play-sharp-fill

അമ്പൂരിയ്ക്ക് പിന്നാലെ അഡൂരിൽ വീണ്ടും ദൃശ്യം മോഡൽ: നിർമ്മാണം നടക്കുന്ന വീടിന്റെ അടിത്തറയ്ക്കുള്ളിൽ അജ്ഞാത മൃതദേഹം; മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നു ലഭിച്ച തിരിച്ചറിയൽ രേഖയ്ക്ക് പിന്നാലെ പൊലീസ്

സ്വന്തം ലേഖകൻ അഡൂർ: തിരുവനന്തപുരം അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി ദൃശ്യം മോഡലിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ പ്രതികൾ അറസ്റ്റിലായതിനു പിന്നാലെ കേരള കർണ്ണാടക അതിർത്തിയിൽ മറ്റൊരു ദൃശ്യം മോഡൽ കൊലപാതകമെന്ന സൂചന നൽകി മൃതദേഹം കണ്ടെത്തി. കേരള കർണ്ണാടക അതിർത്തി ഗ്രാമമായ അഡൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറയ്ക്കുള്ളിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന റൗഫിന്റെ വീട്ടിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നു കണ്ടെത്തിയ തിരിച്ചറിയൽ രേഖകൾ പ്രകാരം ഇത് മലപ്പുറം സ്വദേശി പാറമ്മൽ ലത്തീഫിന്റേത് ആകണം. എന്നാൽ, മലപ്പുറം സ്വദേശിയായ […]

ഒരു ദിവസം കൈക്കൂലി ഒരു ലക്ഷം; മകൾ ലണ്ടനിൽ എം.ഡി വിദ്യാർത്ഥി; മകൻ ഖസാക്കിസ്ഥാനിൽ; വീട്ടിൽ നാലു കാറുകൾ; പിന്നെ എങ്ങിനെ കൃഷി ഓഫിസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാതിരിക്കും..! ചങ്ങനാശേരിയിലെ കൈക്കൂലിക്കാരിയായ കൃഷി ഓഫിസർ റിമാൻഡിലായി

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരിയിൽ സ്ഥലം ഉടമയായ പ്രവാസിയെ ഞെക്കിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിയായ ചങ്ങനാശേരി കൃഷി ഓഫിസർ വസന്തകുമാരിയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇവരെപ്പറ്റി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിജിലൻസ് കസ്റ്റഡിയിൽ ആകുകയും റിമാൻഡിലാകുകയും ചെയ്തതോടെ ഇവരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സർക്കാരിന്റെ മാസ ശമ്പളം മാത്രം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ ഇവരുടെ വീട്ടിലുള്ളത് നാലു കാറുകളാണ്. വിമുക്ത […]

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

സ്വന്തം ലേഖിക കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ യുവതി കുത്തി പരിക്കേൽപ്പിച്ചു. അക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചെയ്തതെന്നാണ് യുവതി മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് നാൽപത് വയസുകാരനായ സൂര്യരാജ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും കട്ടകോണ്ട് ഇടിക്കുകയും ചെയ്തു. റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് യുവതിയെ കുത്താൻ ശ്രമിക്കുന്നത് പ്രതിരോധിച്ചപ്പോളാണ് യുവാവിന് പരിക്ക് പറ്റിയത്. മുളക് പൊടി എറിഞ്ഞ ശേഷം സൂര്യരാജിൻറെ കയ്യിലിരിക്കുന്ന റബ്ബർ കത്തികൊണ്ടാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു. യുവതി വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. കൈക്കും കാലിനും ഗുരുതര പരിക്കുകളോടെ […]

കെവിൻ വധക്കേസ്: വിധി പറയുന്നതിനായി ആഗസ്റ്റ് 22 ലേയ്ക്ക് മാറ്റി: ബുധനാഴ്ച നടന്നത് ദുരഭിമാന കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതിനുള്ള വാദം

സ്വന്തം ലേഖകൻ കോട്ടയം: പ്രണയ ബന്ധത്തിൽ നിന്നു പിന്മാറാതിരുന്നതിനെ തുടർന്ന് കാമുകിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് ആഗസ്റ്റ് 22ലേയ്ക്ക് മാറ്റി.  നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫി(24)നെയാണ് 2018 മെയ് 28-ന് കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസ് മാറ്റി വച്ചത്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ (ഒന്നാം പ്രതി)യും പിതാവ് ചാക്കോ ജോൺ അഞ്ചാം പ്രതിയുമാണ്. നിയാസ് മോൻ (ചിന്നു) (രണ്ടാം […]

അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

സ്വന്തം ലേഖിക ന്യുഡൽഹി: ദക്ഷിണ ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരൻ അറസ്റ്റിൽ. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടിൽ തുറന്നുപറഞ്ഞതോടെ സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് മൂന്നു പെൺകുട്ടികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 2008 മുതൽ സ്‌കൂളിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന വിജയ് കുമാർ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പെൺകുട്ടികളെ ശുചിമുറിയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. മുൻപ് ഒരിക്കലും ഇത്തരമൊരു ആക്ഷേപം ഇയാൾക്കെതിരെ ഉയർന്നിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതരും […]

ഒറ്റ ദിവസം കൈക്കൂലി മാത്രം മൂക്കാൽ ലക്ഷം രൂപ..! സർക്കാർ ഓഫിസിൽ സ്വന്തം നിലയിൽ ദിവസക്കൂലിക്ക് ജീവനക്കാരിയെ നിയമിച്ചു; ഓഫിസിൽ സൂക്ഷിക്കേണ്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ താല്കാലികക്കാരിയുടെ അടുക്കളയിൽ; വസന്തകുമാരി പിടിയിലായത് വമ്പൻ കൊള്ളയ്‌ക്കൊടുവിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: ചങ്ങനാശേരി കൃഷി ഓഫിസിൽ വമ്പൻ കൊള്ളയും കർഷകരുടെയും സാധാരനക്കാരുടെയും പോക്കറ്റ് പിഴിഞ്ഞ് ചീർത്തു വീർത്തു വന്ന കൃഷി ഓഫിസറെ കുടുക്കിയത് വിജിലൻസിന്റെ നിർണ്ണായക ഓപ്പറേഷൻ വഴി. ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുക്കിയത്. സർക്കാർ ഓഫിസിൽ മേലുദ്യോഗസഥരും, മറ്റു ജീവനക്കാരും അറിയാതെ സ്വന്തം നിലയിൽ നിയമനം നടത്തി, സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം നൽകി ഒരു ജീവനക്കാരിയെ വസന്തകുമാരി നിയമിച്ചിരുന്നു എന്നും പരിശോധനയിൽ വിജിലൻസ് സംഘം […]

ചങ്ങനാശേരിയിലെ കൊള്ളക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും: അറസ്റ്റിലായത് കൈക്കൂലി ചോദിച്ച് വാങ്ങുന്ന ജീവനക്കാരി; മൂന്നു മാസത്തിനിടെ വിജിലൻസിന്റെ നാലാമത് കൈക്കൂലി വേട്ട

സ്വന്തം ലേഖകൻ കോട്ടയം: കാൽലക്ഷം രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെ ചങ്ങനാശേരിയിൽ വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥ സർക്കാർ ഉദ്യോഗസ്ഥരിലെ കൊള്ളക്കാരിയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെ നൂറുകണക്കിന് പരാതികളാണ് വിജിലൻസ് സംഘത്തിനു മുന്നിൽ വന്നിരുന്നത്. സാധാരണക്കാരായ കർഷകരെ പോലും ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം സ്വദേശി വസന്തകുമാരിയെ നേരത്തെ തന്നെ വിജിലൻസിന്റെ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഇതുവരെയും കൃത്യമായി പരാതി ലഭിക്കാതെ വന്നതോടെയാണ് ഇവരുടെ അറസ്റ്റ് വൈകിയത്. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത ഇവരെ ബുധനാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ റിമാൻഡ് ചെയ്യുമെന്നാണ് […]

ഓടുന്ന വണ്ടിയിൽ വച്ച് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: പാമ്പാടിയിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാമ്പാടി: ഓടുന്ന കാറിനുള്ളിൽ വച്ച് പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  ചങ്ങനാശ്ശേരി തുരുത്തി പുതുപ്പറമ്പിൽ വീട്ടിൽ, പ്രശാന്ത്(21),  വാഴപ്പള്ളി, നൈനാപറമ്പിൽ വീട്ടിൽ അനന്തു (24 ) എന്നിവരെയാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി സ്വദേശിയായ പതിനാറുകാരിയെ ഫെയ്‌സ്ബുക്ക് ചാറ്റിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ പാമ്പാടിയിൽ വിളിച്ചു വരുത്തുകയായിരുന്നു. കാറിൽ പാമ്പാടിയിൽ എത്തിയ രണ്ടു പ്രതികളും […]

കൃഷിസ്ഥലം താമസസ്ഥലം ആക്കി നൽകാൻ രണ്ടു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ചങ്ങനാശേരിയിലെ വനിതാ കൃഷി ഓഫിസർ വിജിലൻസ് പിടിയിലായി; പിടികൂടിയത് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൃഷിസ്ഥലം താമസ സ്ഥലം ആക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, കാൽലക്ഷത്തോളം രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ വനിതാ കൃഷി ഓഫിസർ വിജിലൻസ് പിടിയിലായി. ചങ്ങനാശേരി കൃഷി ഓഫിസറായ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപ കൂടാതെ, കണക്കിൽപ്പെടാത്ത 70,000 രൂപ കൂടി ഇവരുടെ പക്കൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരി കൃഷി […]

സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാന കൊലപാതകക്കേസിൽ വിധി ആഗസ്റ്റ് 14 ന്; പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ നിർണ്ണായകമായ വിധി ആഗസ്റ്റ് 14 ന് പ്രഖ്യാപിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രനാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. ദുരഭിമാന കൊലപാതകമായി കണക്കു കൂട്ടിയാണ് കേസിന്റെ വിചാരണ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുന്നത്. പുനലൂർ സ്വദേശിയായ നീനുവുമായി എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫ് പ്രണയത്തിലായതിനെ തുടർന്ന് നീനുവിന്റെ പിതാവും, സഹോദരനും ക്വട്ടേഷൻ സംഘത്തെയുമായി എത്തി കെവിനെ കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 മേയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം. […]