Spread the love

തൃശൂർ : മതിലകം പുതിയകാവില്‍ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഒരാള്‍ക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം.

video
play-sharp-fill

പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ് വളവിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കാറിലുണ്ടായിരുന്ന എമ്മാട് സ്വദേശി കിള്ളിക്കുളങ്ങര വിഷ്ണുവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആക്‌ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എ ആർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയകാവ് വളവിലെ എം കെ എസ് സ്റ്റോഴ്സിനും തൊട്ടടുത്ത ഹോട്ടലിനും വൈദ്യുതി പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group