25 വർഷത്തിന് ശേഷം പടിയിറങ്ങിയ ഇടവേള ബാബുവിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് സിദ്ദിഖ് ; മോഹൻലാല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; അമ്മ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ താരങ്ങൾ
സ്വന്തം ലേഖകൻ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു. ഗോകുലം കണ്‍വെൻഷൻ സെന്‍ററില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടന്നത്. ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. നിലവിലെ പ്രസിഡന്‍റ് മോഹൻലാല്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. പുതിയ ഭാരവാഹികള്‍ ഇവർ, കിട്ടിയ വോട്ട് ∙മോഹൻ ലാല്‍ – പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ) സിദ്ദീഖ് – ജനറല്‍ സെക്രട്ടറി, വോട്ട് […]