
സിനിമ സഹസംവിധായകനെതിരെ മോഡല്‍ നല്‍കിയ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെ മോഡല്‍ നല്‍കിയ പരാതിയിലാണ് കേസ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി നിലവിൽ ഒളിവിലാണ്.






