play-sharp-fill
പെരുമാതുറ ബോംബേറ്: മൂന്ന് പേ‍ര്‍  പൊലീസ് പിടിയില്‍, യുവാവിന്‍റെ പരിക്ക് ഗുരുതരം

പെരുമാതുറ ബോംബേറ്: മൂന്ന് പേ‍ര്‍ പൊലീസ് പിടിയില്‍, യുവാവിന്‍റെ പരിക്ക് ഗുരുതരം

 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ. ചിറയിൻകീഴ് ആറ്റിങ്ങൽ സ്വദേശി ആകാശ്, സഫീർ, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

 

പെരുമാതുറ പാടാനുള്ള സ്വദേശികളായ ഹുസൈൻ എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. ഗുരുതര പൊരു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ് അർഷിദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് വീടുകള്‍ക്ക് നേരെ നാടൻ ബോംബെറിഞ്ഞത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്‍റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെ ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂ.

ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ തന്നെയാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.