video
play-sharp-fill
ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25,000 രൂപ വരെ; ‘ആംഫോടെറിസിന്‍ ബി’ മരുന്നിന്റെ ഇറക്കുമതി തീരുവ ഡല്‍ഹി ഹൈക്കോടതി ഒഴിവാക്കി; ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില; ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഇന്ത്യയില്‍

ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25,000 രൂപ വരെ; ‘ആംഫോടെറിസിന്‍ ബി’ മരുന്നിന്റെ ഇറക്കുമതി തീരുവ ഡല്‍ഹി ഹൈക്കോടതി ഒഴിവാക്കി; ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില; ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഇന്ത്യയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബ്ലാക് ഫംഗസ് ഇഞ്ചക്ഷന് ഒരു ദിവസം 25000 രൂപ വരെ ചിലവ്. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വാങ്ങിനല്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും മരുന്ന് ക്ഷാമത്തിനൊപ്പം മരുന്നിന്റെ വില പാവങ്ങളെ വലയ്ക്കുകയാണ്. കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു.

മരുന്ന് ലഭ്യമാകുമെന്ന വിവരം അറിയിക്കാന്‍ കെഎംഎസ്സിഎലിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇതിനകം 52 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതെന്നു മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ‘ആംഫോടെറിസിന്‍ ബി’ മരുന്നിന്റെ ഇറക്കുമതി തീരുവ ഡല്‍ഹി ഹൈക്കോടതി വ്യവസ്ഥകളോടെ ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്. ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില വരും. പലര്‍ക്കും ഒരു ദിവസം പത്ത് ഡോസോളം എടുക്കേണ്ട കേസുകളുമുണ്ട്.

അമേരിക്കന്‍ സഹായത്തോടെ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മ്യൂക്കര്‍ മൈക്കോസിസ് എന്ന ഫംഗസ് ബാധ കോവിഡ് 19 രോഗികളിലും അനിയന്ത്രിതമായ അളവില്‍ പ്രമേഹം ഉള്ളവരിലും ദീര്‍ഘകാലം ഐ.സി.യുവില്‍ കഴിഞ്ഞവരിലുമാണ് സാധാരണയായി കണ്ടുവരുന്നത്. പെട്ടെന്നുണ്ടായ രോഗ ബാധയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് ഐസിഎംആറോ, എന്‍സിഡിസിയോ പഠനം നടത്തി കണ്ടെത്തണമെന്ന് ആവശ്യം ശക്തമാണ്.

കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗ പ്രതിരോധത്തിനായി പലരും സിങ്ക് ഗുളികകള്‍ ഉള്‍പ്പടെ പലതരം മരുന്നുകള്‍ കഴിച്ചിരുന്നു. സ്റ്റിറോയിഡിനും പ്രമാഹത്തിനും പുറമെ ഈ സാധ്യതയും ഫംഗസ് ബാധയ്ക്ക് കാരണമായി വിലയിരുത്തുന്നുണ്ട്. നിലവില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഇന്ത്യയിലാണ്.

 

Tags :