Spread the love

 

ലഖ്നൗ: ഓട്ട മത്സരത്തിനിടെ  ഹൃദയാഘാതം മൂലം 14 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്കൂളിലെ ഓട്ടമത്സരത്തിന് വേണ്ടിയുള്ള പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീഴുകയും തുടർന്ന് മരിക്കുകയുമായിരുന്നു.

video
play-sharp-fill

 

വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലുള്ള ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം രണ്ട് റൗണ്ട് ഓടിയതിന് ശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.

 

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡിസംബർ 7 ലേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു മോഹിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group