കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് പൊതിനൽകി : തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ കോട്ടയം: കോടതി വരാന്തയിൽ ഗുണ്ടാ നേതാവിന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ പൊലീസുകാരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. കോട്ടയം തിരുവാതുക്കൽ കൊച്ചാലുമ്മൂട്ടിൽ ആരോമൽ വിജയൻ (18), മാന്തറ ഭാഗത്ത് വട്ടത്തറ വീട്ടിൽ വിഷ്ണു മനോഹർ (27), പതിനഞ്ചിൽക്കടവ് കൊച്ചുപറമ്പിൽ മാഹിൻ ആഷാദ് (മുന്ന – 18) എന്നിവരെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാർച്ച് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ സിവിൽ സ്റ്റേഷൻ വളപ്പിലെ ച ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതിയുടെ മുന്നിലായിരുന്നു സംഭവങ്ങൾ. […]