play-sharp-fill
തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് യുവാക്കൾക്ക് പരിക്ക്

സ്വന്തം ലേഖകൻ 

 

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെ ബോംബേറ്. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

 

മാടൻവിള സ്വദേശികളായ ഹുസൈൻ അർഷിത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് വീടിനു നേരെ ബോംബേർ ഉണ്ടായത്. ഉടൻതന്നെ പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.രാത്രി കാറിലെത്തിയ  നാലംഗ സംഘമാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ വീടിനും വാഹനങ്ങൾക്ക് കേടുപാടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഠിനംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസിൽ ആരും പിടിയിലായിട്ടില്ല. ഗുണ്ടാ ആക്രമണം എന്നാണ് സംശയം . വ്യക്തിവിരോധം തീർക്കാനുള്ള ആക്രമണമെന്ന് പോലീസും സംശയിക്കുന്നു. മൂന്നു വീടുകൾക്ക് നേരെ ഉണ്ടായ ആക്രമത്തിൽ നിരവധി ബോംബുകൾ എറിഞ്ഞതായി പ്രദേശവാസികൾ പറയുന്നു.