
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂരില്‍ 13-കാരന് പുഴയില്‍ മുങ്ങിമരിച്ചു. തൃശൂര്‍ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം. തൊട്ടിപ്പാള്‍ സ്വദേശി സുരേഷിന്റെ മകന് ഗൗതമാണ് മരിച്ചത്.പറപ്പൂര് സെന്റ് ജോണ്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കാല് കഴുകാന്‍ പുഴയിലിറങ്ങിയപ്പോഴാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ കളിക്കുന്നതിനിടെ കാലില്‍ ചെളി പറ്റി. ഇതു കഴുകാന്‍ കടവില്‍ ഇറങ്ങിയതായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴുക്കില്‍പ്പെട്ട ഗൗതമിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടിക ഫയര്‍ഫോഴ്സ് ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.







