
2040 ആകുമ്പോഴേക്ക് രാജ്യത്ത് ഏകദേശം 20 ലക്ഷം ക്യാൻസർ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ്. വ്യാഴാഴ്ച രാജ്യസഭയിൽ സംസാരിക്കവെയാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്.
കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളും മുമ്പ് പ്രായമായവരെ ബാധിച്ചവയായിരുന്നു. പിന്നീട്, ഇത് ചെറുപ്പക്കാരെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടും കാൻസർ കേസുകൾ വർധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇന്ത്യയിൽ മാത്രം 12 ലക്ഷം മുതൽ 15 ലക്ഷംപേർ രോഗികളാകുന്നുണ്ട്.
രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീകളിലെ ഗർഭാശയ കാൻസർ ചികിത്സിക്കാനുള്ള ആദ്യത്തെ എച്ച്പിവി വാക്സിൻ ബയോടെക്നോളജി വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. അത് ജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിലോ സൗജന്യമായോ എത്തിക്കാനാണ് സർക്കാർ ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗോളതലത്തിൽ കാൻസർ വ്യാപനത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാമതാണ് ഇന്ത്യ.







