ന് മുഖാമുഖം; ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ലബില്‍ എത്തി; ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിക്കും; ഇരുകൂട്ടര്‍ക്കും ഇന്ന് നി‌ര്‍ണായകം

സ്വന്തം ലേഖിക കൊച്ചി: തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ലബില്‍ എത്തി. പതിനൊന്നരയോടെയാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് ഇന്നെത്തിയത്. കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്. […]

മൂലമറ്റം വെടിവെയ്പ്പ്; പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്ക്; തോക്ക് ഇയാള്‍ തന്നെ പണിയിപ്പിച്ചത്

സ്വന്തം ലേഖിക ഇടുക്കി: മൂലമറ്റം വെടിവെയ്പ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ആക്രമണത്തിന് ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്. തോക്ക് ഇയാള്‍ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ല്‍ ഒരു കൊല്ലനെ കൊണ്ട് ഇയാള്‍ തോക്ക് നിര്‍മ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവെയ്ക്കാനും, നായാട്ടിനുമായാണ് ഇയാള്‍ തോക്ക് നിര്‍മ്മിച്ചത്. വെടിയേറ്റ് മരിച്ച സനലിന്റെ സംസ്കാരം ഇന്ന് നടക്കും. കീരിത്തോട് പൊതുശ്മശാനത്തില്‍ രാവിലെ 11 മണിക്കാണ് സംസ്കാരം. ശനിയാഴ്ച രാത്രിയാണ് സനലിനും സുഹൃത്ത് പ്രദീപിനും വെടിയേറ്റത്. പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് […]

ഭാര്യയെ സംശയം; കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബഌബെല്‍ വീട്ടില്‍ ജാസ്മിര്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യ നാഫ്ത്തിയയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യയുടെ കഴുത്തറുത്ത ശേഷം ജാസ്മിര്‍ തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടികളെ ജാസ്മിര്‍ രണ്ടുദിവസം മുന്‍പ് കടലുണ്ടിയിലെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജാസ്മിര്‍ വിദേശത്തു നിന്നും […]

ഭാര്യയെ കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യം; സ്കൂട്ടറില്‍ വന്ന ബന്ധുവിനെ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ കത്തി കുത്തിയിറക്കി; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കൊല്ലം: പിണങ്ങിക്കഴിയുന്ന ഭാര്യയുടെ വീട്ടി​ലെത്തി​ ബഹളമുണ്ടാക്കുന്നത് വിലക്കിയ ഭാര്യാബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളും സഹോദരനും പിതാവും പി​ടി​യി​ല്‍. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് സ്‌കൂളിന് സമീപം അലോണ ഭവനില്‍ ബെന്നി (44), സഹോദരന്‍ ശക്തികുളങ്ങര പുത്തന്‍തുരുത്ത് ആന്റണി ഭവനം വീട്ടില്‍ നിന്നും കുരീപ്പുഴ കാട്ടുവിള പടിഞ്ഞാ​റ്റതില്‍ വാടകയ്ക്ക് താമസിക്കുന്ന ജിജോ (അനില്‍-39), പിതാവ് ജോസഫ് (ഔസേഫ്-70) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ വീട്ടിലെത്തി ബെന്നി വഴക്കുണ്ടാക്കുന്നത് പതിവായതോടെ, വീട്ടി​ല്‍ വരുന്നത് ഭാര്യയുടെ ബന്ധുവായ കുരീപ്പുഴ സ്വദേശി സെബിന്‍ സെറാഫ് വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ […]

മുണ്ടക്കയത്ത് പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അൻപത്തി രണ്ട് വയസുകാരൻ അറസ്റ്റിൽ; ഒരാഴ്ച്ചയ്ക്കിടെ മുണ്ടക്കയത്തെ മൂന്നാമത്തെ പീഡനക്കേസ്; മൂന്ന് പ്രതികളെയും മണിക്കൂറുകൾക്കകം പൊക്കി പൊലീസ്

സ്വന്തം ലേഖകൻ മുണ്ടക്കയം: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 52 വയസുകാരൻ അറസ്റ്റിൽ. ഒരാഴ്ച്ചയ്ക്കിടെ മുണ്ടക്കയത്തെ മൂന്നാമത്തെ പീഡനക്കേസാണിത്. മാങ്ങാപേട്ട സ്വദേശി അജികുമാർ (52) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു അജികുമാർ. പ്രതിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള മിഷ്യൻ പുരയിലും എത്തിച്ചായിരുന്നു പീഡനം. മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെയും എസ് ഐ മനോജ്കുമാറിൻ്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.