Spread the love

കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ചർച്ചകളില്‍ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ.

video
play-sharp-fill

കർണാടകയില്‍ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നും ഖർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാല്‍ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും.

അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തില്‍ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർഗെ കൂട്ടിച്ചേർത്തു.