ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറായാൽ ഉയർന്ന മാർക്കും പണവും തരാം ; വിദ്യാർത്ഥികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിതാ പ്രൊഫസർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

ചെന്നൈ : വിദ്യാർത്ഥികളെ ഉന്നതർക്കൊപ്പം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വനിത പ്രൊഫസർക്ക് ശിക്ഷ വിധിച്ച് കോടതി. ചെന്നൈ ശ്രീവില്ലി പൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിലെ അസി.പ്രൊഫസർ നിർമലയ്ക്കാണ് മഹിളാ കോടതി പത്തുവർഷം കഠിനതടവ് വിധിച്ചത്. നിർമ്മലയ്‌ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് കോടതി വിലയിരുത്തി. 2.45 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അത് ഒടുക്കിയില്ലെങ്കില്‍ അധികം തടവ് അനുഭവിക്കേണ്ടിവരും. 2018ലാണ് കേസിനാസ്പദമായ സംഭവം. അസി.പ്രൊഫസറായിരുന്ന നിർമ്മല ദേവി വിദ്യാർത്ഥിനികളോട് ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്താല്‍ പരീക്ഷകളില്‍ ഉയർന്ന മാർക്കും പണവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു […]

ബൈക്കിലെത്തി ഭണ്ഡാരങ്ങളിലെ പണം കവരും ; പിന്നീട് പണം തീരുന്നതുവരെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് സുഖജീവിതം ; മോഷണം പതിവാക്കിയ കമിതാക്കൾ പോലീസിൻ്റെ പിടിയിൽ

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ കമിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ,  സരിത എന്നിവരാണ് പിടിയിലായത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവര്‍ന്ന് ഹോട്ടലുകളില്‍ മുറിയെടുത്ത് സുഖജീവിതം നയിച്ചു വരികയായിരുന്നു ഇരുവരും. പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. […]

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി തർക്കം ; അമ്മയുടെ കുത്തേറ്റ് മകൾ മരിച്ചു

ബെംഗളൂരു : അമ്മയും മകളും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മകൾ കുത്തേറ്റ് മരിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. വാക്ക് തർക്കത്തെ തുടർന്ന് പരസ്പരം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ ഇരുവരേയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 19 കാരിയായ മകൾ മരിച്ചു. അമ്മ പത്മജ (60) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം ഉണ്ടായത്. ബിരുദ വിദ്യാര്‍ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ മകള്‍ക്ക് മാർക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ […]

മുണ്ടക്കയം പുത്തൻചന്തയിൻ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു

മുണ്ടക്കയം : പുത്തൻചന്തയിൻ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. പുഞ്ചവയൽ സ്വദേശി പല്ലൻ അനീഷ് എന്നറിയപ്പെടുന്നയാൾ ഇന്നലെ രാത്രി 10.30 വിഷ്ണുവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേൽപിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സൂചനയുണ്ട്. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മാന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം: പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് ആരോപണം

ആലപ്പുഴ: മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കൂടി ഉണ്ടെന്ന് ബന്ധുക്കള്‍. ഈ സംഘം പല തവണയായി 65 ലക്ഷത്തോളം രൂപ ശ്രീദേവിയമ്മയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീദേവിയമ്മ പൂജാ മുറിയില്‍ തൂങ്ങി മരിച്ചത്. മാന്നാറിലെ മുന്‍ വനിത പഞ്ചായത്ത് അംഗവും മറ്റൊരു സ്ത്രീയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ‘കേന്ദ്രപദ്ധതി പ്രകാരം 55 വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ […]

ഡ്രൈ ഡേ കണക്കാക്കി കാറില്‍ സഞ്ചരിച്ച്‌ നാട്ടില്‍ അനധികൃത മദ്യവില്‍പ്പന; അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയില്‍

ചടയമംഗലം: കാറില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കല്‍ കണിയാരുകോണം ദീപേഷ് ഭവനില്‍ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കല്‍ അഞ്ചുംമുക്കില്‍ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വില്‍പ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഡ്രൈ ഡേകളിലെ സാദ്ധ്യത മുതലാക്കി […]

ചാമംപതാലിൽ വീട് കുത്തി തുറന്ന് കവർച്ച: പിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. പ്രതികൾക്ക് കാഞ്ഞിരപ്പള്ളി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് […]

മേയർക്കെന്താ കൊമ്പുണ്ടോ? കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുത്തേനേ കേരള പൊലീസ്; മേയറുടെ വണ്ടി തടയലിന് കൂട്ട് നിന്ന് പിണറായി വിജയനും സർക്കാരും; സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം; മേയറുടെ വാദങ്ങൾ പൊളിഞ്ഞു; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; ആദ്യ പരാതിക്കാരനും ബസ് ഡ്രൈവര്‍ തന്നെ; നടന്നത് അധികാര ഹുങ്കിൻ്റെ പരസ്യ വിചാരണയോ…?

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ പുതുയായി നടത്തിയ വിശദീകരണവും കളവ്. കെഎസ്ആര്‍ടിസി ബസിൻ്റെ ട്രിപ്പ് മുടക്കിയത് സാധാരണക്കാരനായിരുന്നെങ്കിൽ കേസെടുത്ത് അകത്താക്കി കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കി കൊടുക്കുന്ന കേരള പൊലീസ് മേയറുടെ അധികാരത്തിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാറിട്ട് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നില്‍ നടന്നത് പരസ്യ വിചാരണയാണ്. മേയർക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവർ ആ രാത്രിയില്‍ തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അത് […]

കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; അഴുകിയ മൃതദേഹം കുളത്തിലെ ചെളിയിൽ പുതഞ്ഞ നിലയിൽ

വാകത്താനം: വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാൻ കിഷ്കുവി ൻ്റെ (19) മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്‌മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. കുളത്തിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്.

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം; പിന്നാലെ യുവാവ്‌ ആത്മഹത്യ ചെയ്‌തു; ജീവനൊടുക്കിയത്‌ ഇടുക്കി സ്വദേശി

ഇടുക്കി: ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു. ഇടുക്കി ആലിന്‍ചുവട്‌ പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്‌. ഫാനില്‍ കൈലി മുണ്ട്‌ കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ്‌ ശരി, തെറ്റ്‌ തന്റെ ഭാഗത്താണ്‌ എന്ന്‌ കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്‌സ്ബുക്ക്‌ ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തി കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്‌ണു ഫാനില്‍ തൂങ്ങിനില്‌ക്കുന്നതാണ്‌ കണ്ടത്‌. അപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്‌ണു വീട്ടില്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌. ഫെയ്‌സ്ബുക്ക്‌ ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ വൈറലായതിന്‌ മുമ്പ്‌ […]