play-sharp-fill

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി; കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ നിര്‍ദേശം; മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

സ്വന്തം ലേഖിക കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിഡബ്ല്യുസി. കുഞ്ഞിനെ ദത്ത് എടുത്തത് നിയമ വിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയ സിഡബ്ല്യുസി, കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ കെ കെ ഷാജു പറഞ്ഞു. കുഞ്ഞിൻ്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും ആശുപത്രി അധികൃതരും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് […]

കോതനല്ലൂരിൽ ബാറിന് മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കേസിൽ രണ്ട് പേർ കടുത്തുരുത്തി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: കോതനല്ലൂർ ബാറിന് മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂർ ഭാഗത്ത് വെട്ടിക്കുഴിയിൽ വീട്ടിൽ ജയ്മോൻ മകൻ നൈജിൽ ജയ്മോൻ (കുട്ടപ്പായി 19), മാഞ്ഞൂർ ലൈബ്രറി ജംഗ്ഷൻ ഭാഗത്ത് ഞാറപറമ്പിൽ വീട്ടിൽ സാബു മകൻ ജോബിൻ സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം സന്ധ്യയോടു കൂടി കോതനല്ലൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ മുൻവശം സ്കൂട്ടറിൽ എത്തി കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം […]

കോട്ടയം ജില്ലയിൽ ഗുണ്ടകള്‍ക്കെതിരെ വ്യാപക പരിശോധന; 185 ഓളം ഗുണ്ടകളെ പരിശോധിച്ചു; നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കി

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനമൊട്ടാകെ പോലീസ്‌ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു. ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 185 ഓളം ഗുണ്ടകളെ പരിശോധിക്കുകയും,100 ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. കൂടാതെ 43 ഓളം പേർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കുകയും, മരങ്ങാട്ടുപള്ളി സ്റ്റേഷനിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കൊച്ചച്ചുനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പേമലമുകളേൽ വീട്ടിൽ ഉദയകുമാർ മകൻ അനുജിത്ത് കുമാർ (കൊച്ചച്ചു 20) നെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, മോഷണം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ […]

കൂടത്തായ് കൊലപാതക കേസ്: ‘കാലപ്പഴക്കം മൂലം മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല’; റിപ്പോ‍ര്‍‍ട്ട് തിരിച്ചടിയല്ലെന്ന് സൈമണ്‍

സ്വന്തം ലേഖിക ഇടുക്കി: കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. സംസ്ഥാനത്തെ ഫൊറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്. തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച്‌ പരിശോധിക്കാന്‍ ഡോക്ടറുമാരുടെ പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും […]

കൂടത്തായി കൊലപാതകക്കേസിൽ വഴിത്തിരിവ്; നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ല; ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ടവരില്‍ അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താനായില്ല. അതേസമയം, കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ മുന്‍പ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 2002 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ആറുപേരും കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌ തോമസ്, റോയിയുടെ മാതാപിതാക്കളായ […]

മലപ്പുറത്ത് യുവതി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനും പങ്കെന്ന് സംശയം; ബീഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്

സ്വന്തം ലേഖിക വേങ്ങര: കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊന്ന സംഭവത്തില്‍ കാമുകന് കൂടി പങ്കുണ്ടോയെന്നത് പൊലീസ് അന്വേഷിക്കും. വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടയ്ക്കല്‍ റോഡിലെ യാറം പടി പി.കെ.ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി പൂനം ദേവി(30) ആണ് ഭര്‍ത്താവ് സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്. ജനുവരി 31ന് രാത്രിയിലായിരുന്നു ഈ ക്രൂരകൃത്യം. വെള്ളിയാഴ്ച അറസ്റ്റിലായ യുവതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ബീഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ […]

കേരളത്തിലേക്ക് ഒഴുകിയിരുന്നത് എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ്..! മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ സംസ്ഥാനത്ത് മുഴുവന്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മുഖ്യ പ്രതി പിടിയില്‍; നൈജീരിയന്‍ സ്വദേശിയിൽ നിന്ന് 55 ഗ്രാം എം.ഡി.എംഎയും കച്ചവടത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുത്തു

സ്വന്തം ലേഖിക കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതില്‍ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വില്‍പ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശിയായ ചാള്‍സ്‌ഒഫ്യൂഡില്‍ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2022 നവംബര്‍ 28ന്‌ കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്‍ഡില്‍ ഖാലിദ്‌അബാദി എന്നയാളില്‍ നിന്ന് 58 ഗ്രാം എം.ഡി.എം.എ പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ […]

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി രാസലഹരി വില്‍പ്പന; പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ യുവാവിനെ കുടുക്കി എക്‌സൈസ് സംഘം; ലഹരി വസ്തുക്കള്‍ കേരളത്തിലേക്കെത്തിച്ചിരുന്നത് ആഫ്രിക്കക്കാരന്‍ വഴി

സ്വന്തം ലേഖിക കൊച്ചി: സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി രാസലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റ യുവാവ് അറസ്റ്റില്‍. പളളുരുത്തി എംഎല്‍എ റോഡില്‍ ചാണേപറമ്പ് വീട്ടില്‍ മുഹമ്മദ് അസ്‌ലമിനെയാണ്(31) എക്‌സെസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം രാസലഹരിയുമായാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘം ഒരു പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇയാളോട് ലഹരി വസ്തു ആവശ്യപ്പെടുകയായിരുന്നു. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇത്തരത്തില്‍ പ്രതിയെ കുടുക്കിയത്. വലിയ അളവില്‍ ലഹരി ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ എത്തിയിട്ടുണ്ടെന്നും പൈസയുടെ കാര്യം നേരിട്ട് സംസാരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കലൂര്‍ […]

മൂന്നാറില്‍ വീണ്ടും ബാലവിവാഹം: 26കാരന്‍ വിവാഹം ചെയ്ത 17കാരി ഏഴ് മാസം ഗര്‍ഭിണി; വരനും പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ക്ക് എതിരെയും കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക ഇടുക്കി: മൂന്നാറില്‍ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. വരനും പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടി എഴ് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി. ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.