play-sharp-fill

ദുരിതകാലത്ത് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷജന്തുക്കൾ: ക്രൈസ്തവർക്ക് മാത്രം സഹായം, ഹിന്ദുവിനെ രക്ഷിക്കൂ, മുസ്ലീങ്ങൾക്ക് മാത്രം രക്ഷ: പ്രതിഷേധം വിവിധ കോണുകളിൽ ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനം ഒരു വർഷത്തിനിടെ രണ്ടാം പ്രളയത്തെ നേരിടുമ്പോൾ വെള്ളത്തിൽ വിഷം ചീറ്റി ചില വിഷജന്തുക്കൾ രംഗത്ത്. ജാതിയും മതവും മാത്രം നോക്കി സഹായം നൽകാൻ ആഹ്വാനം ചെയ്യുന്ന സാമൂഹ്യ വിരുദ്ധ സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. തങ്ങളുടെ ജാതിയിൽപ്പെട്ടവരെ സഹായിക്കണമെന്നും, അവർക്ക് അപകടം വരുത്തരുതെന്നുമുള്ള ആഹ്വാനങ്ങളാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ സജീവമായിരിക്കുന്നത്. പ്രളയകാലത്ത് ജാതിയും മതവുമില്ലാതെ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് മതം തിരിച്ചും ജാതിതിരിച്ചും പ്രാർത്ഥനകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം ക്രൈസ്തവ സഭയുടെ വിവിധ വിഭാഗങ്ങളാണ് ആദ്യം ഫെയ്‌സ്ബുക്കിൽ തങ്ങളുടെ ആളുകളെ രക്ഷിക്കണമെന്ന […]

ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് പോസ്റ്റ്: പൊതുപ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവല്ല: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം ഒഴുകുമ്പോൾ സഹായം അഭ്യർത്ഥിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു പൊതു പ്രവർത്തകൻ. അദ്ദേഹം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സഹായമായി നൽകണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടതാണ് പുലിവാലായത്. ദുരിതാശ്വാസ ക്യാ സിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യപ്പെട്ടാണ്  ദളിത് ആക്റ്റിവിസ്റ്റായ രഘു ഇരവിപേരൂർ പോസ്റ്റിട്ടത്. എന്നാൽ   ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ  രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  തിരുവല്ല നഗരസഭാ വനിത കൗണ്‍സിലറുടെ പരാതിയിലാണ് നടപടി.  എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ […]

ദുരിതാശ്വാസം എന്റെ അക്കൗണ്ടിലേയ്ക്ക് അയക്കൂ: എല്ലാം കൃത്യമായ കൈകളിൽ എത്തും: സ്വന്തം ഫോൺ നമ്പർ വച്ച് ദുരിതാശ്വാസ സഹായം ഗൂഗിൾ പേ ചെയ്യാൻ നിർദേശിച്ച യുവാവ് കോട്ടയത്ത് കുടുക്കിലേയ്ക്ക്; സംഭവത്തിൽ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസ സഹായം കൃത്യമായ കൈകളിലേയ്ക്ക് എത്താൻ എന്റെ അക്കൗണ്ടിലേയ്ക്ക് പണം സംഭാവന ചെയ്യാൻ നിർദേശിച്ച് പ്രചരിച്ച വാട്‌സ്അപ്പ് സന്ദേശത്തിന്റെ ഉപജ്ഞാതാവിന് പിന്നാലെ പൊലീസ്. ജില്ലയിലെ വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലാണ് രണ്ടു ദിവസമായി സന്ദേശം പ്രചരിച്ചിരുന്നത്. ഒരാളുടെ ഫോൺ നമ്പർ സന്ദേശത്തിൽ എഴുതിച്ചേർത്ത ശേഷമാണ് യുവാവ് പ്രചരിപ്പിച്ചിരുന്നത്. കോട്ടയം ഓൺലൈൻ റെസ്‌ക്യു എന്ന ഗ്രൂപ്പാണ് ഇതു സംബന്ധിച്ചുള്ള സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വിവിധ സന്നദ്ധ സംഘടനകളുടെ അടക്കം ഗ്രൂപ്പുകളിൽ ഇത് പ്രത്യക്ഷപ്പെടുകയായിരുന്നു. 8848427817 എന്ന നമ്പർ ആദ്യം സേവ് ചെയ്യുക, […]

തേക്കടിയിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹതയേറുന്നു

സ്വന്തം ലേഖിക കോട്ടയം: തേക്കടിയിലെ ലോഡ്ജിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഇന്നലെ ഉച്ചയോടെയാണ് പ്രമോദ് പ്രകാശ്, പ്രമോദിന്റെ അമ്മ ശോഭന എന്നിവരെ തൂങ്ങിമരിച്ച നിലയിലും, പ്രമോദിന്റെ ഭാര്യയും തമിഴ്നാട് കാഞ്ചിപുരം സ്വദേശിയുമായ ജീവയെ കൈതണ്ടയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്. തേക്കടി എൻട്രൻസ് ചെക്ക് പോസ്റ്റിന് സമീപത്തുള്ള രണ്ട് മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ മുറിയിൽ ശോഭനയും, മുകളിലത്തെ മുറിയിൽ പ്രമോദും ജീവയും ഒരുമിച്ചും മൂന്ന് മാസമായി താമസിച്ച് വരികയായിരുന്നു. ജീവയുടെ മൃതദേഹം കട്ടിലിലും പ്രമോദിന്റെയും ശോഭനയുടെയും ജഡങ്ങൾ ഫാനുകളിൽ […]

പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുത്: സംഘപരിവാർ വേദിയിലെ സ്ഥിരം സാന്നധ്യമായ കോട്ടയം നട്ടാശേരി സൂര്യകാലടി മനയിലെ തിരുമേനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെ പോസ്റ്റ്മുക്കി തിരുമേനി

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും സംഭാവന നൽകരുതെന്ന ആഹ്വാനവുമായി സംഘപരിവാർവേദിയിലെ സ്ഥിരം സാന്നിധ്യമായ കോട്ടയം നട്ടാശേരി സൂര്യകാലടി മനയിലെ തിരുമേനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെ പോസ്റ്റ് മുക്കി തിരുമേനി സ്ഥലം വിട്ടു. പോസ്റ്റ്ഡിലീറ്റ് ചെയ്ത ശേഷം മാപ്പ് അപേക്ഷയുമായി എത്തിയെങ്കിലും പരാതിയിൽ ഉറച്ചു നിൽക്കുമെന്ന നിലപാടിലാണ് യുവാവ്. സൂര്യകാലടിമനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടാണ് കഴിഞ്ഞ ദിവസം രാത്രി 11.55 ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ആഹ്വാനം […]

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾക്ക് അടിവസ്ത്രം വേണമെന്ന ആവശ്യവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; സ്ഥിരം ശല്യക്കാരനെന്ന് പഞ്ചായത്ത് മെമ്പർ ;ഞരമ്പ് രോഗിയെ പൊലീസ് പൊക്കി

സ്വന്തം ലേഖിക പത്തനംതിട്ട : പ്രളയം സംബന്ധിച്ച് ഫേസ് ബുക്കിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഫേസ്ബുക് പോസ്റ്റ് ഇട്ടത്. ഇരവിപേരൂർ കരിമുളയ്ക്കൽ സ്വദേശി രഘുവിനെയാണ് പൊലീസ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല സി ഐ സന്തോഷ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഇയാൾ ഫേസ്ബുക്കിൽ സ്ത്രീ വിരുദ്ധമായ തരത്തിലുള്ള പോസ്റ്റിട്ടത്. ഇത് കണ്ട സ്ത്രീകൾ രാത്രി 8 മണിയോടെ പൊലീസിൽ അറിയിച്ചു. […]

ഇരുപതു വർഷമായി കൂലിപ്പണി: മഴ കനത്തതോടെ പണിയില്ലാതായി; പട്ടിണിയും കനത്തു; കടകുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ; പട്ടിണിയെ തുടർന്ന് മോഷണം നടത്തിയ ആളുടെ പേരും ചിത്രവും ഈ വാർത്തയിൽ ഉണ്ടാകില്ല..!

തേർഡ് ഐ ബ്യൂറോ കൊച്ചി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പണിയില്ലാതായതോടെ മോഷ്ടിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയിലായി. പണിയില്ലാതായതോടെ പട്ടിണി മൂലം മോഷണത്തിനിറങ്ങിയ ആളുടെ ഗതികേട് മനസിലാക്കി തേർഡ് ഐ ന്യൂസ് ലൈവ് ഇയാളുടെ ചിത്രവും പേര് അടക്കമുള്ള വിശദാംശങ്ങളും പുറത്ത് വിടുന്നില്ല. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയും ഇരുപത് വർഷത്തിലേറെയായി കൊച്ചിയിൽ മേൽപ്പാലത്തിന്റെ അടിയിൽ താമസിക്കുന്ന ആളുമായ 56 കാരനെയാണ് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. മുൻപ് ഇയാൾക്കെതിരെ കേസുകൾ ഒന്നുമില്ലെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എറണാകുളം നോർത്ത് പൊലീസാണ് […]

ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ മദ്യലഹരിയിൽ കാർയാത്രക്കാരന്റെ മരണപ്പാച്ചിൽ: ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്; മൂലവട്ടം സ്വദേശിയായ ഓട്ടോഡ്രൈവർ ജില്ലാ ജനറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ കാറോടിച്ചത് അപകടത്തിലേയ്ക്ക്. ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ഓട്ടോഡ്രൈവറായ യുവാവിന് പരിക്കേറ്റത്. മൂലവട്ടം വാലടിച്ചിറയിൽ കെ.കെ സജീവിനാണ് (41) സാരമായി പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈരയിൽക്കടവ് ജംഗ്ഷൻ ഭാഗത്തു നിന്നും അമിത വേഗത്തിലായിരുന്നു കാർ പാഞ്ഞെത്തിയത്. നേരിയ മഴയും ഈ സമയത്ത് ഉണ്ടായിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ റോഡിൽ അപകട ഭീഷണി ഉയർത്തിയാണ് […]

വീണ്ടും നോട്ടിരട്ടിപ്പ് തട്ടിപ്പ്: കോടികൾ കിട്ടാൻ വണ്ടിയുമായി മാവേലിക്കരയിലെത്തിയവർക്ക് അടിയും കിട്ടി പണവും പോയി; 12 ലക്ഷം പോയത് മാവേലിക്കര സ്വദേശികൾക്ക്; പ്രതികൾ പൊലീസ് പിടിയിലായി

സ്വന്തം ലേഖകൻ മാവേലിക്കര: ലക്ഷങ്ങൾ കോടികളാക്കി മാറ്റുന്ന മാന്ത്രിക വിദ്യയിൽ വിശ്വസിച്ച് എത്തിയ കാസർകോടുകാർക്ക് നല്ല ഇടിയും കിട്ടി പണവും പോയി. കാസർകോട് സ്വദേശികളെയാണ് തട്ടിപ്പ് സംഘം മാവേലിക്കരയിൽ വിളിച്ചു വരുത്തി ആക്രമിച്ച് പണം കവർന്നെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കേക്കര പളളിക്കൽ കിഴക്ക് വാലയ്യത്ത് രാധാകൃഷ്ണൻ. (62), ചേർത്തല കൊക്കോതമംഗലം വാരനാട് കുന്നത്തു പത്മാലയത്തിൽ രത്നാവതി (48), ഭരണിക്കാവ് വടക്ക് ചൂരയ്ക്കാത്തറയിൽ വിനോദ് (39), കോട്ടയം എളംകുളം വഞ്ചിമല വേഴാമ്പശേരിൽ ബെന്നി ചാക്കോ (50), കണ്ണൂർ ഇരിക്കൂർ കല്യാട് സഫൂറ മൻസിലിൽ ഷഫീക്ക് (36), […]

ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാരൻ കാൽ വഴുതി ഇതേ ബസിനടിയിൽ വീണ് മരിച്ചു: സംഭവം കോട്ടയം ഒളശയിൽ

സ്വന്തം ലേഖകൻ കോട്ടയം: ബസിൽ നിന്നിറങ്ങി പിന്നിലേയ്ക്ക് നടക്കുന്നതിനിടെ ഇതേ ബസിനടിയിൽ വീണ് യാത്രക്കാരൻ മരിച്ചു. കനത്ത മഴയിൽ കാൽ വഴുതി ബസിടയിൽ വീഴുകയായിരുന്നു എന്ന് സംശയിക്കുന്നു. ഒളശ കാവിൽകുന്നുംപുറം സുരേഷ്ബാബുവാണ് (48) ദാരുണമായി മരിച്ചത്. കാൽ വഴുതി ബസിനടിയിൽ വീണ സുരേഷ് ബാബു ദാരുണമായി മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 7.45ന് ഒളശ ജങ്ഷനിൽ അപകടം ഉണ്ടായത്. പരിപ്പ് റൂട്ടിൽ സർവിസ് നടത്തുന്ന എം.എം.എസ് ബസാണ് അപകടമുണ്ടാക്കിയത്. ഇതേ ബസിൽ കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നിന്നുമാണ് സുരേഷ് ബാബു ബസിൽ കയറിയത്. ബസിന്റെ മുൻ […]