തെരുവുനായ ആക്രമണം ; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ നായ കടിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ കുഞ്ഞിന് നേര്‍ക്ക് തെരുവുനായ ആക്രമണം. അഞ്ചു വയസ്സുള്ള ജോസഫ് ഷെബിന് ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ കടിച്ചു.
സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു റോഡില്‍ നിന്നും ഓടിവന്ന നായ കുട്ടിയെ കടിച്ചത്. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
Third Eye News Live
0