play-sharp-fill

പൊലീസുകാരന് കുത്തേറ്റു; ആക്രമണം ഉത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോള്‍

സ്വന്തം ലേഖകൻ കോഴിക്കോട്:കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. ക്ഷേത്രോല്‍സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോഴാണ് ആക്രമണം. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്‌സൈറ്റിൽ പ്രദര്‍ശിപ്പിച്ച് യുവാവ്; കേസെടുക്കാന്‍ മടിച്ച് പോലീസ്; ‘ഒത്തുതീര്‍പ്പാക്കി കൂടെ’ എന്ന് ഉപദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും പോണ്‍സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ തയാറാകാതെ പൊലീസ്.കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്ക്കാണ് പൊലീസ് നീതി നിഷേധിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും വിവിധ തലങ്ങളില്‍ ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സിഐ പരാതി ‘ഒത്തുതീര്‍പ്പാക്കി കൂടെ ‘ എന്നാണത്രേ ചോദിച്ചത്. തുടര്‍ന്ന് യുവതി ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജനുവരി 25നാണ് […]

ആംബുലന്‍സിനുള്ളില്‍ ലൈംഗികാതിക്രമം; മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്; പ്രതി ആശുപത്രിയിലെത്തിയത് രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന പേരിൽ

സ്വന്തം ലേഖിക തൃശ്ശൂര്‍: ചികിത്സയ്ക്കായി എത്തിച്ച യുവതിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമക്കേസില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ പിടിയിലായ ദയാലാല്‍ എന്ന യുവാവ് രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന പേരിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയതെന്നും എന്നാല്‍ വനിതാ ജീവനക്കാര്‍ തന്നെയാണ് യുവതിയെ പരിചരിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച്‌ അവശനിലയിലായ […]

ഓടുന്ന ബസ്സിലും വിദ്യാർഥിനിക്ക് രക്ഷയില്ല; കെഎസ്‍ആര്‍ടിസി ബസ്സിനുള്ളിൽ സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച ആ‍ര്‍ടിഒ ഓഫീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ഒളിവിൽ പോയ പ്രതിയെ പോലീസ് പൊക്കിയത് ആശുപത്രിയിൽ നിന്ന്

സ്വന്തം ലേഖകൻ പുതുക്കാട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശ്ശൂര്‍ ആര്‍.ടി.ഒ. ഓഫീസ് ഡ്രൈവറാണ്. ഒരാഴ്ച മുൻപ് നന്തിക്കരയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസില്‍ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂള്‍ വിദ്യാർഥിനിയെ പിറകില്‍നിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. എന്നാല്‍ വയറുവേദനയെ തുടര്‍ന്ന് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ […]

മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളഞ്ഞു; ആലപ്പുഴ സ്വദേശികൾ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയിൽ വീട്ടിൽ സഹദേവൻ മകൻ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തൻവെളി വീട്ടിൽ കുഞ്ഞുമണി മകൻ വിനീത് (കുട്ടൻ 27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടിൽ കൃഷ്ണൻ മകൻ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്ന് വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് […]

പണം ചോദിച്ചിട്ട് നൽകിയില്ല; മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പിടിയിലായത് കിടങ്ങൂർ സ്വദേശി

സ്വന്തം ലേഖിക മണർകാട്: മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടിൽ സുരേഷ് സി.കെ (46) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകൻ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയിൽ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ ഈ മകനോപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയിൽ എത്തിയ ഇയാൾ മകനോട് പണം ചോദിക്കുകയും മകൻ പണം കൊടുക്കാൻ വിസമ്മതിക്കുകയുമായിരുന്നു. […]

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങി; ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസിൻ്റെ പിടിയിൽ; വീഡിയോ കാണാം

സ്വന്തം ലേഖിക ആലപ്പുഴ: കെെക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ.രാജനെയാണ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ കാണാം ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ എം കെ, സുനിൽ കുമാർ ജി, രാജേഷ് കുമാർ ആർ, വിജിലൻസ് ഇൻ്റലിജസ് എസ് ഐ സ്റ്റാൻലി തോമസ്, എസ് ഐമാരായ സത്യ പ്രഭ, ജയലാൽ, എസ് സി […]

ഒന്നരമാസം മുൻപ് രണ്ടാം വിവാഹം; മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്ക്; ഭാര്യയെ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി; കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിയൊന്‍പതുകാരന്‍ പിടിയില്‍

സ്വന്തം ലേഖിക ഓയൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജില്‍ ജോബി ജോര്‍ജ് (29) ആണ് പിടിയിലായത്. ഒന്നരമാസം മുൻപായിരുന്നു ജോബിയുടെയും കരിങ്ങന്നൂര്‍ സ്വദേശിനിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ജോബി മദ്യപിച്ചെത്തി പതിവായി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. എയര്‍ഗണ്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വക്കീലായും മജിസ്ട്രേറ്റായും ടീച്ചറായും കല്ല്യാണം; കുളനടയില്‍ പിടിയിലായത് വിവാഹത്തിന് തൊട്ട് പിന്നാലെ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് നേടിയത് ആറ് പവന്‍; ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി; പത്രപരസ്യം നല്‍കി കാമുകന്മാരെ വീഴ്‌ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങുന്ന ഹണിമൂണ്‍ ശാലിനി വീണ്ടും പിടിയിൽ….!

സ്വന്തം ലേഖിക കായംകുളം: പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവർന്നെടുക്കുന്ന തട്ടിപ്പുകാരി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടിവെട്ടുപാറ ദേശത്ത് കുളമ്പലത്ത് മണ്ണാറക്കല്‍ വീട്ടില്‍ വി.ശാലിനിയാണ് പിടിയിലായത്. കേരളത്തിലെ വിവാഹ തട്ടിപ്പുകാരില്‍ ഇവർ അഗ്രഗണ്യയാണ്. ഒരു കേസില്‍ പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിറങ്ങിയാല്‍ ഉടന്‍ വീണ്ടും തട്ടിപ്പ്. അതാണ് ശാലിനിയുടെ രീതി. പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി. ഒട്ടേറെ തവണ അറസ്റ്റിലായിട്ടും ശാലിനിക്ക് കുലക്കമില്ല. തട്ടിപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി […]

അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചതിന് ഏഴ് വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു; കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത…

സ്വന്തം ലേഖിക കുമളി: അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചതിന് ഏഴു വയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത. കുട്ടിയെ ചട്ടുകം കൊണ്ട് പൊളലേല്‍പ്പിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു. കുട്ടിയുടെ കൈയിനും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം, പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കാല്‍മുട്ടിന് തഴെയും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് മെമ്പറും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.