മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികപീഡനത്തിനിരയാക്കി; സുഹൈല്‍ ഇഖ്ബാലിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഷൊർണൂർ: വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈല്‍ ഇഖ്ബാല്‍ ചൗധരി(30)യാണ് അറസ്റ്റിലായത്. ഷെർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയില്‍ വെച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയില്‍ വച്ചാണ് പ്രതിയുള്‍പ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. […]