play-sharp-fill

ഇൻകം ടാക്‌സ് കമ്മീഷണർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ്

സ്വന്തംലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ ഇൻകം ടാക്‌സ് കമ്മീഷണർ എന്ന പേരിൽ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ് പിടിയിലായത്. വ്യവസായികളെയും വ്യാപാരികളെയും ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ഇവരുടെ വ്യവസായ സ്ഥാപനങ്ങളിൽ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്വയം ഇൻകം ടാക്‌സ് കമ്മീഷ്ണർ എന്ന് പരിചയപ്പെടുത്തുന്ന ഇയാൾ പലരിൽ നിന്നായി ഒന്നരലക്ഷത്തിലധികം രൂപ വീതം തട്ടിയെടുത്തിട്ടുണ്ട്. പല പ്രമുഖ വ്യവസായികളെയും ഫോണിൽ […]

ബാലഭാസ്‌കറിന്റെ മരണം: ഡ്രൈവർ അർജുന് കുരുക്ക് മുറുകുന്ന; കാർ ഓടിച്ചത് അമിത വേഗത്തിൽ; ബാലുവിനെ കൊലപ്പെടുത്തിയത് അർജുൻ..!

തേർഡ് ഐ ബ്യൂറോ തൃശൂർ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ഇരട്ടിയാകുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഡ്രൈവർ അർജുൻ ഒളിവിൽ പോയതായി റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കേസിൽ ദുരൂഹത വർധിച്ചിരിക്കുന്നത്. ഇതോടെ ബാലുവിന്റെ മരണത്തിന് പിന്നിൽ അർജുനു പങ്കുണ്ടെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഡ്രൈവിംങ് സീറ്റിൽ ഇരുന്ന ആൾ ബർമൂഡയും ടീഷർട്ടുമാണ് ധരിച്ചിരുന്നതെന്നു സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റിരുന്നയാൾ പിൻസീറ്റിൽ കിടക്കുകയായിരുന്നു. ഇയാളുടെ വേഷം കുർത്തയായിരുന്നതായും സാക്ഷികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ എത്തുമ്പോൾ അർജുൻ ടീഷർട്ടും […]

കൗൺസിലർ പീഡിപ്പിച്ചെന്ന് നഗരസഭ ജീവനക്കാരിയുടെ പരാതി; പൊലിസ് കേസെടുത്തു

സ്വന്തംലേഖിക   ആലപ്പുഴ: പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ആലപ്പുഴ നഗരസഭ മംഗലം വാർഡ് കൗൺസിലർ ജോസ് ചെല്ലപ്പനെതിരെ നോർത്ത് പൊലീസ് കേസെടുത്തു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കൗൺസിലറുടെ ഓഫീസിലെ ജീവനക്കാരിയാണ് പരാതിക്കാരി.കൗൺസിലറുടെ വീടിനോട് ചേർന്നുള്ള ഓഫീസിൽ ജോലി ചെയ്ത് വരവേ പലതവണ തന്നെ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. മൊബൈൽ ഫോൺ വഴി പലതവണ വധഭീഷണി മുഴക്കി.വീട്ടിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ കൗൺസിലർ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി. വീടിന്റെ പരിസരത്ത് വച്ച് തന്റെ ഭർത്താവിനെ തടഞ്ഞുനിറുത്തി കൗൺസിലർ കല്ലുകൊണ്ട് […]

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ്: കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ തുടങ്ങുന്നതിനു മുന്നോടിയായാണ് കേസ് വെള്ളിയാഴ്ച രാവിലെ 11 ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് കൈമാറും. കേസിന്റെ കുറ്റപത്രവും ഒപ്പമുള്ള രേഖകളും നേരത്തെ […]

സ്വകാര്യ ലാബിന്റെ പിഴവിനെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയായ രജനിക്ക് കാൻസറില്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തംലേഖിക   കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെയും ഡയനോവ സ്വകാര്യ ലാബിന്റെയും പിഴവിനെ തുടർന്ന് കീമോ തെറാപ്പിക്ക് വിധേയയായ പന്തളം കുടശനാട് സ്വദേശി രജനിയ്ക്ക് (38)കാൻസറില്ലെന്ന് സ്ഥിരീകരിച്ചു. മാറിടത്തിൽ നിന്ന് നീക്കിയ മുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതോളജി ലാബിൽ വിശദ പരിശോധനയ്ക്ക് നൽകിയതിന്റെ ഫലമാണ് പുറത്തുവന്നത്.ഫെബ്രുവരി 28 നാണ് രജനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒന്ന് മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബിലും മറ്റൊന്ന് മെഡിക്കൽ കോളേജിലെ പതോളജി ലാബിലും നൽകിയിരുന്നു. പതോളജി […]

അമിത വേഗവും മത്സര ഓട്ടവും: എം.സി റോഡിൽ ഗാന്ധിനഗറിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

സ്വന്തം ലേഖകൻ കോട്ടയം: അമിത വേഗത്തിൽ മത്സരിച്ചോടിയെത്തിയ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. പിന്നാലെ എത്തിയ ബസ് കടന്നു പോകാതിരിക്കാൻ മുന്നിൽ പോയ ബസ് വട്ടം കയറ്റി വച്ചതോടെയാണ് ബസുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എം.വി, അലഞ്ചേരി ബസുകളാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ എം.സി റോഡിലേയ്ക്ക് തിരിയുന്ന ഗാന്ധിനഗർ ജംഗ്ഷനിലായിരുന്നു അപകടം. രണ്ടു ബസുകളും മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു. ഇരു വാഹനങ്ങളും മത്സരിച്ചോടുകയായിരുന്നു. മുന്നിൽ ഓടിയിരുന്ന കെ.എം.വി ബസ് യാത്രക്കാരെ […]

ബുള്ളറ്റ് വേട്ട;സൂക്ഷിച്ചില്ലെങ്കിൽ പണിയാകും: മുന്നറിയിപ്പുമായി എഎസ്പി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ സെക്കൻറ് ഹാൻഡ് വിൽപനയിലെ പ്രധാന താരമായ ആർമി ബുള്ളറ്റ് വിൽപനയിൽ തട്ടിപ്പ് നടക്കുന്നതായി ഇടുക്കി എഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫിയാണ് ആർമി ബുള്ളറ്റ് വിൽപനയ്ക്ക് എന്ന ഒഎൽഎക്‌സ് പരസ്യത്തിൽ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികൾക്ക് ഉപദേശം നൽകിയത്. ബുള്ളറ്റ് പ്രേമികളുടെ ഇഷ്ട ഇനമാണ് ആർമി ബുള്ളറ്റ്. നിരവധി ആവശ്യക്കാരാണ് ആർമി ബുള്ളറ്റിനുള്ളത്. ഒഎൽഎക്‌സ് പരസ്യത്തിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട ഇടുക്കി അടിമാലി സ്വദേശിക്ക് പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് എഎസ് പിയുടെ മുന്നറിയിപ്പ്. വെറും […]

അമ്മയെ കൊലപ്പെടുത്തി, മകളെ ബലാത്സംഗം ചെയ്തു ഒളിവിൽ പോയ ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

സ്വന്തംലേഖിക   പെരുമ്പാവൂർ : അമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ. ബിജയകുമാർ ബെഹ്‌റയെന്ന ഇരുപതുകാരനെയാണ് കേരളാ പൊലീസും-ഒഡീഷ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിൽ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ സുഹൃത്തായ വിക്കിക്കൊപ്പം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി.ശേഷം പെൺകുട്ടിയേയും അമ്മയേയും ആളൊഴിഞ്ഞ കുന്നിലേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും വിസമ്മതിച്ചു. തുടർന്ന് അമ്മയുടെ കൺമുന്നിൽവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അവിടെനിന്ന് മുങ്ങിയ […]

കല്ലട ട്രാവൽസിന്റെ അതിക്രമം വീണ്ടും, ഇരുപത്തി മൂന്നുകാരിയായ യുവതിയെ പെരുവഴിയിലാക്കി

സ്വന്തംലേഖിക   ബംഗളൂരു: യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ കല്ലട ട്രാൽസിനെതിരെ വീണ്ടും പരാതി. 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയെന്നാണ് ഇത്തവണ കല്ലട ട്രാവൽസിനെതിരെയുള്ള ആരോപണം.രാത്രി ഭക്ഷണത്തിനായി ബസ് നിറുത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം.ഞായറാഴ്ച രാത്രിയാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായ 23കാരിയായ സ്റ്റെല്ല .എച്ച് ആർ പ്രഫഷണലായ സ്റ്റെല്ല ബംഗലൂരിലാണ് ജോലി ചെയ്യുന്നത്.ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു.തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് ഞായറാഴ്ച വൈകീട്ട് 6.45 ന് ബസ് കയറിയതെന്ന് യുവതി […]

മന്ത്രി എം.എം മണിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.ജി സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി മന്ത്രി എം.എം മണിയ്ക്കും എംഎൽഎയ്ക്കുമെതിരെ ഫെയ്‌സ്ബുക്ക് പോ്റ്റിട്ട് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. സർവകലാശാലയിലെ അസി. സെക്ഷൻ ഓഫിസർ എ പി അനിൽകുമാറിനെയാണ് സർകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് സസ്പൻഡ് ചെയ്തത്. വൈപ്പിനിലെ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കെതിരെ മന്ത്രിയെയും എംഎൽഎയും അധിക്ഷേപിക്കുന്ന രീതിയിൽ ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി. തുടർന്ന് എംഎൽഎ നിയമസഭാ സ്പീക്കർക്ക് ഇതു സംബന്ധിച്ചുള്ള പരാതി നൽകുകയായിരുന്നു. തുടർന്നാണ് സർവകലാശാല ജീവനക്കാരനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ ഇപ്പോൾ […]