
സ്വന്തം ലേഖകൻ
ചെർപ്പുളശ്ശേരി: തൃക്കടീരി ,ആറ്റാശ്ശേരിയിൽ കവുങ്ങിൻ തോപ്പിൽ പണം വെച്ച് ചീട്ടുകളിയിലേർപ്പെട്ട പത്തംഗ സംഘത്തെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് പ്രത്യേക പോലീസ് സംഘം അറസ്റ്റു ചെയ്തു.
കളിക്കളത്തിൽ നിന്നും ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം രൂപയോളം പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ചീട്ടുകളി സംഘം വലയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്കെതിരെ ചെർപ്പുളശ്ശേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തിലെ സലാം, സജി റഹ്മാൻ , ബിജു, നൗഷാദ്, ജനാർദ്ദനൻ, മഹേഷ്, രാജീവ്, ഷാജഹാൻ ഡാൻസാഫ് സ്ക്വാഡിലെ ഷനോ സ്, രാജീദ്, ഷമീർ എന്നിവരടങ്ങിയ സംഘമണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.







