play-sharp-fill
ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കേരളം സന്ദർശിക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സംരക്ഷിത പ്രദേശമാക്കി മാറ്റാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ സുപ്രീം കോടതി വിധിയെ എതിർക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ജനവാസ മേഖല പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബഫർ സോൺ ഇല്ലാതാക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group