നടിയെ അച്ഛൻ വീട്ടുതടങ്കലിലാക്കി ; കുടുംബത്തിനെതിരെ പരാതിയുമായി നിർമ്മാതാവ് കോടതിയെ സമീപിച്ചു
സ്വന്തം ലേഖിക ചെന്നൈ: തമിഴ് പുതുമുഖ നടി സത്യകല(26) അച്ഛന്റെ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് നിർമ്മാതാവും നടനുമായ ഷമൻ മിത്രു ഹേബിയസ് കോർപ്പസ് ഹർജി നൽകി. സത്യകലയെ താത്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും പൊള്ളിച്ചിയിലെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയുമാണെന്നാണ് ഷമന്റെ ആരോപണം. ആദ്യം സിനിമയിൽ അഭിനയിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നെന്നും പിന്നീട് വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നെന്നും ഷമൻ ആരോപിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അച്ഛനും രണ്ടാനമ്മയും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്ന കാര്യം സത്യകല പറഞ്ഞിരുന്നെന്നും ഷമൻ പറയുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ വന്നതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് അറിഞ്ഞതെന്നും […]