play-sharp-fill

എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു ; പിതാവിന്റെ സുഹൃത്ത് കണ്ടതുകൊണ്ട് രക്ഷപെട്ടു : റിമി ടോമി

സ്വന്തം ലേഖിക കൊച്ചി: കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു വിനോദചാനൽ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തൽ. ഊട്ടിയിൽ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ.പപ്പ […]

സി.ഒ.ടി നസീർ വധശ്രമക്കേസ് ; എ.എൻ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു,ഉടൻ ചോദ്യം ചെയ്യും

സ്വന്തം ലേഖിക കോഴിക്കോട് : സി.ഒ.ടി.നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എംഎൽഎയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് എംഎൽഎയെ വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷിൽ എത്തി നിൽക്കുകയാണ്.അണികൾക്ക് വിരോധമുണ്ടായതിനെ തുടർന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാൻ പൊട്ടിയൻ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നൽകിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. നസീർ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് […]

അക്രമത്തിനിരയായ നടി അഭിനയിക്കാത്തത് അവരുടെ തീരുമാനം : മോഹൻലാൽ

സ്വന്തം ലേഖിക കൊച്ചി: സിനിമയിൽ അവസരം ലഭിക്കാത്തത് കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. നടിക്ക് സിനിമയിൽ അവസരം ലഭിക്കാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലരും വിളിച്ചപ്പോഴും അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹൻലാൽ പറഞ്ഞു. ഇക്കാര്യം യോഗം ചർച്ച ചെയ്തിട്ടില്ല.യോഗത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കാൻ സംഘടനാ നേതൃത്വം തയ്യാറായില്ല. കരട് നിർദ്ദേശങ്ങളിൽ ഡബ്‌ളിയു.സി.സി അംഗങ്ങളുടെ എതിർപ്പ്, ആക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം […]

സേതുരാമയ്യർ അഞ്ചാമതും വെള്ളിത്തിരയിലേയ്ക്ക്: വലം കയ്യായി വിക്രമും ഒപ്പമുണ്ടാകും: ജഗതീ ശ്രീകുമാർ വിക്രമായി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് കഷ്ടപ്പെട്ട് ജീവതത്തിലേയ്ക്ക് തിരെകയെത്തിയ മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നു. സി.ബി.ഐ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൽ സേതുരാമയ്യരുടെ വലംകയ്യായ വിക്രമായാണ് ജഗതി ശ്രീകുമാർ വീണ്ടും സിനിമയിൽ സജീവമാകുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ഡോക്ടർമാർ തന്നെ നിർദ്ദേശിച്ച് അദ്ദേഹത്തെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. അങ്ങിനെ ആ എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതിയുടെ മകൻ രാജ്കുമാർ ജഗതി ശ്രീകുമാർ എന്റർടെയൻമെന്റ്‌സ് എന്ന പേരിൽ തുടങ്ങിയ […]

സംവിധായകൻ ബാബു നാരായണൻ വിടവാങ്ങി ; യാത്രയായത് അനിൽബാബു സംവിധായക കൂട്ടുകെട്ടിലെ ബാബു ;വിടപറഞ്ഞത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

സ്വന്തം ലേഖിക തൃശ്ശൂർ: മലയാള സിനിമാ സംവിധായകൻ ബാബു നാരായണൻ(59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. 1989ൽ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായൺ തൊണ്ണൂറുകളിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ബാബു നാരായണൻ -അനിൽ കുമാർ കൂട്ടുക്കെട്ടിൽ (അനിൽ ബാബു) പിറവിയെടുത്ത ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാർവതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങളാണ് […]

പീരുമേട് കസ്റ്റഡി മരണം ; ആംബുലൻസിലും ജയിലിലും വച്ച് മർദ്ദിച്ചതായും മൂന്നു ദിവസം ഭക്ഷണം കൊടുത്തില്ലെന്നും സഹതടവുകാരന്റെ നിർണായക വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ പീരുമേട് : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരൻ. ജയിലേക്ക് രാജ്കുമാറിനെ സ്ട്രക്ചറിലാണ് കൊണ്ടുവന്നത്. പ്രതിയുമായി ആശുപത്രിലേക്ക് പോയ ആംബുലസിൽ 13 പേർ ഉണ്ടായിരുന്നു.9 പോലീസുകാരും മൂന്ന് രോഗികളും ഡ്രൈവറും ആംബുലസിൽ ഉണ്ടായിരുന്നു. തീരെ അവശനായ രാജ്കുമാർ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പോലീസുകാർ ദേഷ്യപ്പെട്ടു. പണം തട്ടിയ നീ ഇരുന്നാൽ മതിയെന്ന് പോലീസുകാർ പറഞ്ഞു.വൈകുന്നേരം 7:30 മുതൽ നെഞ്ചുവേദന ഉണ്ടെന്ന് രാജ്കുമാർ പറഞ്ഞിരുന്നു. എന്നാൽ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്.അവശനായ പ്രതിയെ ജയിലിനുള്ളിൽ കൊണ്ടുവന്ന ശേഷം […]

നായിക തുണിയുടുത്തില്ലെങ്കിൽ എന്റെ പടത്തിൽ വേണ്ടെന്ന് നിർമ്മാതാവ്; വിജയ് സേതുപതി ചിത്രത്തിൽ നിന്നും അമല പോൾ പുറത്ത്

സ്വന്തം ലേഖിക പുറത്തിറങ്ങാനിരിക്കുന്ന വിജയ് സേതുപതി ചിത്രത്തിൽ നിന്നും തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്താക്കിയതായി അമല പോൾ. ട്വിറ്റർ വഴിയാണ് അമല ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. താൻ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് തന്നെ ഇവർ പുറത്താക്കിയതെന്നും അമല തന്റെ പരാതിയിൽ പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്നും അമല പറഞ്ഞു.ചിത്രത്തിൽ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് നിർമാതാവ് അമലയ്ക്ക് കത്തയച്ചിരുന്നു. ‘വിഎസ്പി33’ എന്ന് പേരിട്ടിരിക്കുന്ന വിജയ് സേതുപതിയുടെ 33മത്തെ ചിത്രത്തിൽ നിന്നുമാണ് നടി പുറത്തായത്. […]

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയ നടി വിജയ നിർമല നിര്യാതയായി

സ്വന്തം ലേഖിക ഹൈദരാബാദ്: തെന്നിന്ത്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട നായിക വിജയനിർമല അന്തരിച്ചു. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 75 വയസായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതി, എ. വിൻസെന്റ് സംവിധാനം ചെയ്ത ‘ഭാർഗവീനിലയം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വിജയ നിർമല.44 ചിത്രങ്ങൾ അവർ സംവിധാനം ചെയ്തിട്ടുമുണ്ട്. റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, നിശാഗന്ധി, കവിത, ദുർഗ,പൊന്നാപുരം കോട്ട എന്നിങ്ങനെ 29 മലയാള ചിത്രങ്ങളിലും വിജയ നിർമല അഭിനയിച്ചിട്ടുണ്ട്.വിജയ നിർമലയ്ക്ക് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. വിജയ […]

‘ഉണ്ട’ തകർത്തിട്ടുണ്ട് ,ചിലപ്പോൾ അങ്ങനെയും സംഭവിക്കാം : ഡിജിപി

സ്വന്തം ലേഖിക തിരുവനന്തപുരം: തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായവുമായി തുടരുകയാണ് മമ്മൂട്ടി നായകനായ ചിത്രം ഉണ്ട. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിൻറെ കഥ പറയുന്ന ചിത്രത്തിന് മികച്ച നിരൂപക ശ്രദ്ധയും ലഭിച്ചു. ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് പ്രത്യേകം സംഘടിപ്പിച്ച പ്രദർശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. താൻ രണ്ടാംതവണയാണ് ചിത്രം കാണുന്നതെന്നും വളരെ കൗതുകമുണർത്തിയ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.’വളരെ ഇൻററസ്റ്റിംഗ് മൂവി ആണ്. ഞാൻ നേരത്തേ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ഞങ്ങളൊരു […]

അഴിച്ചു പണിക്കൊരുങ്ങി ‘അമ്മ’ ; രാജി വച്ച നടിമാരുടെ തിരിച്ച് വരവ് എളുപ്പമാകില്ല

സ്വന്തം ലേഖിക കൊച്ചി: രാജിവെച്ച നടിമാർക്ക് താരസംഘടനയായ അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സംഘടനയിൽ നിന്ന് രാജിവെച്ചവർ അപേക്ഷ നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിർദേശം. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് കരട് ഭേദഗതിയിലെ മറ്റ് നിർദേശങ്ങൾ.സ്ത്രീകൾക്ക് പ്രാമുഖ്യം നൽകി സംഘടന അഴിച്ചുപണിയാൻ ഒരുങ്ങുമ്പോഴും രാജിവച്ച നടിമാരോടുള്ള നിലപാടിൽ താരസംഘടനയായ അമ്മയ്ക്ക് അയവില്ല. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ സംഘടന വിട്ടുപോയർ മാപ്പുചോദിച്ചാൽ തിരിച്ചെടുക്കാമെന്നായിരുന്നു ആദ്യഘട്ടത്തിൽ അമ്മ ഭാരവാഹികളുടെ പ്രതികരണം. പിന്നീട് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് […]