പതിനാല് വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം…! കെവിൻ കേസിലെ എസ്.ഐ ഷിബു നേരിട്ടത് സമാനതകളില്ലാത്ത നടപടി: തരം താഴ്തിയത് സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐആയി; എട്ടു വർഷം പണിയെടുത്തത് വെറുതെയായി
തേർഡ് ഐ ബ്യൂറോ കോട്ടയം: എട്ടു വർഷം എസ്.ഐ ആയും ആറു വർഷത്തോളം പൊലീസുകാരനായും ജോലി ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ എസ്.ഐ എം.എസ് ഷിബു നേരിടുന്നത് സമാനതകളില്ലാത്ത നടപടി. 13 വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം. കെവിൻ കേസിൽ സസ്പെൻഷന് ശേഷം തിരികെ സർവീസിൽ പ്രവേശിച്ച എസ്.ഐ എം.എസ് ഷിബുവിനെ ഇനി പരിഗണിക്കുക സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐ ആയി. ഇതുവരെയുള്ള സർവീസ് കാലം യാതൊരു വിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക പോലും ഇല്ലെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർവീസിൽ തിരികെ […]