play-sharp-fill

ചരക്കുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും സിഐടിയു അതിക്രമം

സ്വന്തം ലേഖകൻ കണ്ണൂര്‍: മാടായി പോര്‍ക്കലി സ്റ്റീല്‍സിന് നേരെ വീണ്ടും അക്രമം. ചരക്കുമായി പോയ വാഹനം എരിപുരത്ത് വച്ച്‌ സിഐടിയു സമരാനുകൂലികള്‍ തടഞ്ഞു. വാഹനത്തിലെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതായും ഡ്രൈവറെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. മാതമംഗലത്തെ പ്രശ്‌നത്തിന് ശേഷം മാടായിയില്‍ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ നടത്തിവരുന്ന പ്രതിഷേധമാണിത്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന സമരത്തിനിടെ കടയുടമ രണ്ട് തവണ സ്ഥാപനം തുറന്നിരുന്നു. എന്നാല്‍ പോര്‍ക്കലി സ്റ്റീല്‍സിലേക്ക് വീണ്ടും സമരാനുകൂലികള്‍ ഇരച്ചെത്തിയതോടെ വീണ്ടും അടയ്‌ക്കേണ്ടി വരികയായിരുന്നു. സംഭവത്തില്‍ കടതുറക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ കെ. വി മോഹന്‍ലാല്‍ […]

മകളെ കെണിയില്‍പ്പെടുത്തിയത്; ഷിജിന്‍ മകളുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്

സ്വന്തം ലേഖകൻ കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോത്സനയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ജോത്സനയുടെ പിതാവ് രംഗത്ത്. മകളുടെ വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോത്സനയുടെ പിതാവ് ജോസഫ് ആരോപിച്ചു. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും എന്നാല്‍, ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി. മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പറയുന്നത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോത്സന വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയായിരുന്നുവെന്നും സാമൂഹ്യ മാധ്യമം […]

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പിരിയാന്‍ തീരുമാനിച്ചു; പകവീട്ടാന്‍ അച്ഛന്റെ മുന്നിലിട്ട് ഭാര്യയെ തീ കൊളുത്തി; രക്ഷപ്പെടുത്താന്‍ വന്ന ആളുകളെ ഭീഷണിപ്പെടുത്തി ഓടിച്ചു; നാടിനെ നടുക്കിയ കൊലയില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: ഭാര്യയെ ഭാര്യാപിതാവി​ന്റെ മുന്നില്‍ വെച്ച്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും പ്രതി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി തടവില്‍ കഴിയണം. 2018 ഏപ്രില്‍ 29-ാം തീയതിയാണ് കൊല നടക്കുന്നത്. കോടശ്ശേരി വില്ലേജില്‍ കണ്ണോളി വീട്ടില്‍ ജീതുവും ബിരാജുവും തമ്മില്‍ […]

കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍ നിന്ന് നടത്തിയത് കോടികളുടെ വീസ തട്ടിപ്പ്; ഒടുവില്‍ പ്രതികള്‍ അറസ്റ്റിലാകുന്നത് പഞ്ചാബിലെ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും; സംഭവം നടന്ന് ദിവസങ്ങളായിട്ടും മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാതെ പൊലീസ്

സ്വന്തം ലേഖകൻ വയനാട്: മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച വിസ തട്ടിപ്പ് സംഘം ഒടുവില്‍ പൊലീസ് പിടിയില്‍. പഞ്ചാബ് സ്വദേശികളായ ചരണ്‍ജീത്ത്കുമാര്‍, രജനീഷ് കുമാര്‍, കപില്‍ ഗാര്‍ഗ്, ഇന്ദര്‍ പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്. വയനാട് സൈബര്‍ പൊലീസാണ് സംസ്ഥാനന്തര തട്ടിപ്പ് സംഘത്തെ പിടികൂടിയത്. കോട്ടയം, പത്തനംതിട്ട ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അട്ടാരി അതിര്‍ത്തിയില്‍ നിന്നാണ് ഇവരെക്കുറിച്ച്‌ സൂചന ലഭിച്ചതെന്ന് സിഐ ജിജേഷ് പറഞ്ഞു. […]

തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍

സ്വന്തം ലേഖകൻ ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടികൂട്ടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ […]

കള്ളപ്പണം വെളുപ്പിച്ച കേസ്; കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും കണ്ടുകെട്ടി

സ്വന്തം ലേഖകൻ നിലമ്പൂര്‍: അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങുകയും ആ പണം പിന്നീട് വെളുപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസെടുത്തത്.

നടിയെ ആക്രമിച്ച കേസ്; കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി​ഗണനയും; കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി​ഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനും സഹോദരന്‍ അനൂപിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാവ്യ മാധവന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കാന്‍ ക്രൈംബ്രാഞ്ച് യോ​ഗം ചേര്‍ന്നിരുന്നു. കാവ്യയെ എവിടെ വെച്ച്‌ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ […]

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ വിവാദം; ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ ദമ്പതികള്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ ദമ്പതികള്‍. ഇതരമതത്തില്‍ ഉള്ള രണ്ടുപേര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിന്‍, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് ഷിജിന്‍. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച്‌ ചില സംഘടനകള്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിന്‍ പറഞ്ഞു. ഇവരുടെ വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് ആളുകള്‍ പ്രതിഷേധവും നടത്തി. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച്‌ ജോസ്‌നയുടെ പിതാവ് പൊലീസില്‍ […]

ഗൂഡാലോചന കേസ്; മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ്

സ്വന്തം ലേഖകൻ കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകന്‍ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. സുരാജിന്റെ എറണാകുളം കതൃക്കടവിലെ ഫ്ലാറ്റില്‍ നേരത്തെ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും ചെയ്തു. മാധ്യമ വാര്‍ത്തകള്‍ […]

നടിയെ ആക്രമിച്ച കേസ്; സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണം; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമന്‍പിള്ള അസോസിയേറ്റ്സിന് നോട്ടീസ് നല്‍കിയത്. സായ് ശങ്കറില്‍ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം. തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റല്‍ രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ വാങ്ങിവച്ചെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇത് ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ ഫോണില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ സായ്‌ ശങ്കര്‍ മായ്​ച്ചു […]